Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ജലനിധിക്കുള്ള വെള്ളം പമ്പ് ചെയ്ത് വരുമ്പോൾ പതിയിരുന്ന് ആക്രമണം; പമ്പ് ഓപ്പറേറ്ററെ കൊലപ്പെടുത്തിയത് വെളുപ്പിന് 1.30ന്; മരിച്ചത് അതിരപ്പള്ളി പ്ലാന്റേഷനിലെ പമ്പ് ഓപ്പറേറ്റർ; കൊലയ്ക്ക് പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് പൊലീസ്; ഗിരീഷിനെ കണ്ടെത്താൻ അന്വേഷണം

ജലനിധിക്കുള്ള വെള്ളം പമ്പ് ചെയ്ത് വരുമ്പോൾ പതിയിരുന്ന് ആക്രമണം; പമ്പ് ഓപ്പറേറ്ററെ കൊലപ്പെടുത്തിയത് വെളുപ്പിന് 1.30ന്; മരിച്ചത് അതിരപ്പള്ളി പ്ലാന്റേഷനിലെ പമ്പ് ഓപ്പറേറ്റർ; കൊലയ്ക്ക് പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് പൊലീസ്; ഗിരീഷിനെ കണ്ടെത്താൻ അന്വേഷണം

സ്വന്തം ലേഖകൻ

തൃശൂർ: തൃശൂർ അതിരപ്പിള്ളിയിൽ യുവാവിനെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൻകുഴി താളത്തുപറമ്പിൽ പ്രദീപ് ( 39) ആണ് വെട്ടേറ്റു മരിച്ചത്. അതിരപ്പിള്ളി കണ്ണൻകുഴി പാലത്തിന് സമീപം വച്ചാണ് വെട്ടേറ്റ് മരിച്ചത്. ഇന്ന് വെളുപ്പിന് 1.30 ഓടെ ആണ് കൊലപാതകം നടന്നത്. വ്യക്തിവിരോധമാണ് കൊലപാകത്തിന് കാരണം.

അതിരപ്പിള്ളി പ്ലാന്റേഷനിലെ പമ്പ് ഓപ്പറേറ്റർ ആണ് മരിച്ച പ്രദീപ്. കണ്ണൻകുഴി സ്വദേശിയായ ഗിരീഷ് ആണ് പ്രദീപിനെ വെട്ടിയത്. ജലനിധിക്കുള്ള പമ്പ് അടിച്ച് വരുന്ന വഴിയാണ് അതിരപ്പിള്ളിക്ക് സമീപം കണ്ണൻകുഴി പാലത്തിനോട് ചേർന്നാണ് കൊലപാതകം നടക്കുന്നത്.

കഴിഞ്ഞ ദിവസം പ്രദീപും ഗിരീഷും തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നു. അതിനെ തുടർന്ന് പൊലീസ് ഇന്ന് രാവിലെ 10 മണിയോടെ ഇരുവരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഇതിനിടെയാണ് കൊലപാതകം. കൊലപാതകിക്കായുള്ള തിരച്ചിൽ പൊലീസ് ശക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP