Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഏറ്റവും ഒടുവിൽ കടലിൽ നങ്കൂരമിട്ടത് നോർവീജിയൻ ജൂവൽ ക്രൂയിസ്; ജീവിതത്തിലെ അപൂർവ്വമായ കടൽ യാത്രയ്ക്ക് ലക്ഷങ്ങൾ മുടക്കി പുറപ്പെട്ട് കൊറോണ ബാധയെ തുടർന്ന് യാത്ര മുടങ്ങി ഏകാന്തതയിൽ കഴിയുന്ന് മൂന്നാമത്തെ ആഡംബര കപ്പലായി സിഡ്‌നിയിലെ നോർവീജിയൻ കപ്പൽ: വേൾഡ് ഡ്രീമിനും ഡയമണ്ട് പ്രിൻസിനും പിന്നാലെ നോർവീജിയൻ കപ്പലായ ജൂവൽ ക്രൂയിസും ഇനി നിരീക്ഷണത്തിൽ

ഏറ്റവും ഒടുവിൽ കടലിൽ നങ്കൂരമിട്ടത് നോർവീജിയൻ ജൂവൽ ക്രൂയിസ്; ജീവിതത്തിലെ അപൂർവ്വമായ കടൽ യാത്രയ്ക്ക് ലക്ഷങ്ങൾ മുടക്കി പുറപ്പെട്ട് കൊറോണ ബാധയെ തുടർന്ന് യാത്ര മുടങ്ങി ഏകാന്തതയിൽ കഴിയുന്ന് മൂന്നാമത്തെ ആഡംബര കപ്പലായി സിഡ്‌നിയിലെ നോർവീജിയൻ കപ്പൽ: വേൾഡ് ഡ്രീമിനും ഡയമണ്ട് പ്രിൻസിനും പിന്നാലെ നോർവീജിയൻ കപ്പലായ ജൂവൽ ക്രൂയിസും ഇനി നിരീക്ഷണത്തിൽ

സ്വന്തം ലേഖകൻ

ജീവിതത്തിലെ അപൂർവ്വമായ കടൽ യാത്രയ്ക്ക് ലക്ഷങ്ങൾ മുടക്കി പുറപ്പെട്ട് കൊറോണ ബാധയെ തുടർന്ന് യാത്ര മുടങ്ങുന്ന മൂന്നാമത്തെ കപ്പലായി മാറുകയാണ് നോർവീജിയൻ കപ്പലായ ജൂവൽ ക്രൂയിസ്. കൊറോണ വൈറസ് ബാധ സ്ഥിരീകരിചച്ചതിനെ തുടർന്ന് സിഡ്‌നിയിൽ നങ്കൂരമിട്ടിരിക്കുകയാണ് ജൂവൽ ക്രൂയിസ് എന്ന ആഡംബര കപ്പൽ. കപ്പലിൽ ഉണ്ടായിരുന്ന 50കാരിയിൽ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് കപ്പൽ സിഡ്‌നിയിൽ നങ്കൂരമിട്ടത്. വെള്ളിയാഴ്ച രാവിലെയാണ് കപ്പൽ സിഡ്‌നിയിലെത്തിയത്. ന്യൂസിലൻഡിൽ പത്ത് ദിവസത്തെ ടൂർ കഴിഞ്ഞാണ് കപ്പൽ സിഡ്‌നിയിലെത്തിയത്. ശനിയാഴ്ച മെൽബണിലെത്താനിരുന്നതാണ് കപ്പൽ.

50കാരിയായ സ്ത്രീ കൊറോണ ബാധയെ തുടർന്ന് അവശയായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 45 മിനറ്റ് കടലിൽ കിടന്ന കപ്പൽ രാവിലെ ഒമ്പത് മണിയോടെ നങ്കൂരമിടുകയായിരുന്നു. 2376 അതിഥികൾക്കും 1060 ക്രൂ മെമ്പേഴ്‌സിനെയും വഹിക്കാൻ ശേഷിയുള്ള ഈ കപ്പലിൽ 2000ത്തിൽ അധികം യാത്രക്കാരാണ് ഉണ്ടായിരുന്നത്. വയർ സംബന്ധമായി സുഖമില്ലെന്നാണ് ഇവർ ആദ്യം കൂടെയുള്ളവരോട് പറഞ്ഞത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. കൊറോണ ബാധയെ തുടർന്ന് യാത്ര മുടങ്ങി ഏകാന്തതയിൽ കഴിയുന്ന മൂന്നാമത്തെ ആഡംബര കപ്പലായി സിഡ്‌നിയിലെ നോർവീജിയൻ കപ്പൽ മാറിയിരിക്കുകയാണ്.

നേരത്തെ ഹോങ്കോങിന്റെ കപ്പലായ വേൾഡ് ഡ്രീമും ജപ്പാന്റെ ക്രൂയിസ് ഷിപ്പ് ഡയമണ്ട് പ്രിൻസും കൊറോണ വൈറസ് ബാധയെ തുടർന്ന് കടലിൽ നങ്കൂരമിട്ടിരുന്നു. വേൾഡ് ഡ്രീം ഇറ്റാലിയൻ തീരത്താണ് നങ്കൂരമിട്ടത്. ഡയമണ്ട് പ്രിൻസ് ജപ്പാൻ തീരത്തും. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ലോകം ചുറ്റാനിറങ്ങിയ ഇവർ കപ്പലിൽ ഏകാന്തവാസമാണ് ഇവർ നയിക്കുന്നത്. അസുഖം പിടിപെടാത്തവർ തങ്ങൾ ഏത് സമയവും കൊറോണയുടെ ആക്രമണത്തിന് ഇരയാകുുമെന്ന ഭീതിയിലാണ് കപ്പലിൽ കഴിയുന്നത്.

ഹോങ്കോങിൽ ഇറങ്ങിയ യാത്രക്കാരനിൽ വൈറസ് ബാധ കണ്ടെത്തിയതിനെ തുടർന്ന് ഈ മാസം അഞ്ചിനാണ് ഡയമണ്ട് പ്രിൻസ് കപ്പൽ പിടിച്ചിട്ടത്. 174 ഇന്ത്യക്കാരടക്കം 3711 പേരാണ് ഈ കപ്പലിലുള്ളത്. ഈ കപ്പലിലെ 39 പേർക്ക് കൂടി ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരിൽ രണ്ട് പേർ ഇന്ത്യക്കാരായ കപ്പൽ ജീവനക്കാരാണ്. ഇതോടെ 29 യാത്രക്കാരും 10 ജീവനക്കാരും അടക്കം രോഗബാധിതരുടെ എണ്ണം 175 ആയി. അതേസമയം കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1370 കടന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP