Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കോഴിക്കോട് മൊബൈൽ ഷോപ്പ് ജീവനക്കാരൻ; ഗൾഫിലെത്തിയത് സൂപ്പർമാർക്കറ്റ് ജീവനക്കാരനായി; സ്വർണ്ണക്കടത്തിൽ ഹരം കയറിയതോടെ ദുബായിലും ബംഗളൂരുവിലും കോഴിക്കോട്ടും ബിസിനസ് സാമ്രാജ്യം; സ്വർണ്ണത്തെ രാസവസ്തുവിൽ മുക്കി പേസ്റ്റാക്കി ബെൽറ്റിൽ പതിച്ച് കടത്തി ഉണ്ടാക്കിയത് കോടികൾ; ലുക്ക് ഔട്ട് നോട്ടീസ് അറിയാതെ വിമാനം ഇറങ്ങിയപ്പോൾ അറസ്റ്റും; കൊടുവള്ളിക്കാരൻ ഷിഹാബുദീൻ തടത്തിലിനെ കുടുക്കി റവന്യൂ ഇന്റലിജൻസ്; പിടിയിലായത് സ്വർണ്ണ മാഫിയാ തലവനായ മലയാളി

കോഴിക്കോട് മൊബൈൽ ഷോപ്പ് ജീവനക്കാരൻ; ഗൾഫിലെത്തിയത് സൂപ്പർമാർക്കറ്റ് ജീവനക്കാരനായി; സ്വർണ്ണക്കടത്തിൽ ഹരം കയറിയതോടെ ദുബായിലും ബംഗളൂരുവിലും കോഴിക്കോട്ടും ബിസിനസ് സാമ്രാജ്യം; സ്വർണ്ണത്തെ രാസവസ്തുവിൽ മുക്കി പേസ്റ്റാക്കി ബെൽറ്റിൽ പതിച്ച് കടത്തി ഉണ്ടാക്കിയത് കോടികൾ; ലുക്ക് ഔട്ട് നോട്ടീസ് അറിയാതെ വിമാനം ഇറങ്ങിയപ്പോൾ അറസ്റ്റും; കൊടുവള്ളിക്കാരൻ ഷിഹാബുദീൻ തടത്തിലിനെ കുടുക്കി റവന്യൂ ഇന്റലിജൻസ്; പിടിയിലായത് സ്വർണ്ണ മാഫിയാ തലവനായ മലയാളി

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: 70 കോടിയോളം രൂപയുടെ സ്വർണക്കടത്തു കേസിൽ മുഖ്യ സൂത്രധാരൻ അറസ്റ്റിലാകുമ്പോൾ കള്ളക്കടത്തിന്റെ ചുരുൾ അഴിയുമെന്ന പ്രതീക്ഷയിൽ റവന്യു ഇന്റലിജൻസ് ഡയറക്ടറേറ്റ്. കോഴിക്കോട് കൊടുവള്ളി സ്വദേശി ഷിഹാബുദീൻ തടത്തിൽ (45) അറസ്റ്റ് അതിനിർണ്ണായകമാണ്. ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ റവന്യു ഇന്റലിജൻസ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരാണു പിടികൂടിയത്. ഗഫ് രാജ്യങ്ങളിൽ നിന്നുള്ള സ്വർണക്കടത്ത് നിയന്ത്രിക്കുന്ന സംഘത്തിലെ മുഖ്യകണ്ണിയാണു ഷിഹാബുദീൻ

2018 ജൂണിനും ഒക്ടോബറിനുമിടെ 200 കിലോഗ്രാം സ്വർണം പലർ വഴിയായി ബെംഗളൂരു വിമാനത്താവളത്തിലൂടെ കടത്തുകയായിരുന്നു. 2018ൽ 10 യാത്രക്കാരിൽ നിന്നു 10 കിലോഗ്രാം സ്വർണം കസ്റ്റംസ് പിടിച്ചതോടെയാണ് ഇയാളുടെ പങ്ക് വെളിച്ചത്തായത്. അന്ന് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും ദുബായിലേക്കു കടക്കുകയായിരുന്നു. ഷിഹാബുദീനെതിരെ വ്യക്തമായ തെളിവും മൊഴിയും കിട്ടിയിരുന്നു. ദുബായിലേക്ക് പോയ ശേഷവും അവിടെ ഇരുന്ന് കാര്യങ്ങൾ നോക്കി.

കോഴിക്കോട്ട് മൊബൈൽ ഷോപ്പ് ജീവനക്കാരനായിരുന്ന ഷിഹാബുദീൻ 20 വർഷം മുൻപ് ഹൈപ്പർ മാർക്കറ്റിലെ സെയിൽസ്മാനായാണു ദുബായിലെത്തിയത്. തുടർന്ന് സ്വർണക്കടത്ത് റാക്കറ്റുമായി ബന്ധം സ്ഥാപിച്ചു. ബെംഗളൂരു, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിൽ ഇയാളുടെ പേരിൽ ഒട്ടേറെ കടകളും ഫ്‌ളാറ്റുകളുമുണ്ട്. കോടികളുടെ ആസ്തിയുള്ള ബിസിനസ്സുകാരനാണ് ഇന്ന് ഷിഹാബുദീൻ തടത്തിൽ.

ഒട്ടേറെ യാത്രക്കാർ വഴി സ്വർണം കടത്തിയ ഇയാൾക്കെതിരെ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇക്കാര്യം അറിയാതെ കഴിഞ്ഞ വെള്ളിയാഴ്ച ദുബായിൽ നിന്ന് ബെംഗളൂരുവിൽ ഇറങ്ങിയപ്പോഴാണു പിടിയിലായത്. ഒട്ടേറെ യാത്രക്കാർ വഴി സ്വർണം കടത്തിയ ഇയാൾക്കെതിരെ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇക്കാര്യം അറിയാതെ കഴിഞ്ഞ ദുബായിൽ നിന്ന് ബെംഗളൂരുവിൽ ഇറങ്ങിയപ്പോഴാണു പിടിയിലായത്. ദുബായിൽനിന്നാണ് ഇയാൾ സ്വർണക്കടത്ത് നിയന്ത്രിച്ചിരുന്നത്. ഇതിനായി വലിയ ശൃംഖല തന്നെയുണ്ടാക്കിയിരുന്നു.

ഷിഹാബുദ്ദീനെ ഡി.ആർ.ഐ. ഉദ്യോഗസ്ഥർ ചോദ്യംചെയ്തു. ബെംഗളൂരു വിമാനത്താവളം കേന്ദ്രീകരിച്ച് പലയിടങ്ങളിലേക്ക് സ്വർണം കടത്തിയെന്നാണ് ലഭിച്ച വിവരം. കോടതിയിൽ ഹാജരാക്കിയ ശിഹാബുദ്ദീനെ ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടു. കൂടുതൽ ചോദ്യംചെയ്യുന്നതിന് ഇയാളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് ഡി.ആർ.ഐ. ഉദ്യോഗസ്ഥർ പറഞ്ഞു. തനിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയ വിവരം അറിയാതെ ദുബായിയിൽനിന്നും കഴിഞ്ഞദിവസം രാത്രി ബംഗളൂരു വിമാനത്താവളത്തിലെത്തിയ ഷിഹാബുദ്ദീനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പാസ്‌പോർട്ട് പരിശോധിച്ച എമിഗ്രേഷൻ ഉദ്യോഗസ്ഥർ ലുക്കൗട്ട് നോട്ടീസിന്റെ വിവരം അറിഞ്ഞതോടെ ഡി.ആർ.ഐ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതോടെയാണ് അറസ്റ്റ്.

തന്ത്രങ്ങളിലൂടെയായിരുന്നു ഷിഹാബുദ്ദീന്റെ കടത്ത്. രാസവസ്തുക്കളുമായി സ്വർണ്ണത്തെ മിക്‌സ് ചെയ്ത് പേസ്റ്റാക്കി മാറ്റും. നൈലോൺ ബെൽറ്റിൽ ഇത് ചേർത്തൊട്ടിച്ച് ശരീരത്തിൽ അണിഞ്ഞാകും കാരിയർമാർ എത്തുക. അതുകൊണ്ട് തന്നെ സുരക്ഷാ പരിശോധനയിലൊന്നും സ്വർണം കണ്ടെത്താനാകില്ല. ചെറിയ തോതിൽ തുടങ്ങിയ ഷിഹാബുദീൻ പതിയെ സ്വർണ്ണക്കടത്തിലെ രജാവായി. 2018 ജൂലൈയ്ക്കും സെപ്റ്റംബറിനും ഇടയിൽ മാത്രം 117 യാത്രക്കാരെ ഉപയോഗിച്ച് കടത്ത് നടത്തി. കൊടുവള്ളിയിലെ സ്വർണ്ണക്കടത്ത് മാഫിയയെ നിയന്ത്രിച്ചിരുന്നത് ഇയാളായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP