Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആവശ്യപ്പെട്ടാൽ 72 മണിക്കൂറിനകം ഉള്ളടക്കത്തിന്റെ ഉറവിടം കണ്ടെത്തിക്കൊടുക്കണം; അന്വേഷകരെ സഹായിക്കാൻ ഉള്ളടക്കത്തിന്റെ രേഖ 180 ദിവസം സൂക്ഷിക്കണം; സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഉള്ളടക്കങ്ങൾക്ക് ഇനി കമ്പനികളും ഉത്തരവാദികളാകും; 50 ലക്ഷത്തിൽ കൂടുതൽ ഉപയോക്താക്കളുള്ള എല്ലാ സാമൂഹികമാധ്യമങ്ങളും നിയമം പാലിക്കണം; ഫേസ്‌ബുക്കും യൂട്യൂബും ടിക്ടോക്കും വാട്‌സാപ്പുമെല്ലാം പുതിയ ചട്ടത്തിൽ; ഒളിഞ്ഞിരുന്ന് സോഷ്യൽ മീഡിയയിൽ കൊല നടത്തുന്നവർക്ക് മുട്ടൻ പണിയുമായി കേന്ദ്രം

ആവശ്യപ്പെട്ടാൽ 72 മണിക്കൂറിനകം ഉള്ളടക്കത്തിന്റെ ഉറവിടം കണ്ടെത്തിക്കൊടുക്കണം; അന്വേഷകരെ സഹായിക്കാൻ ഉള്ളടക്കത്തിന്റെ രേഖ 180 ദിവസം സൂക്ഷിക്കണം; സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഉള്ളടക്കങ്ങൾക്ക് ഇനി കമ്പനികളും ഉത്തരവാദികളാകും; 50 ലക്ഷത്തിൽ കൂടുതൽ ഉപയോക്താക്കളുള്ള എല്ലാ സാമൂഹികമാധ്യമങ്ങളും നിയമം പാലിക്കണം; ഫേസ്‌ബുക്കും യൂട്യൂബും ടിക്ടോക്കും വാട്‌സാപ്പുമെല്ലാം പുതിയ ചട്ടത്തിൽ; ഒളിഞ്ഞിരുന്ന് സോഷ്യൽ മീഡിയയിൽ കൊല നടത്തുന്നവർക്ക് മുട്ടൻ പണിയുമായി കേന്ദ്രം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സമൂഹ മാധ്യമങ്ങളിൽ ഒളിച്ചിരുന്ന് ആശയവിനിയമം നടത്തൽ ഇനി നടക്കില്ല. അങ്ങനെ രഹസ്യമായി ആശയ വിനിമയം നടത്തുന്നവർ വൈകാതെ വെളിപ്പെടും. ഫെയ്‌സ് ബുക്കും വാട്സ്സാപ്പും ട്വിറ്ററും യു ട്യൂബുമെല്ലാം ഈ നീക്കത്തിന്റെ പരിധിയിൽ വരും. കേന്ദ്രസർക്കാർ ഈ മാസം അവസാനം കൊണ്ടുവരുന്ന നിയമപ്രകാരം ഉപയോക്താക്കളുടെ വിവരങ്ങൾ വെളിപ്പെടുത്താൻ സാമൂഹികമാധ്യമകമ്പനികൾ നിർബന്ധിതരാകും. സുപ്രീംകോടതി അംഗീകരിച്ചിട്ടുള്ള സ്വകാര്യതാ അവകാശത്തിന്റെ ലംഘനമാകും ഇതെന്നാണ് ഇന്റർനെറ്റ് കമ്പനികളുടെ കൂട്ടായ്മയായ ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ നിലപാട് എടുത്തിരുന്നു. എന്നാൽ തീരുമാനവുമായി മുമ്പോട്ട് പോകാനാണ് കേന്ദ്ര സർക്കാർ നീക്കം.

സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഉള്ളടക്കങ്ങൾക്ക് കമ്പനികളെ ഉത്തരവാദികളാക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. 2018 ഡിസംബറിൽ ഇതുസംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ സർക്കാർ ഇറക്കിയിരുന്നു. ഇതേക്കുറിച്ച് പൊതുജനങ്ങളുടെ അഭിപ്രായവും ആരാഞ്ഞിരുന്നു. നേരത്തേ നിശ്ചയിച്ച മാർഗനിർദ്ദേശങ്ങളിൽ കാര്യമായ മാറ്റംവരുത്താതെ പുതിയ ചട്ടങ്ങൾ ഈ മാസം അവസാനം ഐ.ടി. മന്ത്രാലയം പ്രസിദ്ധീകരിക്കും. 50 ലക്ഷത്തിൽകൂടുതൽ ഉപയോക്താക്കളുള്ള എല്ലാ സാമൂഹികമാധ്യമങ്ങളും നിയമം പാലിക്കാൻ ബാധ്യസ്ഥരാകും. ഫേസ്‌ബുക്കും യൂട്യൂബും ടിക്ടോക്കും വാട്‌സാപ്പുമെല്ലാം ഇതിൽപ്പെടും.

സർക്കാർ ആവശ്യപ്പെട്ടാൽ 72 മണിക്കൂറിനകം ഉള്ളടക്കത്തിന്റെ ഉറവിടം കണ്ടെത്തിക്കൊടുക്കണമെന്ന് 2018-ലുണ്ടാക്കിയ കരടുചട്ടത്തിലുണ്ട്. സർക്കാരിന്റെ അന്വേഷകരെ സഹായിക്കാനായി ഉള്ളടക്കത്തിന്റെ രേഖകൾ 180 ദിവസമെങ്കിലും സൂക്ഷിക്കണമെന്നും അതിലുണ്ട്. ഉപയോക്താക്കളുടെ പരാതി പരിഹരിക്കാൻ ഉദ്യോഗസ്ഥനെ നിയമിക്കുക, സർക്കാരുമായുള്ള ഇടപാടുകൾക്ക് പ്രത്യേകം ഉദ്യോഗസ്ഥനെ വെക്കുക തുടങ്ങിയ നിർദ്ദേശങ്ങളുമുണ്ട്. 130 കോടി ജനസംഖ്യയുള്ള ഇന്ത്യയിൽ 50 കോടിപ്പേരാണ് ഇന്റർനെറ്റ് ഉപയോഗിക്കുന്നത്. ഇവരിൽ വ്യക്തിവിവരം വെളിപ്പെടുത്താതെയും കള്ളപ്പേരിലും സാമൂഹികമാധ്യമങ്ങൾ ഉപയോഗിക്കുന്നവരുമുണ്ട്. ഇവർ പലവിധ പ്രചരണങ്ങൾ നടത്തുന്നു.

40 കോടിപ്പേർ ഉപയോഗിക്കുന്ന വാട്‌സാപ്പ്, സ്വകാര്യതയുടെപേരിൽ സർക്കാർ ആവശ്യപ്പെട്ട വിവരങ്ങൾ നൽകാൻ തയ്യാറാകാതിരുന്നിട്ടുണ്ട്. പകരം വ്യാജവാർത്തകളുടെ പ്രചാരണം തടയാനുള്ള ഗവേഷണത്തിനു ഫണ്ട് വാഗ്ദാനം ചെയ്യുകയും പൊതുജനത്തെ ബോധവത്കരിക്കാനുള്ള ശ്രമങ്ങളിലേർപ്പെടുകയുമാണു ചെയ്തത്. ഇത് ഇനി നടക്കില്ലെന്നാണ് കേന്ദ്ര സർക്കാർ നിലപാട്. സ്ത്രീ പീഡനവും തട്ടിക്കൊണ്ട് പോകലും കബളിപ്പിക്കലുമെല്ലാം സോഷ്യൽ മീഡിയ ഫ്‌ളാറ്റ് ഫോമുകളെ മറയാക്കി നടക്കുന്നുണ്ട്. ഇത്തരം കേസ് അന്വേഷണങ്ങൾ എങ്ങും എത്താതെ പോവുകുയം ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രം കർശന നിലപാട് എടുക്കുന്നത്.

കേന്ദ്ര സർക്കാരിന്റെ നയവുമായി സഹകരിക്കാത്തവരെ ഇന്ത്യയിൽ വിലക്കും. അതുകൊണ്ട് തന്നെ എല്ലാ കമ്പനികളും വിവരങ്ങൾ വെളിപ്പെടുത്തുമെന്ന് തന്നെയാണ് കേന്ദ്ര സർക്കാർ പ്രതീക്ഷ. കള്ളവുമില്ല ചതിയുമില്ല എന്നതിൽനിന്ന് ഇന്റർനെറ്റ് ലോകം കുറേ മുന്നോട്ടുപോയിരിക്കുന്നു. കള്ളത്തരങ്ങളിൽ നിന്നും ചതിക്കുഴികളിൽ നിന്നും രക്ഷനേടാനുള്ള തയ്യാറെടുപ്പുകളുമായാണ് നമ്മുടെ ദൈനംദിന ഡിജിറ്റൽ ജീവിതം മുന്നോട്ടുപോകുന്നത്. നമ്മുടെ വിവരങ്ങൾ എല്ലാം ചോർത്തുന്ന മാൽവെയർ ആപ്പുകൾ മുതൽ, നുണപ്രചാരണങ്ങൾ വരെ... ഒ.ടി.പി. ചോദിച്ചുള്ള തട്ടിപ്പുവീരന്മാർ മുതൽ കോടികൾ തരാമെന്നു പറയുന്ന നൈജീരിയയിലെ രാജകുമാരി വരെ... അപേക്ഷിക്കാത്ത ജോലി വാഗ്ദാനം ചെയ്ത് പണം ചോദിക്കുന്ന വിരുതന്മാർ മുതൽ വ്യക്തിവിവരങ്ങൾ ചോർത്തി ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് എടുക്കുന്നവർ വരെ... തട്ടിപ്പുകൾ പലവിധം ഡിജിറ്റൽലോകത്ത് സുലഭം. ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ നിലപാട് കടുപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP