Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിദ്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന എസ് എം എസ് അയച്ചത് മാനേജരെന്ന് പ്രതിയുടെ മൊഴി; മാനേജരുടെ മുമ്പിൽ വിദ്യയെ യുഗേഷ് ആലിംഗനം ചെയ്തത് പ്രകോപനം ഉണ്ടാക്കാൻ; തർക്കം മൂത്തപ്പോൾ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചിരുന്ന കത്തിയെടുത്ത് ഭാര്യയെ കുത്തി മലർത്തി; ഉത്രാടനാളിൽ ദുബായിൽ വിദ്യാചന്ദ്രനെ കൊന്നത് താനെന്ന് സമ്മതിച്ച് കോടതിക്ക് മുമ്പിലും ഭർത്താവ്; യുഗേഷ് ഓഫിൽ വന്നത് സ്ഥിരീകരിച്ച് മാനേജരും; കൊല്ലം സ്വദേശിനിയുടെ കൊലപാതക വിചാരണയിൽ യുഗേഷ് എല്ലാം സമ്മതിക്കുമ്പോൾ

വിദ്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന എസ് എം എസ് അയച്ചത് മാനേജരെന്ന് പ്രതിയുടെ മൊഴി; മാനേജരുടെ മുമ്പിൽ വിദ്യയെ യുഗേഷ് ആലിംഗനം ചെയ്തത് പ്രകോപനം ഉണ്ടാക്കാൻ; തർക്കം മൂത്തപ്പോൾ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചിരുന്ന കത്തിയെടുത്ത് ഭാര്യയെ കുത്തി മലർത്തി; ഉത്രാടനാളിൽ ദുബായിൽ വിദ്യാചന്ദ്രനെ കൊന്നത് താനെന്ന് സമ്മതിച്ച് കോടതിക്ക് മുമ്പിലും ഭർത്താവ്; യുഗേഷ് ഓഫിൽ വന്നത് സ്ഥിരീകരിച്ച് മാനേജരും; കൊല്ലം സ്വദേശിനിയുടെ കൊലപാതക വിചാരണയിൽ യുഗേഷ് എല്ലാം സമ്മതിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ് : ദുബായിൽ കൊല്ലം തിരുമുല്ലാവാരം പുന്നത്തല അനുഗ്രഹയിൽ ചന്ദ്രശേഖരൻ നായരുടെ മകൾ സി. വിദ്യാ ചന്ദ്രനെ (40) കുത്തി കൊന്നത് താനാണെന്ന് ഭർത്താവ് തിരുവനന്തപുരം നേമം സ്വദേശി യുഗേഷ് (43) കോടതിയിൽ സമ്മതിച്ചു. വിദ്യാ ചന്ദ്രനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ദുബായ് കോടതിയിൽ ആരംഭിച്ചിരുന്നു. വിചാരണയിലാണ് താൻ ഭാര്യയെ കുത്തിക്കൊന്നതാണെന്ന് പ്രതി കോടതിയിൽ സമ്മതിച്ചത്. ഇതോടെ പ്രതിക്ക് ശിക്ഷ ഉറപ്പായി. വിദ്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്താലാണ് കൊന്നതെന്നായിരുന്നു മൊഴി. ഇതുസംബന്ധിച്ച് തനിക്ക് വിദ്യയുടെ മാനേജരുടെ എസ്എംഎസ് ലഭിച്ചിരുന്നതായും പറഞ്ഞു. മാർച്ച് രണ്ടിന് കേസിന്റെ വിചാരണ തുടരും.

ഓഫീസിൽ നിന്ന് പുറത്തിറങ്ങിയ വിദ്യയെ ഏറെ നേരമായിട്ടും തിരിച്ചുവരുന്നത് കാണാത്തതിനാൽ താൻ ഏറെ നേരം മൊബൈലിലേയ്ക്ക് വിളിച്ചെന്നും മറുപടി ലഭിച്ചില്ലെന്നും കമ്പനി മാനേജർ കോടതിയിൽ മൊഴി നൽകി. തുടർന്ന് ഓഫീസ് ഡ്രൈവറെ അന്വേഷിക്കാൻ പറഞ്ഞയച്ചു. ഇയാളാണ് വിദ്യ പാർക്കിങ്ങിൽ കുത്തേറ്റ് വീണു കിടക്കുന്നത് ആദ്യം കണ്ടത്. ഉടൻ മാനേജരെ വിളിച്ച് കാര്യം അറിയിച്ചു. താൻ വന്നു നോക്കിയപ്പോൾ വിദ്യ പാർക്കിങ് ലോട്ടിൽ കുത്തേറ്റ് കിടക്കുന്നത് കണ്ടെന്നും മരിച്ചിരുന്നു എന്ന് ഉറപ്പായെന്നും മാനേജർ മൊഴി നൽകി. 2019 സെപ്റ്റംബർ 9നായിരുന്നു കേസിനാസ്പദമായ സംഭവം.

സംഭവ ദിവസം രാവിലെ അൽഖൂസിലെ കമ്പനി ഓഫീസിലെത്തിയ യുഗേഷ് വിദ്യയെ പാർക്കിങ്ങിലിയേക്ക് വിളിച്ചുകൊണ്ടുപോയി. ഇരുവരും തമ്മിൽ തർക്കമായി. മാനേജരുടെ മുൻപിൽ വിദ്യയെ യുഗേഷ് ആലിംഗനം ചെയ്തത് സംബന്ധിച്ചായിരുന്നു തർക്കം. തുടർന്ന് യുഗേഷ് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച കത്തിയെടുത്ത് മൂന്ന് പ്രാവശ്യം വിദ്യയെ കുത്തുകയായിരുന്നു. കൊലപാതകത്തിനു ശേഷം കടന്നുകളഞ്ഞ ഇയാളെ മണിക്കൂറുകൾക്കകം ജബൽ അലിയിൽ നിന്ന് പൊലീസ് പിടികൂടി. മൃതദേഹത്തിനടുത്ത് നിന്ന് കുത്താനുപയോഗിച്ച കത്തിയും കണ്ടെടുത്തു.

വിദ്യാ ഓണം ആഘോഷിക്കാൻ നാട്ടിലേയ്ക്ക് പുറപ്പെടാനിരിക്കെയായിരുന്നു ഭർത്താവിന്റെ ക്രൂരതയ്ക്ക് ഇരയായത്. സന്ദർശക വീസയിൽ യുഎഇയിലെത്തിയ പ്രതി അൽഖൂസിൽ വിദ്യ ജോലി ചെയ്യുന്ന കമ്പനിയിലെത്തി വിളിച്ചു പുറത്തിറക്കി പാർക്കിങ്ങിലേക്ക് കൊണ്ടുപോയി കത്തിയെടുത്ത് കുത്തുകയായിരുന്നു. കൊലപാതകത്തിനു ശേഷം കടന്നുകളഞ്ഞ ഇയാളെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. കമ്പനിയുടെ ഇടപെടലായിരുന്നു ഇതിന് കാരണം. 16 വർഷം മുൻപായരുന്നു വിദ്യാചന്ദ്രന്റേയും യുഗേഷിന്റേയും വിവാഹം. യുഗേഷ് വിദ്യയെ നിരന്തരം ശല്യപ്പെടുത്തി. ഭാര്യയെ സംശയമുണ്ടായിരുന്നു. ഈ സംശയമാണ് ദാമ്പത്യം തകരാനും ഒടുവിൽ കൊലപാതകത്തിൽ കലാശിക്കാനും കാരണമായത്. പീഡനം സഹിക്കാതെ വിദ്യ നാട്ടിൽ പൊലീസിൽ പരാതി നൽകിയിരുന്നു. ഏറെ കാലമായി ഇരുവരും തമ്മിൽ പിണക്കത്തിലുമായിരുന്നു. വിവാഹ മോചനത്തിനും ശ്രമിച്ചു.

ഒന്നര വർഷം മുമ്പായിരുന്നു വിദ്യ ജോലി തേടി യുഎഇയിലെത്തിയത്. യുഗേഷ് വിദ്യയുടെ പേരിലെടുത്ത 10 ലക്ഷം രൂപയുടെ ബാങ്ക് വായ്പ തിരിച്ചടക്കാൻ വേണ്ടി തിരുവനന്തപുരത്തെ ജോലി രാജിവച്ചാണ് യുഎഇയിലെത്തിയത്. വിദ്യ അറിയാതെ അവരുടെ സ്വത്ത് പണയം വച്ചായിരുന്നു വായ്പയെടുത്തത്. ദുബായ് അൽഖൂസിലെ ഒരു സ്വകാര്യ കമ്പനിയിൽ ഫിനാൻസ് വിഭാഗത്തിലായിരുന്നു വിദ്യ ജോലി ചെയ്തിരുന്നത്. 10, 11 ക്ലാസ് വിദ്യാർത്ഥിനികളായ രണ്ട് പെൺമക്കൾ നാട്ടിൽ വിദ്യയുടെ മാതാപിതാക്കളോടൊപ്പം താമസിക്കുന്നു. വിഷ്ണത്ത്കാവ് തേവാരത്ത് ചന്ദ്രശേഖരൻ നായരും ചന്ദ്രികയുമാണ് വിദ്യയുടെ മാതാപിതാക്കൾ. വിദ്യയെ കൂടാതെ ഇവർക്ക് ഒരാൺകുട്ടി കൂടിയുണ്ട്. വിനയൻ.

വർഷങ്ങളായി തുടരുന്ന കുടുംബവഴക്ക് ഒത്തുതീർന്ന ലക്ഷണങ്ങൾ അവർ കണ്ടതാണ്. അതിന്റെ ഭാഗമായി തന്നെയാണ് യുഗേഷ് വിസിറ്റിങ് വിസയിൽ ദുബായിൽ എത്തിയത്. അതിനു ശേഷം ദുബായിലെ വീട്ടിൽ എന്താണ് സംഭവിച്ചത് ആർക്കും അറിയില്ല. ദാമ്പത്യത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടിയാണ് വിദ്യയെ തേടി യുഗേഷ് എത്തിയത്. എന്നിട്ടും പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടില്ല. ഇതാണ് കൊലപാതകത്തിലേക്ക് കാര്യങ്ങളെത്തിയത്. തന്നെ വഞ്ചിച്ച് മറ്റൊരാളുമായി സൗഹൃദത്തിൽ ഏർപ്പെടുന്നതായി സംശയം തോന്നിയതിനെ തുടർന്നാണ് കൊലപാതകം നടത്തിയതെന്ന് ഭർത്താവ് പൊലീസിനോട് പറഞ്ഞു. ബാലരാമപുരത്ത് സ്വകാര്യ പണമിടപാട് സ്ഥാപനം നടത്തിവരികയായിരുന്ന യുഗേഷ് അടുത്തിടെയാണ് സന്ദർശക വിസയിൽ ദുബായിലെത്തിയത്.

16 വർഷം മുൻപായരുന്നു ഇവരുടെ വിവാഹം. അതിൽ പിന്നെ യുഗേഷ് വിദ്യയെ പലതും പറഞ്ഞ് പീഡിപ്പിക്കുകയായിരുന്നു. ഭാര്യയെ സംശയമുണ്ടായിരുന്നതാണ് ഇവരുടെ ദാമ്പത്യം തകരാനും ഒടുവിൽ കൊലപാതകത്തിൽ കലാശിക്കാനും കാരണമായത്. പീഡനം സഹിക്കാതെ വിദ്യ നാട്ടിൽ പൊലീസിൽ പരാതി നൽകിയിരുന്നു. സ്വരച്ചേർച്ചയിലില്ലാതിരുന്ന ഇരുവരെയും കൗൺസിലിങ്ങിനും വിധേയരാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP