Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീട്ടമ്മയുമായി ആറ് മാസം മുമ്പ് തുടങ്ങിയ വാട്‌സാപ് ബന്ധം പ്രണയത്തിലേക്ക് നീങ്ങി; 23കാരിയായ അയൽവാസി യുവതിയുടെ ചിത്രം കാണിച്ച് വിവാഹം ഉറപ്പിച്ചു; ചെറുക്കൻ വീട്ടുകാർ പെൺകുട്ടിയെ കാണണമെന്ന് പറഞ്ഞപ്പോൾ സൂത്രത്തിൽ ഒഴിഞ്ഞു മാറി: 16ന് നടത്തേണ്ട വിവാഹത്തിന്റെ ഒരുക്കങ്ങൾ പൊടിപൊടിക്കെ ചെക്കൻ വീട്ടുകാരുടെ സംശയത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീട്ടമ്മ അറസ്റ്റിൽ

വീട്ടമ്മയുമായി ആറ് മാസം മുമ്പ് തുടങ്ങിയ വാട്‌സാപ് ബന്ധം പ്രണയത്തിലേക്ക് നീങ്ങി; 23കാരിയായ അയൽവാസി യുവതിയുടെ ചിത്രം കാണിച്ച് വിവാഹം ഉറപ്പിച്ചു; ചെറുക്കൻ വീട്ടുകാർ പെൺകുട്ടിയെ കാണണമെന്ന് പറഞ്ഞപ്പോൾ സൂത്രത്തിൽ ഒഴിഞ്ഞു മാറി: 16ന് നടത്തേണ്ട വിവാഹത്തിന്റെ ഒരുക്കങ്ങൾ പൊടിപൊടിക്കെ ചെക്കൻ വീട്ടുകാരുടെ സംശയത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീട്ടമ്മ അറസ്റ്റിൽ

സ്വന്തം ലേഖകൻ

കുമരകം: അയൽവാസിയായ പെൺകുട്ടിയുടെ ചിത്രം കാണിച്ച് യുവാവിനെ കബളിപ്പിച്ച് വിവാഹം ഉറപ്പിച്ച വീട്ടമ്മയെ പൊലീസ് പിടികൂടി. ഫെബ്രുവരി 16ന് വിവാഹം നടക്കാനിരിക്കെയാണ് ചെക്കൻ വീട്ടുകാരുടെ പരാതിയിൽ വീട്ടമ്മ അറസ്റ്റിലായത്. വിവാഹ ബ്ലൗസിന്റെ അളവ് വാങ്ങാനെത്തിയപ്പോഴാണ് യുവാവിന് അബദ്ധം മനസ്സിലായത്. തുടർന്ന് പൊലീസിൽ പരാതി നൽകി. കണ്ണൂർ തളിപ്പറമ്പ് കൂവേരി കാക്കമണി വിഗേഷാണു തട്ടിപ്പിനിരയായത്. തിരുവാർപ്പ് സ്വദേശിയാണ് വീട്ടമ്മ.

പെൺകുട്ടിയുടെ ഫോൺ നമ്പർ എന്ന വ്യാജേന വീട്ടമ്മയുടെ ഫോൺ നമ്പർ ആണ് ഉപയോഗിച്ചത്. പെൺകുട്ടിയെനന്ന വ്യാജേന ഇരുവരും പ്രണയ സന്ദേശങ്ങൾ കൈമാറുകയും ചെയ്തു. ആറ് മാസം മുൻപു തുടങ്ങിയ വാട്‌സാപ് ബന്ധത്തിനൊടുവിൽ ഈ മാസം 16ന് വിവാഹം നടത്താൻ യുവാവിന്റെ വീട്ടുകാരും വീട്ടമ്മയും നിശ്ചയിക്കുകയും ചെയ്തു. ചെറുക്കന്റെ വീട്ടിൽ വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാവുകയും ചെയ്തു. ഇഥിനിടയിലാണ് തങ്ങൾ തട്ടിപ്പിനിരയായി എന്ന സത്യം ചെക്കൻ വീട്ടുകാർ തിരിച്ചറിയുന്നത്.

സമീപവാസിയായ 23 വയസ്സുകാരിയുടെ പടമാണ് തട്ടിപ്പിനായി വീട്ടമ്മ ഉപയോഗിച്ചത്. പ്രണയം വിവാഹാലോചനയിലേക്ക് നീങ്ങിയതോടെ വിവാഹം ഉറപ്പിക്കുന്നതിനായി വിഗേഷിന്റെ അച്ഛൻ ബാലകൃഷ്ണനും സഹോദരി വിനീഷയും ഭർത്താവ് ജയദീപും കഴിഞ്ഞ മാസം 27ന് തിരുവാർപ്പിലെ വീട്ടിലേക്കു വരാൻ നിശ്ചയിച്ചു. എന്നാൽ ബുദ്ധിപൂർവ്വം ഇവർ വീട്ടിലേക്ക് വരുന്നത് വീട്ടമ്മ തടഞ്ഞു. ബന്ധു മരിച്ചതു മൂലം വീട്ടിലേക്കു വരേണ്ടെന്നും കോട്ടയം റെയിൽവേ സ്റ്റേഷനു സമീപത്തെ ലോഡ്ജിൽ എത്തിയാൽ മതിയെന്നും വിഗേഷിന്റെ ബന്ധുക്കളെ വീട്ടമ്മ അറിയിച്ചു. ഇതിനുസരിച്ച് യുവാവിന്റെ വീട്ടുകാർ ലോഡ്ജിൽ എത്തി.

പെൺകുട്ടിയുടെ ബന്ധുവാണെന്ന് പരിചയപ്പെടുത്തി വീട്ടമ്മയും മറ്റൊരാളും അവിടെ വന്നു. ഇരുകൂട്ടരും പരിചയപ്പെട്ട് വിവാഹം ഉറപ്പിക്കുകയും ചെയ്തു. പെൺകുട്ടിയെ കാണണമെന്നു വിഗേഷിന്റെ അച്ഛൻ ബാലകൃഷ്ണൻ നിർബന്ധം പിടിച്ചപ്പോൾ ഗതാഗതക്കുരുക്കു മൂലം അവിടെ എത്താൻ കഴിയില്ലെന്നു പറഞ്ഞു വീട്ടമ്മ കൂടിക്കാഴ്ച മുടക്കി.16ന് നടത്തേണ്ട വിവാഹത്തിന്റെ ഒരുക്കങ്ങൾ വിഗേഷിന്റെ വീട്ടിൽ നടന്നു വരികയായിരുന്നു. 3 ലക്ഷത്തിലേറെ രൂപ ചെലവഴിച്ചു വീട് മോടി പിടിപ്പിച്ചു. പന്തലും ഇട്ടു.

കല്യാണപ്പെണ്ണിന് ഇടാനുള്ള അളവ് ബ്ലൗസുമായി കണ്ണൂരിലുള്ള ബന്ധുവീട്ടിൽ എത്താമെന്നു വീട്ടമ്മ അറിയിച്ചിരുന്നു. എത്താതെ വന്നപ്പോൾ വിഗേഷിന്റെ സഹോദരി വിനീഷയും ഭർത്താവ് ജയദീപും പെൺകുട്ടിയുടെ വീട്ടിലേക്കു വരാൻ നിശ്ചയിച്ചു. കഴിഞ്ഞ ബുധനാഴ്ച അവർ കോട്ടയത്ത് എത്തി പെൺകുട്ടിയെ വിളിച്ചു. അമ്മയ്ക്കു ചിക്കൻപോക്‌സാണെന്നും വീട്ടിലേക്കു വരേണ്ടന്നും വീട്ടമ്മ അവരെ അറിയിച്ചു. ഇതോടെ സഹോദരിക്കും ഭർത്താവിനും സംശയമായി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കള്ളി വെളിച്ചത്തായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP