Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വനസമ്പത്ത് അനധികൃതമായി കടത്തിയതടക്കം 15-ഓളം ക്രിമിനൽ കേസുകളിലെ പ്രതി; ആനന്ദ് സിങിനെ കർണാടക വനം മന്ത്രിയാക്കിയതിനെതിരെ വൻ പ്രതിഷേധം

വനസമ്പത്ത് അനധികൃതമായി കടത്തിയതടക്കം 15-ഓളം ക്രിമിനൽ കേസുകളിലെ പ്രതി; ആനന്ദ് സിങിനെ കർണാടക വനം മന്ത്രിയാക്കിയതിനെതിരെ വൻ പ്രതിഷേധം

സ്വന്തം ലേഖകൻ

ബെംഗളൂരു: 15-ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ എംഎൽഎയെ വനം മന്ത്രിയാക്കിയതിൽ കർണാടകയിൽ പ്രതിഷേധം. വനസമ്പത്ത് അനധികൃതമായി കടത്തിയതടക്കമുള്ള ക്രിമിനൽ കേസിൽ പെട്ട ആനന്ദ് സിങിനെ മന്ത്രിയാക്കിയതിലാണ് കർണാടകത്തിൽ പ്രതിഷേധം ശക്തമായിരിക്കുന്നത്.

കോൺഗ്രസിൽ നിന്ന് കൂറുമാറി ബിജെപിയിലെത്തി വിജയ നഗരയിൽനിന്നുള്ള എംഎൽഎയാണ് ആനന്ദ് സിങ്. കർണാടക മുൻ ലോകായുക്ത സന്തോഷ് ഹെഗ്‌ഡെയടക്കം രംഗത്തെത്തി. ഖനന അഴിമതിക്കേസിൽ അടക്കം പ്രതിചേർക്കപ്പെട്ട ആനന്ദ് സിങ്ങിന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ മറ്റേതെങ്കിലും വകുപ്പ് നൽകുകയോ മാറ്റി നിർത്തുകയോ ചെയ്യണമെന്ന് സാമൂഹ്യ മാധ്യമങ്ങളിലടക്കം ആവശ്യം ഉയർന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP