Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മതത്തെ സംരക്ഷിക്കാനല്ല, തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ഭരണകൂടത്തെ ജനങ്ങൾ തെരഞ്ഞെടുത്തതെന്ന് കനയ്യകുമാർ; ആക്രമണങ്ങളുടെ പശ്ചാത്തലത്തിലും കനയ്യയെ കേൾക്കാൻ ഒഴുകിയെത്തുന്നത് ആയിരങ്ങൾ

മതത്തെ സംരക്ഷിക്കാനല്ല, തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ഭരണകൂടത്തെ ജനങ്ങൾ തെരഞ്ഞെടുത്തതെന്ന് കനയ്യകുമാർ; ആക്രമണങ്ങളുടെ പശ്ചാത്തലത്തിലും കനയ്യയെ കേൾക്കാൻ ഒഴുകിയെത്തുന്നത് ആയിരങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ഔറംഗാബാദ്: സിപിഐ യുവനേതാവ് നയിക്കുന്ന 'ജൻ ഗൺ മൻ' യാത്ര ബീഹാറിൽ വൻ ചലനങ്ങൾ സൃഷ്ടിക്കുന്നു. ആയിരങ്ങളാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളിലേക്കും ഒഴുകിയെത്തുന്നത്. കഴിഞ്ഞ രണ്ടാഴ്‌ച്ചക്കുള്ളിൽ ഏഴ് തവണയാണ് കനയ്യ നയിക്കുന്ന യാത്രക്ക് നേരെ ആക്രമണം ഉണ്ടായത്. എന്നാൽ ഇത്തരം ഭയപ്പെടുത്തലുകളൊന്നും യാത്രയുടെ ശോഭ കെടുത്തുന്നില്ല. സംസ്ഥാനത്തൊട്ടാകെയുള്ള പര്യടനത്തിനിടെ തന്റെ ടീമിന്റെ ഭാഗമായ വാഹനങ്ങൾക്ക് നേരെയുള്ള ആക്രമണത്തെക്കുറിച്ച് ആശങ്കപ്പെടുന്നില്ലെന്ന് കനയ്യ പറഞ്ഞു. ചില ആളുകൾ മോട്ടോർ ഓയിൽ, മഷി, മുട്ട, കല്ലുകൾ തുടങ്ങിയവ എറിയുന്നു. എന്നാൽ, അതിനെക്കാൾ സന്തോഷിപ്പിക്കുന്നത് ഇത്രയേറെ ആളുകൾ താൻ പറയുന്നത് കേൾക്കാൻ എത്തുന്നതാണെന്നും കനയ്യ വ്യക്തമാക്കി.

ബിജെപിക്കെതിരെ രൂക്ഷ വിമർശനമാണ് കനയ്യ കുമാർ ഉയർത്തുന്നത്. മതത്തെ സംരക്ഷിക്കാനല്ല മറിച്ച് തെഴിലവസരങ്ങൾ സൃഷ്ടിക്കാനും നല്ല സ്‌കൂളുകളും ആശുപത്രികകളും നിർമ്മിക്കുന്നതിനുമാണ് ജനങ്ങൾ സർക്കാരിനെ തെരഞ്ഞെടുത്തതെന്ന് കനയ്യ പറഞ്ഞു. ''പൗരത്വ നിയമ ഭേദഗതി എൻആർസിയെ വെള്ളപൂശുക മാത്രമാണ് ചെയ്യുന്നത്. സുപ്രീം കോടതിയുടെ അയോധ്യ വിധിക്കും കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കലിനും ശേഷം, ബിജെപിക്ക് ഒരു പുതിയ പ്രശ്‌നം ആവശ്യമാണ്. സിഎഎ, എൻപിആർ എന്നിവയുമായുള്ള പുതിയ ധ്രുവീകരണത്തിനും എൻആർസിയെ കൊണ്ടുവരാനുള്ള ഒരു രഹസ്യ പദ്ധതിക്കും അവർ തുടക്കമിട്ടു. സർക്കാരിന്റെ വികസന അവകാശവാദങ്ങൾ മുഴുവനായും തുറന്നുകാട്ടപ്പെട്ടു,''കനയ്യ കുമാർ പറഞ്ഞു.

''ഞങ്ങൾ വിദ്യാഭ്യാസ യോഗ്യതകൾ തെളിയിക്കാനുള്ള രേഖകൾ കാണിക്കും, എന്നാൽ പൗരത്വത്തിന്റെ തെളിവ് ഞങ്ങൾ കാണിക്കില്ല... എന്റെ സഹോദരന്റെ സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് എഴുതിയതിൽ അക്ഷരത്തെറ്റുണ്ട്. ഒരു ദരിദ്രൻ അവരുടെ മാതാപിതാക്കളുടെ രേഖകൾ കാണിക്കുമെന്ന് ഞാൻ എങ്ങനെ പ്രതീക്ഷിക്കും?,'' കനയ്യ ചോദിച്ചു.'ഭിന്നിപ്പിച്ചു ഭരിക്കുക, ധ്രൂവീകരണമുണ്ടാക്കുക' എന്നിവയാണ് ബിജെപിയുടെ നയമെന്നും കനയ്യ വിമർശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP