Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് വീട്ടമ്മ 27 കാരനായ കാമുകനൊപ്പം കടന്നത് തിരുപ്പൂരിലേക്ക്; പൊലീസ് ഇടപെട്ടപ്പോൾ നാട്ടിൽ മടങ്ങിവന്നുവെങ്കിലും വീണ്ടും മുങ്ങി; രണ്ടുദിവസത്തെ അന്വേഷണത്തിന് ഒടുവിൽ കാമുകന്റെ വീട്ടിൽ നിന്ന് ഇരുവരും കസ്റ്റഡിയിൽ; പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് നാടുവിട്ടതിന്റെ പേരിൽ യുവതിക്ക് എതിരെ കേസ്

ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് വീട്ടമ്മ 27 കാരനായ കാമുകനൊപ്പം കടന്നത് തിരുപ്പൂരിലേക്ക്; പൊലീസ് ഇടപെട്ടപ്പോൾ നാട്ടിൽ മടങ്ങിവന്നുവെങ്കിലും വീണ്ടും മുങ്ങി; രണ്ടുദിവസത്തെ അന്വേഷണത്തിന് ഒടുവിൽ കാമുകന്റെ വീട്ടിൽ നിന്ന് ഇരുവരും കസ്റ്റഡിയിൽ; പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് നാടുവിട്ടതിന്റെ പേരിൽ യുവതിക്ക് എതിരെ കേസ്

എസ്.രാജീവ്

തിരുവല്ല : ഭർത്താവിനെയും മക്കളെയും ഉപക്ഷിച്ച് ബന്ധുവായ 27 കാരനൊപ്പം ഒളിച്ചോടിയത് മുപ്പത്തിയൊന്നുകാരി . വീട്ടമ്മയുമായി യുവാവ് മുങ്ങിയത് തമിഴ് നാട്ടിലെ തിരുപ്പൂരേക്ക്. പൊലീസിന്റെ നിർദ്ദേശ പ്രകാരം നാട്ടിലെത്തിയ കമിതാക്കൾ വീണ്ടും മുങ്ങി. രണ്ട് ദിവസം നീണ്ട അന്വേഷണത്തിനൊടുവിൽ കാമുകനായ യുവാവിന്റെ വീട്ടിൽ ഒളിച്ചു താമസിക്കുകയായിരുന്ന കമിതാക്കളെ പൊലീസ് കൈയോടെ പൊക്കി.

ഭാര്യയെ കാണാനില്ലെന്ന് കാട്ടി യുവതിയുടെ ഭർത്താവ് നൽകിയ പരാതിയിലായിരുന്നു അറസ്റ്റ്. നെല്ലാട് പാലയ്ക്കലോടിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന എഴുമറ്റൂർ കുറവൻ കുഴി ആലങ്കോട്ട് വീട്ടിൽ അമ്പിളി ( 31 ) , അയിരൂർ പ്ലാങ്കമൺ വെള്ളിയറ പനച്ചിക്കൽ വീട്ടിൽ നിധീഷ് മോൻ ( 27 ) എന്നിവരാണ് അറസ്റ്റിലായത്. 14 ഉം 12 ഉം വയസുള്ള രണ്ട് ആൺകുട്ടികളുടെ മാതാവാണ് അമ്പിളി. ഇക്കഴിഞ്ഞ ഒമ്പതാം തീയതി മുതൽ ഭാര്യയെ കാണാനില്ലെന്ന് കാട്ടി അമ്പിളിയുടെ ഭർത്താവ് സനൽ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്.

പരാതിയുടെ അടിസ്ഥാനത്തിൽ അമ്പിളിയുടെയും സുധീഷിന്റെയും മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചതിൽ നിന്നും ഇരുവരും തിരുപ്പൂരിൽ ഉണ്ടെന്ന് പൊലീസ് തിരിച്ചറിഞ്ഞു. തുടർന്ന് ഇരുവരെയും ഫോണിൽ ബന്ധപ്പെട്ട് ഉടൻ തിരുവല്ല സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടു. പൊലീസിന്റെ നിർദ്ദേശ പ്രകാരം നാട്ടിലെത്തിയ ഇരുവരും സ്റ്റേഷനിൽ ഹാജരാകാതെ വീണ്ടും മുങ്ങി. തുടർന്ന് വ്യാഴാഴ്ച രാവിലെ 11 മണിയോടെ സുധീഷിന്റെ പ്ലാങ്കമണ്ണിലെ വീട്ടിൽ നിന്നും പൊലീസ് ഇരുവരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് നാടുവിട്ടതിന്റെ പേരിൽ 75 ജെ ജെ വകുപ്പ് ചുമത്തിയാണ് യുവതിയെ അറസ്റ്റ് ചെയ്തത്. പ്രേരണാ കുറ്റവും മക്കളെ ഉപക്ഷിച്ച് നാടുവിടാൻ യുവതിക്ക് സഹായമൊരുക്കിയതിന്റെയും പേരിൽ ഐ പി സി 34, 107, 75 ജെ ജെ എന്നീ വകുപ്പുകളാണ് യുവാവിന് മേൽ ചുമത്തിയിട്ടുള്ളത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാന്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP