Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓർക്കുമ്പോൾ ഇപ്പോഴും ഞെട്ടി വിറയ്ക്കുന്നു; വനിതാ കോളേജിന്റെ കാമ്പസിൽ ഇങ്ങനെയൊക്കെ സംഭവിക്കുമോ? ഗേറ്റ് കടന്ന് വന്ന യുവാക്കൾ വിദ്യാർത്ഥിനികളെ കടന്നുപിടിച്ചു; കുടിച്ചുപൂസായവർ പിന്തുടർന്ന് വന്ന് പിൻഭാഗത്തും മാറിടത്തിലും പിടിച്ചു; നിലവിളിച്ചപ്പോൾ ഉന്മാദത്തോടെ ആർത്തട്ടഹസിച്ചു; വാഷ്‌റൂമുകളിൽ പൂട്ടിയിട്ടു; ഡൽഹി ഗാർഗി കോളേജ് ഫെസ്റ്റിൽ നടന്ന ലൈംഗികാതിക്രമത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

ഓർക്കുമ്പോൾ ഇപ്പോഴും ഞെട്ടി വിറയ്ക്കുന്നു; വനിതാ കോളേജിന്റെ കാമ്പസിൽ ഇങ്ങനെയൊക്കെ സംഭവിക്കുമോ? ഗേറ്റ് കടന്ന് വന്ന യുവാക്കൾ വിദ്യാർത്ഥിനികളെ കടന്നുപിടിച്ചു; കുടിച്ചുപൂസായവർ പിന്തുടർന്ന് വന്ന് പിൻഭാഗത്തും മാറിടത്തിലും പിടിച്ചു; നിലവിളിച്ചപ്പോൾ ഉന്മാദത്തോടെ ആർത്തട്ടഹസിച്ചു; വാഷ്‌റൂമുകളിൽ പൂട്ടിയിട്ടു; ഡൽഹി ഗാർഗി കോളേജ് ഫെസ്റ്റിൽ നടന്ന ലൈംഗികാതിക്രമത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

മറുനാടൻ ഡെസ്‌ക്‌

\ന്യൂഡൽഹി: ഡൽഹി സർവകലാശാലയിലെ ഗാർഗി കോളേജിൽ വിദ്യാർത്ഥിനികൾക്ക് നേരേ നടന്ന ഞെട്ടിക്കുന്ന ലൈംഗികാതിക്രമമാണ് ഇപ്പോൾ തലസ്ഥാനത്തെ മുഖ്യചർച്ചാവിഷയം. സംഭവത്തിൽ 10 പേരെ അറസ്റ്റ് ചെയ്‌തെങ്കിലും, ഫെബ്രുവരി ആറിന് ഇത് തടയാൻ വേണ്ടതൊന്നും പൊലീസ് ചെയ്തില്ലെന്നാണ് വ്യക്തമാകുന്നത്. കാരണം കഴിഞ്ഞ വർഷവും സമാനമായ അതിക്രമം നടന്നിരുന്നു. ഇത്തവണ അത് തടയാൻ വിദ്യാർത്ഥി യൂണിയൻ മുൻകൈയെടുത്ത് പാസ് സംവിധാനം ഏർപ്പെടുത്തി. തങ്ങളുടെ കോളേജ് ഐഡി കാർഡ് കാണിച്ച് വിദ്യാർത്ഥി-വിദ്യാർത്ഥിനികൾക്ക് ഗാർഗി കോളേജ് ക്യാമ്പസിൽ കയറാം. പ്രവേശനസമയം 4.30 വരെ എന്ന് പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ, മൂന്നുമണിയായപ്പോഴേക്കും, വലിയ ആൾക്കൂട്ടം ഗേറ്റ് തള്ളിത്തുറന്ന് ക്യാമ്പസിലേക്ക് ഇരച്ചുകയറി. അവരെ തടയാൻ സുരക്ഷാ ഉദ്യോഗസ്ഥരോ ബൗൺസർമാരോ ഉണ്ടായിരുന്നില്ല. പൗരത്വ നിയമത്തെ അനുകൂലിച്ച് പ്രകടനം നടത്തിയവരാണ് ക്യാമ്പസിലേക്ക് അതിക്രമിച്ച് കടന്നതെന്നും അവർ ജയ്ശ്രീറാം എന്ന് വിളിച്ചെന്നും ആരോപണങ്ങളുണ്ടെങ്കിലും സ്ഥിരീകരണമില്ല. ഏതായാലും ആ സമയത്ത് ക്യാമ്പസിൽ വലിയ ജനക്കൂട്ടം തന്നെയായിരുന്നുവെന്ന വിദ്യാർത്ഥിനികൾ പറയുന്നു.

തങ്ങളെ ശാരീരികമായി ഉപദ്രവിക്കാൻ ഒരുസംഘം അക്രമികൾ എത്തിയെന്ന് പരാതിപ്പെട്ട വിദ്യാർത്ഥിനികളോട് പ്രിൻസിപ്പലിന്റെ പ്രതികരണം വിചിത്രമായിരുന്നു. കോളേജ് വാർഷികോത്സവമായ 'റെവറി'യിൽ പങ്കെടുക്കുന്നത് സുരക്ഷിതമല്ലെന്ന് കരുതുന്നുവെങ്കിൽ എന്തിന് പങ്കെടുക്കുന്നുവെന്നായിരുന്നു നിരുത്തരവാദപരമായ ചോദ്യം.

എന്താണ് സംഭവിച്ചത്?

മൂന്നുദിവസമായിരുന്നു കോളേജ് വാർഷികോത്സവം. സമാപനദിവസമായ ഫെബ്രുവരി ആറിനാണ് വിവാദത്തിന് ഇടയാക്കിയ സംഭവം. ഇതിനകം വൈറലായ ഒരുവിദ്യാർത്ഥിനിയുടെ പോസ്റ്റിൽ ഇങ്ങനെ പറയുന്നു.' 4.30 മണിയായതോടെ ഒരുവലിയ സംഘം പുരുഷന്മാർ ട്രക്കുകളിൽ കോളേജിന് സമീപമെത്തി ക്യാമ്പസിലേക്ക് കടന്നു. അവരിൽ പലരും മദ്യപിച്ച് മദോന്മത്തരായിരുന്നു, മണിക്കൂറുകളാണ് ആ സംഘം പെൺകുട്ടികളെ ശാരീരികമായി ഉപദ്രവിക്കുകയും, അസഭ്യം പറയുകയും ചെയ്തത്. ഏകദേശം 9 മണി വരെ ഇത് തുടർന്നു. കുടിച്ച് പൂസായവരിൽ ഏറെയും മധ്യവയസ്‌കരായിരുന്നു. ആൾക്കൂട്ടത്തിനിടയിൽ പെട്ട എന്നെ മൂന്നുവട്ടം ഒരുസംഘം പുരുഷന്മാർ കടന്നുപിടിച്ചു. ഞാൻ നിലവിളിച്ചപ്പോൾ അവർ ഉന്മാദത്തോടെ ആർത്തുവിളിക്കുകയും അട്ടഹസിക്കുകയും ചെയ്തു.'

മറ്റൊരു പോസ്റ്റ് ഇങ്ങനെ: 'അവർ പെൺകുട്ടികളെ കടന്നുപിടിച്ചു. വാഷ്‌റൂമുകളിൽ പൂട്ടിയിട്ടു. പൂച്ചകരച്ചിലും അസഭ്യം പറച്ചിലും, കടന്നുപിടിത്തവും എല്ലാമുണ്ടായി.' അതേസമയം പ്രിൻസിപ്പൽ പ്രൊമീള കുമാറിന്റെ പ്രതികരണം ഇങ്ങനെ: 'ഡൽഹി സർവകലാശാലയിലെ മറ്റു കോളേജുകളിൽ നിന്നുള്ള ആൺകുട്ടികൾക്ക് ഫെസ്റ്റിൽ പ്രവേശനം അനുവദിച്ചിരുന്നു. ഞങ്ങൾക്ക് കാമ്പസിൽ പൊലീസും കമാൻഡോകളും ബൗൺസേഴ്‌സും, ജീവനക്കാരും ഉണ്ടായിരുന്നു. കാമ്പസിൽ പെൺകുട്ടികൾക്ക് മാത്രമായി പ്രത്യേക സ്ഥലം നിശ്ചയിച്ചിരുന്നു. അവർ അതിന് പുറ്ത്തുപോയെങ്കിൽ ്അതവരുടെ വ്യക്തിപരമായ കാര്യമാണ്'.

അതേസമയം, സോഷ്യൽ മീഡിയയിൽ വൈറലായ കുറിപ്പിൽ മാനേജ്‌മെന്റിനെ ഒരു വിദ്യാർത്ഥിനി നിശിതമായി വിമർശിക്കുന്നുണ്ട്. 'വഷളന്മാരായ ആൺകുട്ടികൾ ആദ്യം അവരുടെ ആധാർ കാർഡും ലൈസൻസുമൊക്കെ കാണിച്ച് അകത്തേക്ക് കടന്നു. പിന്നീട് ഒന്നും കാട്ടാതെ തന്നെ അവരെ കടത്തിവിട്ടു. ഇതിൽ ഒരുത്തൻ എന്റെ പിൻഭാഗത്ത് സ്പർശിച്ചു. മറ്റൊരാൾ എന്റെ മാറിടത്തിൽ പിടിച്ചു. വേറെ ഒരുത്തൻ അയാളുടെ ജനനേന്ദ്രിയം എന്റെ തുടയിൽ ഉരസി. എന്റെ കൂട്ടുകാരിയെയും വെറുതെ വിട്ടില്ല. അവളുടെ സ്വറ്ററിൽ കൈകടത്തി മാറിടത്തിൽ പിടിച്ചു. ഈ കാമ്പസിൽ ഇതെന്റെ ആദ്യ അനുഭവമാണ്. ഇത് സുരക്ഷിതമായ കാമ്പസെന്ന് കരുതിയാണ് ഇങ്ങോട്ട് വന്നത്. അതും ഒരു വനിതാ കോളേജിൽ. ഇപ്പോഴും എന്റെ ശരീരം വിറയ്ക്കുകയാണ്, പേടിച്ചിട്ട്.

സംഭവത്തിൽ പ്രതിഷേധം

കോളേജിൽ ശരിയായ ആഭ്യന്തര പരിഹാര സംവിധാനമില്ലെന്നാണ് കുട്ടികളുടെ പരാതി. കാമ്പസിലെ സംഭവത്തിനെതിരെ ശക്തമായി പ്രതിഷേധിക്കാനും , നീതി കിട്ടുന്നത് വരെ പോരാടാനുമാണ് വിദ്യാർത്ഥിനികളുടെ തീരുമാനം. സുരക്ഷിതമായി നടത്താൻ കഴിയുന്നില്ലെങ്കിൽ ഇത്തരം ഫെസ്റ്റുകൾ നടത്താതിരിക്കുകയാണ് നന്നെന്നും അവർ പറയുന്നു. കേസിൽ പത്ത് പ്രതികൾ പിടിയിലായിട്ടുണ്ട്. കേസിൽ അറസ്റ്റിലായവരെല്ലൊം 18 മുതൽ 25 വയസ് പ്രായമുള്ളവരാണ്. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാാനത്തിലാണ് പൊലീസ് കേസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി 11 ടീമുകൾ പ്രവർത്തിച്ചുവെന്ന് സൗത്ത് ഡൽഹി കമ്മീഷണർ എ.താക്കൂർ പറഞ്ഞു.

പ്രതികൾ ഗെയ്റ്റ് ചാടികടന്ന് കോളേജിനകത്ത് പ്രവേശിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP