Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആം ആദ്മി എംഎൽഎ ധർമപാൽ ലക്രയുടെ സ്വത്ത് 292.1 കോടി! എംഎൽഎമാരിൽ 45 പേരും കോടീശ്വരന്മാർ; എംഎൽഎമാരുടെ ശരാശരി സമ്പത്ത് 14.96 കോടി രൂപ വീതം; ആം ആദ്മി എംഎൽഎമാർ ശരിക്കും ആം ആദ്മികളല്ല! ഏറ്റവും സമ്പത്തു കുറവുള്ള അംഗമായ രാഖി ബിദ്ലാനുള്ളത് 76, 421 രൂപ മാത്രം; മികച്ച വിദ്യാഭ്യാസം നേടി പ്രൊഫഷണനുകൾ എങ്കിലും പകുതിയിലേറെ എംഎൽഎമാരും ക്രിമിനൽ കേസിലെ പ്രതികൾ ആയവർ; അഴിമതിക്കെതിരെ പോരാട്ടവുമായി ഇറങ്ങിയ കെജ്രിവാളിന്റെ പാർട്ടി രാഷ്ട്രീയ നിലപാടുകളിൽ നിന്നും പിന്നോക്കം പോകുന്നോ?

ആം ആദ്മി എംഎൽഎ ധർമപാൽ ലക്രയുടെ സ്വത്ത് 292.1 കോടി! എംഎൽഎമാരിൽ 45 പേരും കോടീശ്വരന്മാർ; എംഎൽഎമാരുടെ ശരാശരി സമ്പത്ത് 14.96 കോടി രൂപ വീതം; ആം ആദ്മി എംഎൽഎമാർ ശരിക്കും ആം ആദ്മികളല്ല! ഏറ്റവും സമ്പത്തു കുറവുള്ള അംഗമായ രാഖി ബിദ്ലാനുള്ളത് 76, 421 രൂപ മാത്രം; മികച്ച വിദ്യാഭ്യാസം നേടി പ്രൊഫഷണനുകൾ എങ്കിലും പകുതിയിലേറെ എംഎൽഎമാരും ക്രിമിനൽ കേസിലെ പ്രതികൾ ആയവർ; അഴിമതിക്കെതിരെ പോരാട്ടവുമായി ഇറങ്ങിയ കെജ്രിവാളിന്റെ പാർട്ടി രാഷ്ട്രീയ നിലപാടുകളിൽ നിന്നും പിന്നോക്കം പോകുന്നോ?

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അഴിമതിയിൽ മുങ്ങിയ ഇന്ത്യൻ രാഷ്ട്രീയത്തെ ശുദ്ധീകരിക്കാനും വ്യക്തിമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ആം ആദ്മി പാർട്ടി രൂപം കൊണ്ടത്. എന്നാൽ, ഒരുകാലത്ത് കോർപ്പറേറ്റുകൾക്കെതിരെ ആഞ്ഞടിച്ച കെജ്രിവാൾ പിന്നീട് ഈ തന്ത്രം മാറ്റിപ്പിടിക്കുന്ന കാഴ്‌ച്ചയായിരുന്നു കാണാൻ സാധിച്ചത്. ഇത്തവണ വികസന നേട്ടങ്ങൾ ഉയർത്തിക്കാണിച്ചും മൃദുഹിന്ദുത്വ ലൈൻ പിന്തുടർന്നുമാണ് അദ്ദേഹം ഡൽഹി മുഖ്യമന്ത്രി കസേരയിലേക്ക് വീണ്ടും എത്തിയത്. അതേസമയം ആം ആദ്മി എന്ന പേരിനോട് നീതി പുലർത്തൻ പാർട്ടിയിലുള്ള എംഎൽഎമാർക്ക് സാധിച്ചില്ലെന്ന വിമർശനവും ഉയർന്നിരുന്നു. ഈ വിമർശനത്തിന് പ്രധാനമായും കാരണമായത് ആപ്പ് എംഎൽഎമാരും മറ്റ് രാഷ്ട്രീയ പാർട്ടിയിലുള്ളവരെ സമ്പത്തിന്റെ കാര്യത്തിൽ മുമ്പന്മരാണ് എന്നതാണ്.

വിദ്യാഭ്യാസം ഉള്ളവരും വിവിധ രംഗത്ത് ശോഭിച്ചവരുമായ ആളുകളാണ് ആപ്പിന്റെ എംഎൽഎമാരായിട്ടുള്ളത്. എന്നാൽ ഇവരിൽ പലരും ക്രിമിനൽ കേസിൽ പ്രതികളാണെന്നാണ് പുറത്തുവന്ന വിവരം. ഇതോടെ ആം ആദ്മി പാർട്ടി വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടിയായി മാറിയെന്ന വിമർശനവും ഉയരുന്നു. ഡൽഹിയിലെ പുതിയ എംഎൽഎമാരിൽ പകുതിയിലേറെയും ഗുരുതരമായ ക്രിമിനൽ കേസുകളിലെ പ്രതികളാണെന്നു പുതിയ ജനപ്രതിനിധികളുടെ സത്യവാങ് മൂലങ്ങളിൽ നിന്നു തെളിഞ്ഞതായി അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) റിപ്പോർട്ടാണ് പറയുന്നത്.

ആകെയുള്ള 70 എംഎൽഎമാരിൽ 43 പേർക്കെതിരേ (63 %) ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇവരിൽ തന്നെ 37 പേർ കൊലപാതകം, മാനഭംഗം, സ്ത്രീകളോട് അപമര്യാദ കാട്ടിയത് അടക്കമുള്ള അതീവ ഗുരുതരമായ ക്രിമിനൽ കേസുകളിലെ പ്രതികളാണ്. കഴിഞ്ഞ നിയമസഭയിൽ 24 എംഎൽഎമാരാണു ക്രിമിനൽ കേസുകൾ ഉള്ളതായി സ്വയം വെളിപ്പെടുത്തിയിരുന്നത്. ക്രിമിനൽ കേസുകളുള്ള പുതിയ എംഎൽഎമാരിൽ 13 പേരുടെ കേസുകൾ സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങളാണ്. യുവതിയെ മാനഭംഗപ്പെടുത്തിയതിനാണ് ഇവരിലൊരാളുടെ പേരിലുള്ള കേസ്.

അതേസമയം സമ്പത്തിന്റെ കാര്യത്തിലും ആം ആദ്മി പാർട്ടി എംഎൽഎമാർ പിന്നിലല്ല. എഴുപതിൽ 55 എംഎൽഎമാർ കോടിപതികളാണ്. സത്യവാങ്മൂലത്തിൽ ഇക്കാര്ം സ്വമേധയാ വെളിപ്പെടുത്തുകയായിരുന്നു. ഇവരിൽ 45 പേർ ആം ആദ്മി പാർട്ടിക്കാരും ഏഴു പേർ ബിജെപിക്കാരുമാണ്. എഎപിയുടെ 62 എംഎൽഎമാരുടെ ശരാശരി സമ്പത്ത് 14.96 കോടി രൂപ വീതമാണ്. ബിജെപിയുടെ എട്ട് എംഎൽഎമാരുടെ ശരാശരി 9.10 കോടി രൂപയാണ്.

എഎപിയുടെ മുണ്ട്ക എംഎൽഎ ധരംപാൽ ലാഖ്റയുടെ മാത്രം പ്രഖ്യാപിത സമ്പത്ത് 292 കോടി രൂപയാണ്. ലാഖ്റയാണ് നിയമസഭയിലെ ഏറ്റവും സമ്പന്നനായ 'ആം ആദ്മി'! ആം ആദ്മി പാർട്ടിയുടെ തന്നെ ആർ.കെ പുരം എംഎൽഎ പ്രമീള ടോക്കസ് 80 കോടി രൂപയും പട്ടേൽ നഗർ എംഎൽഎ രാജ്കുമാർ ആനന്ദ് 78 കോടി രൂപയുമാണ് പ്രഖ്യാപിച്ചത്. എഎപിയിലെ തന്നെ മംഗോൾപുരി എംഎൽഎ രാഖി ബിർളയാണ് ഏറ്റവും ആം ആദ്മി. വെറും 76,000 രൂപ മാത്രമാണു മുൻ എംഎൽഎ കൂടിയായ രാഖിയുടെ ആകെ സമ്പത്ത്.

മൊത്തം 23 കോടി രൂപയുടെ സമ്പത്തുള്ള എഎപിയുടെ ഛത്തർപൂർ എംഎൽഎ കർത്താർ സിങ് ആറ് കോടി രൂപയാണ് കഴിഞ്ഞ വർഷം ആദായനികുതി അടച്ചത്. എഎപിയുടെ തന്നെ പട്ടേൽ നഗറിലെ രാജ് കുമാർ ആനന്ദ് 1.82 കോടിയും നജാഫ്ഗഡിലെ കൈലാഷ് ഗെലോട്ട് 1.55 കോടി രൂപയുമാണ് ആദായനികുതി നൽകിയത്.
പുതിയ എംഎൽഎമാരിലെ 23 പേർക്ക് (33%) എട്ടാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെ മാത്രമാണ് വിദ്യാഭ്യാസം. 42 പേർക്ക് (60%) ബിരുദമെങ്കിലും വിദ്യാഭ്യാസ യോഗ്യതയുണ്ട്. എംഎൽഎമാരിൽ 31 പേർ (44%) അമ്പതു വയസിനു മുകളിൽ 80 വയസു വരെ പ്രായമുള്ളവരാണ്. എന്നാൽ ഭൂരിഭാഗം വരുന്ന 38 പേർ (56%) 25നും 50നും മധ്യേ പ്രായത്തിലുള്ളവരാണെന്ന് എഡിആർ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അതേസമയം മധ്യവർഗ്ഗത്തിന്റെ പിന്തുണയുടെ ബലത്തിലാണ് ആം ആദ്മി പാർട്ടി ഡൽഹിയിൽ വിജയിച്ചു കയറിയത്. വിദ്യാസമ്പന്നരായവരെ ആയിരുന്നു ആപ്പ് കളത്തിലിറക്കിയത്. വിജയിച്ചു വന്നവരിൽ ശ്രദ്ധേയരായവർ ആതിഷി മർലെനയും രാഘവ് ചന്ദയുമാണ്. തെരഞ്ഞെടുപ്പിൽ ഇരുവരും വിജയിച്ചതോടെ ശ്രദ്ധേയമായ രണ്ട് മുഖങ്ങളാണ് പാർട്ടിക്ക് ലഭിച്ചത്. രാഷ്ട്രീയ പ്രവർത്തക എന്നതിലുപരി വിദ്യാഭ്യാസ പ്രവർത്തക എന്ന പേരിൽ കൂടിൽ പ്രശസ്തയാണ് ആം ആദ്മി പാർട്ടിയുടെ കൽക്കാജി മണ്ഡലത്തിൽ നിന്നും മത്സരിച്ചു വിജയിച്ച സ്ഥാനാർത്ഥി അതിഷി മർലെന. 2001ൽ സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ഒന്നാം റാങ്കോടുകൂടിയാണ് അതിഷി മർലെന ചരിത്രത്തിൽ ബിരുദം നേടിയത്. ബിരുദാനന്തര ബിരുദം ഓക്സഫോഡ് സർവ്വകലാശാലയിൽ നിന്നും പൂർത്തിയാക്കി.

തുടക്കം മുതൽ തന്നെ വിദ്യാഭ്യാസ മേഖലയിലായിരുന്നു അതിഷി മർലെന ശ്രദ്ധ പുലർത്തിയത്. ഡൽഹിയിലെ സർക്കാർ സ്‌കൂളുകൾ സമീപ കാലത്ത് കൈവരിച്ച നേട്ടത്തിനു പിന്നിലെ ബുദ്ധിയും അതിഷിയുടേതായിരുന്നു. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും വിദ്യാഭ്യാസ നിലവാരം ഉയർത്താനും അതിഷി നിരന്തരം പരിശ്രമിച്ചു. ഇതൊക്കെ തന്നെയാണ് അവരെ അർപ്പണബോധമുള്ള ശ്രദ്ധേയയായ യുവ നേതാവായി ആം ആദ്മി പാർട്ടി ഉയർത്തിക്കാണിക്കാനും ഇടയാക്കിയത്. പ്രശാന്ത് ഭൂഷണുമായുള്ള പരിചയമാണ് അതിഷി മർലെനയെ ആം ആദ്മിയിലേക്കെത്തിക്കുന്നത്. ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ പാർട്ടിയുടെ ശ്രദ്ധേയമായ മുഖമായി മാറുകയായിരുന്നു അവർ.

കഴിഞ്ഞ തവണ ലോക്സഭ തെരഞ്ഞെടുപ്പിൽ ആം ആദ്മിക്ക് വേണ്ടി സൗത്ത് ഡൽഹിയിൽ നിന്നും രാഘവ് മത്സരിച്ചിരുന്നു. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഉപദേശകനായി രാഘവ് ചന്ദ പ്രവർത്തിച്ചിട്ടുണ്ട്. 2016 ബജറ്റ് തയ്യാറാക്കാൻ സിസോദിയെ സഹായിച്ചതും രാഘവ് ആണെന്ന് വാർത്തകൾ വന്നിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് ഇരുവരും പാർട്ടിയിൽ ഉണ്ടാക്കിയെടുത്ത സ്വീകാര്യത പാർട്ടിയെ അടുത്ത ഘട്ടത്തിലേക്ക് നയിക്കാനും ഇവരെ പ്രാപ്തരാക്കുമെന്നാണ് വിലയിരുത്തലുകൾ വരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP