Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിഐടിയു ഇത്തരത്തിലല്ല പെരുമാറേണ്ടത്; ഇങ്ങനെയാണോ പ്രശ്‌നപരിഹാരമുണ്ടാക്കേണ്ടത്? ഇനി കോടതി പറഞ്ഞിട്ട് മധ്യസ്ഥ ചർച്ചകൾ നടത്തിയതാൽ മതി; മുത്തൂറ്റ് ഫിനാൻസ് ജീവനക്കാർക്ക് നേരേ ആക്രമണം അഴിച്ചുവിട്ട സിഐടിയുവിനെതിരെ ഹൈക്കോടതി; കോട്ടയത്ത് സമരത്തിനിടെ മാധ്യമപ്രവർത്തകർക്ക് നേരേ കൈയേറ്റം

സിഐടിയു ഇത്തരത്തിലല്ല പെരുമാറേണ്ടത്; ഇങ്ങനെയാണോ പ്രശ്‌നപരിഹാരമുണ്ടാക്കേണ്ടത്? ഇനി കോടതി പറഞ്ഞിട്ട് മധ്യസ്ഥ ചർച്ചകൾ നടത്തിയതാൽ മതി; മുത്തൂറ്റ് ഫിനാൻസ് ജീവനക്കാർക്ക് നേരേ ആക്രമണം അഴിച്ചുവിട്ട സിഐടിയുവിനെതിരെ ഹൈക്കോടതി; കോട്ടയത്ത് സമരത്തിനിടെ മാധ്യമപ്രവർത്തകർക്ക് നേരേ കൈയേറ്റം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മൂത്തൂറ്റ് സ്ഥാപനങ്ങളിൽ ജീവനക്കാർക്ക് നേരേ ആക്രമണമുണ്ടായ പശ്ചാത്തലത്തിൽ,സിഐടിയുവിന് നേരേ ഹൈക്കോടതിയുടെ വിമർശനം. ജോലിക്കെത്തിയ ജീവനക്കാരെ ഒരുവിഭാഗം ആക്രമിച്ചതാണ് കോടതിയെ ചൊടിപ്പിച്ചത്. 'ഇങ്ങനെയാണോ പ്രശ്‌ന പരിഹാരമുണ്ടാക്കേണ്ടതെന്ന് കോടതി ചോദിച്ചു. സിഐടിയു ഇത്തരത്തിലല്ല പെരുമാറേണ്ടതെന്നും പറഞ്ഞു. ഇനി കോടതി പറഞ്ഞിട്ട് മധ്യസ്ഥ ചർച്ചകൾ നടത്തിയതാൽ മതിയെന്നും ഹൈക്കോടതി ഉത്തരവിട്ടു.

കോടതിയുടെ വിമർശനങ്ങൾക്ക് മറുപടി പറഞ്ഞ സിഐടിയു അക്രമ സംഭവങ്ങളെ അപലപിക്കുന്നുവെന്ന് അറിയിച്ചു. ജീവനക്കാരെ ആക്രമിച്ച കുറ്റക്കാരെ സിഐടിയു സംരക്ഷിക്കില്ല. തൊഴിൽ തർക്കം പരിഹരിക്കാൻ മധ്യസ്ഥ ചർച്ചയുമായി കോടതി മുന്നോട്ടുപോകണമെന്നും സിഐടിയു കോടതിയിൽ ആവശ്യപ്പെട്ടു.

അതിനിടെ, മുത്തൂറ്റ് ഫിനാൻസ് ബ്രാഞ്ചിന് മുന്നിൽ നടക്കുന്ന സമരത്തിനിടെ മാധ്യമപ്രവർത്തകർക്ക് നേരെ കൈയേറ്റമുണ്ടായി. രാവിലെ കോട്ടയം ബേക്കർ ജംഗ്ഷനു മുന്നിൽ സിഐടിയു പ്രവർത്തകരുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന്റെ ഭാഗമായി ജീവനക്കാരെ തടഞ്ഞിരുന്നു. ഇത് ചിത്രീകരിച്ച ചാനൽ പ്രവർത്തകരെ സിഐടിയു പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. സമരാനുകൂലികളുടെ കൈയേറ്റത്തിൽ മനോരമ ന്യൂസ് കാമറമാൻ സി. അഭിലാഷിന് പരിക്കേറ്റു. കാമറയ്ക്കു കേടുപാടു സംഭവിച്ചു. പൊലീസിൽ പരാതി നൽകി.

ജോലിയിൽ പ്രവേശിക്കാനെത്തിയ ജീവനക്കാരെ സിഐടിയുവിന്റെ നേതൃത്വത്തിൽ കോട്ടയത്ത് തടഞ്ഞതോടെയാണു സംഘർഷം തുടങ്ങിയത്. ഇതു റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരുമായി സിഐടിയു പ്രവർത്തകർ വാക്കേറ്റമായി. ഇതിനിടെയാണ് കാമറ തകർക്കാൻ ശ്രമം നടന്നത്. മുത്തൂറ്റ് ബാങ്കിൽ ജോലി ചെയ്ത ജീവനക്കാരെ പറഞ്ഞുവിട്ടതിലും ശമ്പളം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും മാസങ്ങളായി തുടരുന്ന സമരത്തിന്റെ ഭാഗമായാണ് കോട്ടയത്തെ സമരവും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP