Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എസ്എഫ്‌ഐ നേതാവിന് ക്രമവിരുദ്ധമായി പ്രവേശനം നൽകാൻ സംവരണ അട്ടിമറി; പിഎച്ച്ഡി വിഭാഗത്തിലേക്ക് പ്രവേശനം നൽകിയതിൽ ചട്ടലംഘനം നടന്നതായി എസ്സി- എസ്ടി സെല്ലിന്റെ കണ്ടെത്തൽ; വീഴ്‌ച്ച വരുത്തിയത് മലയാളം വിഭാഗം മേധാവി; ക്രമ വിരുദ്ധമായി അഡ്‌മിഷൻ നേടിയത് യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ വിദ്യ; കാലടി സംസ്‌കൃത സർവകലാശാലയിൽ സീറ്റ് അട്ടിമറി വിവാദം

എസ്എഫ്‌ഐ നേതാവിന് ക്രമവിരുദ്ധമായി പ്രവേശനം നൽകാൻ സംവരണ അട്ടിമറി; പിഎച്ച്ഡി വിഭാഗത്തിലേക്ക് പ്രവേശനം നൽകിയതിൽ ചട്ടലംഘനം നടന്നതായി എസ്സി- എസ്ടി സെല്ലിന്റെ കണ്ടെത്തൽ; വീഴ്‌ച്ച വരുത്തിയത് മലയാളം വിഭാഗം മേധാവി; ക്രമ വിരുദ്ധമായി അഡ്‌മിഷൻ നേടിയത് യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ വിദ്യ; കാലടി സംസ്‌കൃത സർവകലാശാലയിൽ സീറ്റ് അട്ടിമറി വിവാദം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കാലടി സംസ്‌കൃത സർവ്വകലാശാലയിൽ സംവരണ അട്ടിമറി നടന്നതായി കണ്ടെത്തൽ. എസ്എഫ്ഐ നേതാവിന് ക്രമവിരുദ്ധമായി മലയാളം പിഎച്ച്ഡി പ്രവേശനം നൽകിയെന്നാണ് ആക്ഷേപം ഉയരുന്നത്. സർവ്വകലാശാലയിൽ പിഎച്ചഡി വിവാദത്തിൽ സംവരണ മാനദണ്ഡം പാലിച്ചില്ലെന്നാണ് എസ്സി- എസ്ടി സെല്ലിന്റെ റിപ്പോർട്ട്. വീഴ്‌ച്ച മലയാള വിഭാഗം മേധാവിയുടെ ഭാഗത്ത് നിന്നെന്ന് കണ്ടെത്തൽ. മലയാളം വിഭാഗത്തിലേക്ക് ഗവേഷണത്തിന് അപേക്ഷ ക്ഷണിച്ചതിനു പിന്നാലെ 15 പേർക്ക് പ്രവേശനം നൽകിയതിനെ തുടർന്നാണ് പ്രവേശന സീറ്റിൽ അട്ടിമറി നടന്നിട്ടുള്ളതായി കണ്ടെത്തിയത്. സർവ്വകലാശാലയിലെ എസ്എഫ്‌ഐ കൗൺസിലറായ വിദ്യ എന്ന വിദ്യാർത്ഥിനിയാണ് ചട്ടവിരുദ്ധമായി പ്രവേശനം നേടിയതെന്നാണ് ആരോപണം.

പിഎച്ച്ഡി പ്രവേശനത്തിന് 10 സീറ്റുകൾ ഉണ്ടായിരുന്നതിൽ അഞ്ച് പേരെ കൂടി അധികമായി പ്രവേശിപ്പിച്ചതിലാണ് അട്ടിമറി നടന്നതായി കണ്ടെത്തിയത്. അധികമായി പ്രവേശനം നൽകാൻ തീരുമാനിച്ച അഞ്ചു പേരിൽ അവസാനത്തെയാൾ എസ്സി- എസ്ടി വിഭാഗത്തിൽ ഉള്ള ആളായിരിക്കണം എന്നാണ് സംവരണ മാനദണ്ഡം. എന്നാൽ, ഇത് പാലിക്കപ്പെട്ടിട്ടില്ല. ഇത് എസ്എഫ്ഐ നേതാവിനു വേണ്ടിയാണ് ക്രമവിരുദ്ധ നടപടി നടന്നതെന്നാണ് ദളിത് വിദ്യാർത്ഥി സംഘടനയുടെ ആരോപണം. എസ്സി-എസ്ടി സെല്ലിന്റെ റിപ്പോർട്ടിലും സംവരണ അട്ടിമറി നടന്നുവെന്നാണ് റിപ്പോർട്ട്. ഇത് പരിഹരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് എസ് സി- എസ്ടി സെൽ സർവകലാശാലയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എസ്സി- എസ്ടി സെല്ലിന്റെ റിപ്പോർട്ടിൽ മലയാള വിഭാഗം മേധാവിക്കെതിരായ പരാമർശങ്ങളുണ്ട്. റിസർച്ച് കമ്മിറ്റിയുടെ ശുപാർശക്ക് വിരുദ്ധമായാണ് അധിക അഡ്‌മിഷൻ നൽകാൻ തീരുമാനിച്ചത്. മാത്രമല്ല, അഞ്ച് പേരുടെ പ്രവേശനത്തിനായി മിനുട്ട്സിൽ ഇല്ലാത്ത കാര്യങ്ങൾ സർവകലാശാലയെ കത്ത് മുഖാന്തരം അറിയിച്ചാണ് മേധാവി പ്രവേശന അനുമതി തേടിയത്. എന്നാൽ, ചട്ട വിരുദ്ധമായി ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അഡ്‌മിനിസ്ട്രേഷനിലെ പ്രാപ്തിക്കുറവാണ് സംവരണ വിഭാഗത്തിൽ നിന്ന് ഒരു വിദ്യാർത്ഥിയെ ഉൾപ്പെടുത്താതെ പോയതെന്നും ഇത് യൂണിവേഴ്സിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും മലയാളം വിഭാഗം മേധാവി വത്സലൻ പ്രതികരിച്ചു.

അതേസമയം, എണ്ണത്തിൽ കവിഞ്ഞ് റിസർച്ച് വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുമ്പോൾ അവർക്ക് ജെആർഎഫ് വേണമെന്ന് പരാതിക്കാരനായ ദിനു പറയുന്നത്. എന്നാൽ, ജെആർഎഫ് ഇല്ലാത്ത വിദ്യാർത്ഥികളെ പരിഗണിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് റിസർച്ച് കമ്മിറ്റി പരിശോധിച്ചപ്പോഴാണ് ഇതിൽ ഒരു അട്ടിമറി നടക്കാനുള്ള സാധ്യതയുള്ളതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന്, പ്രവേശനം നേടാൻ കഴിയാത്ത സാഹചര്യം വന്നപ്പോൾ അതിലൊരു വിദ്യാർത്ഥി ഹൈക്കോടതിയിൽ പോയ സാഹചര്യത്തിൽ, അയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തീർപ്പു കൽപ്പിക്കുക എന്നാണ് പറഞ്ഞതെന്ന് പരാതിക്കാരൻ പറയുന്നു.

വിദ്യ എന്ന എസ്.എഫ്.ഐ നേതാവിന് വേണ്ടി സംവരണം അട്ടിമറിച്ചുവെന്നാണ് ദളിദ് വിദ്യാർത്ഥികൾ ഇത് സംബന്ധിച്ച് പരാതി നൽകിയത്. പ്രവേശനത്തിന് അർഹതയുണ്ടെന്ന് കാണിച്ച് വിദ്യയെന്ന പെൺക്കുട്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതി പരിഗണിച്ച് നിയമപരമായി തീർപ്പാക്കാനാണ് കോടതി സർവകലാശാലയോട് ആവശ്യപ്പെട്ടത്. എന്നാൽ ഈ ഉത്തരവിനെ ദുർവ്യാഖ്യാനം ചെയ്താണ് പ്രവേശനം നൽകിയത് എന്നാണ് പരാതിക്കാർ ആരോപിക്കുന്നത്. റിസർച്ച് കമ്മറ്റി മിനിറ്റ്‌സ് ദുർവ്യാഖ്യാനം ചെയ്താണ് വകുപ്പ് അധ്യക്ഷനായ ഡോക്ടർ വി.എ വത്സലൻ സർവകലാശാലക്ക് കത്ത് നൽകിയതെന്നും പരാതി അന്വേഷിച്ച എസ്.സി.എസ്.ടി സെൽ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP