Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ക്രിമിനൽ കേസുള്ളവർ മത്സരിച്ചാൽ സാമൂഹിക മാധ്യമങ്ങളിലടക്കം കേസിന്റെ വിശദാംശം നൽകണം; രാഷ്ട്രീപാർട്ടികളുടെ വെബ്സൈറ്റിലും പ്രാദേശിക പത്രങ്ങളിലും സാമൂഹി മാധ്യമങ്ങളിലും ഇത്തരം വിശദീകരണങ്ങൾ നിർബന്ധമായും നൽകണം; നിർണായക ഉത്തരവുമാസി സുപ്രീംകോടതി

ക്രിമിനൽ കേസുള്ളവർ മത്സരിച്ചാൽ സാമൂഹിക മാധ്യമങ്ങളിലടക്കം കേസിന്റെ വിശദാംശം നൽകണം; രാഷ്ട്രീപാർട്ടികളുടെ വെബ്സൈറ്റിലും പ്രാദേശിക പത്രങ്ങളിലും സാമൂഹി മാധ്യമങ്ങളിലും ഇത്തരം വിശദീകരണങ്ങൾ നിർബന്ധമായും നൽകണം; നിർണായക ഉത്തരവുമാസി സുപ്രീംകോടതി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ക്രിമിനൽ കേസിൽ പെട്ടവർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുവെങ്കിൽ ഇക്കാര്യം പത്രങ്ങളിൽ പരസ്യപ്പെടുത്തണമെന്ന നിയമം അടുത്തിടെയാണ് പുറത്തുവന്നത്. ഇത് പ്രകാരം കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചവർ ക്രിമിനൽ കേസുകളെ കുറിച്ചുള്ള വിവരങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തി സുപ്രീംകോടതി രംഗത്തുവന്നു. ക്രിമിനൽ കേസുള്ള വ്യക്തികളെ ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിപ്പിച്ചാൽ രാഷ്ട്രീയ പാർട്ടികൾ അതിന്റെ വിശദീകരണം സാമൂഹിക മാധ്യമങ്ങളിലടക്കം പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി.

സ്ഥാനാർത്ഥികളുടെ പേരിൽ ക്രിമിനൽ കേസുണ്ടെങ്കിൽ അതിന്റെ വിവരങ്ങൾ, എന്തു കൊണ്ടാണ് അവരെ മത്സരിപ്പിക്കുന്നത് തുടങ്ങിയ കാര്യങ്ങളാണ് പൊതുജനങ്ങൾക്ക് മുമ്പാകെ പ്രസിദ്ധീകരിക്കേണ്ടത്. രാഷ്ട്രീയപാർട്ടികളുടെ വെബ്സൈറ്റിലും പ്രാദേശിക പത്രങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ഇത്തരം വിശദീകരണങ്ങൾ നിർബന്ധമായും നൽകണമെന്നാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് 48 മണിക്കൂറിനകം ഇക്കാര്യങ്ങൾ പ്രസിദ്ധീകരിക്കണം.

72 മണിക്കൂറിനകം തിരഞ്ഞെടുപ്പ് കമ്മീഷനും വിവരങ്ങൾ നൽകണം. സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കേണ്ടത് യോഗ്യതകളുടെ അടിസ്ഥാനത്തിലായിരിക്കണം, ക്രിമിനൽ സ്വഭാവമുള്ളയാളെ വിജയസാധ്യതയുടെ അടിസ്ഥാനത്തിൽ സ്ഥാനാർത്ഥിയായി പരിഗണിക്കാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

രാഷ്ട്രീയപാർട്ടികൾ വിശദീകരണങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ പരാജയപ്പെടുകയോ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശങ്ങൾ നടപ്പിലാക്കാതിരിക്കുകയോ ചെയ്താൽ അത് കോടതിയലക്ഷ്യമായി പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP