Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മനം കുളിരണിയിച്ച് യുഎഇ കാഞ്ഞങ്ങാടൻ സംഗമം; കലാകായിക മത്സരങ്ങളിലും ഭക്ഷണത്തിലും വൈവിധ്യങ്ങളുമായി കാഞ്ഞങ്ങാടുകാർ

മനം കുളിരണിയിച്ച് യുഎഇ കാഞ്ഞങ്ങാടൻ സംഗമം; കലാകായിക മത്സരങ്ങളിലും ഭക്ഷണത്തിലും വൈവിധ്യങ്ങളുമായി കാഞ്ഞങ്ങാടുകാർ

സ്വന്തം ലേഖകൻ

അബൂദാബി : അബൂദാബി ഇന്ത്യൻ ഇസ്ലാമിക് അങ്കണത്തിൽമനം കുളിരും സൗഹൃദം സ്‌നേഹം വിരിയും സംഗമം' എന്ന ശീർഷകത്തിൽ അബൂദാബി കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി നടത്തിയ രണ്ടാമത് കാഞ്ഞങ്ങാടൻ സംഗമം വൈവിധ്യങ്ങൾ കൊണ്ടും, ആയിരക്കണക്കിന് കാഞ്ഞങ്ങാട്ടുകാരുടെ സാന്നിദ്യം കൊണ്ടും വ്യത്യസ്തമായി.

രാവിലെ 9 മണിക്ക് ആരംഭിച്ച സംഗമത്തിന്റെ ഔദ്യോഗിക ഉത്ഘാടന സെഷനിൽ സുബൈർ കെകെ അധ്യക്ഷതയിൽ കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് എംപി ജാഫർ ഉൽഘാടനം ചെയ്തു. റിയാസ് ഇട്ടമ്മൽ സ്വാഗതവും എംഎം നാസർ കാഞ്ഞങ്ങാട് നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ പ്രാദേശിക കലാ പരിപാടികളും കായിക മത്സരങ്ങളും അരങ്ങേറി. സംഗമത്തിനായി നാട്ടിൽ നിന്നും എത്തിയ കാഞ്ഞങ്ങാട് നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എംപി, ജാഫർ, അജാനൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ബഷീർ വെള്ളിക്കോത്ത്, കാഞ്ഞങ്ങാട് സിഎച് സെന്റർ കൺവീനർ എ ഹമീദ് ഹാജി, കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർമാരായ ഖദീജ ഹമീദ്, സക്കീന യൂസുഫ്, ഖദീജ ഹസൈനാർ, കോടോം-ബേളൂർ പഞ്ചായത്ത് മെമ്പർ മുസ്തഫ തായന്നൂർ, കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് ജോയിൻ സെക്രട്ടറി എസിഎ ലത്തീഫ്, കുവൈറ്റ് കെഎംസിസി കെഎംസിസി കാസറഗോഡ് ജില്ലാ പ്രസിഡണ്ട് അലി മാണിക്കോത്ത് എന്നിവർ കാഞ്ഞങ്ങാടൻ സംഗമത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. സൈഫ് ലൈൻ ഇലക്ട്രിക്കൽ കമ്പനിയാണ് കാഞ്ഞങ്ങാടൻ സംഗമത്തിന്റെ മെയിൻ സ്‌പോൺസർ.

കാഞ്ഞങ്ങാട്ടുകാരായ പ്രവാസികൾക്ക് തമ്മിൽ കാണാനും, സുഖദുഃഖങ്ങൾ പങ്കു വെക്കാനും, സൗഹൃദങ്ങൾ പുതുക്കാനും, കുടുംബ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും ഉള്ള അവസരങ്ങൾ ഒരുക്കുക എന്ന ഉന്നതമായ ലക്ഷ്യപ്രാപ്തിക്ക് വേണ്ടിയാണ് കെഎംസിസി രണ്ടാമതും സംഗമം ഒരുക്കിയത്.

പ്രാദേശിക ട്രഡീഷണൽ കലാ കായിക മത്സരങ്ങാളായ ടയർ ഉരുട്ടൽ, മ്യുസിക് ചെയർ, ഫുട്‌ബോൾ ഷൂട്ട് ഔട്ട്, ക്രിക്കറ്റ് ബോൾ ത്രോ, സംഘഗാനം, പുതിയാപ്പിളയെ അറയിൽ കയറ്റൽ, കൈകൊട്ടി പാട്ട്, സൂചിയേർ, ആർപ്പുവിളികളുടെ ആവേശത്തോടെ 12 ടീമുകൾ പങ്കെടുത്ത കമ്പ വലി മത്സരം അടക്കമുള്ള മത്സരങ്ങളും സ്ത്രീകൾക്ക് മൈലാഞ്ചിയിടൽ, താരാട്ട് പാട്ട്, പാചകക്കുറിപ്പ്, മ്യുസിക് ചെയർ എന്നീ മത്സരങ്ങളും, കുട്ടികൾക്ക് ചിത്ര രചന, ഖുർആൻ പാരായണം, റുബിക്ക് ക്യുബ്, പസ്സിൽസ്, ഫുട്‌ബോൾ ഷൂട്ട്ഔട്ട് എന്നീ മൽസരങ്ങളും നടന്നു. കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസിക്ക് കീഴിലുള്ള കാഞ്ഞങ്ങാട് മുൻസിപ്പൽ, അജാനൂർ പഞ്ചായത്ത്, പരപ്പ മേഖല, കള്ളാർ മേഖല, മണ്ഡലം വനിതാ കെഎംസിസി എന്നിവരുടെ നേതൃത്വത്തിൽ രുചിയൂറും നാടൻ അപ്പത്തരങ്ങളായ ഇടിയപ്പം, നെയ്പത്തിരി, അരി പത്തിരി, ചപ്പാത്തി, ഉണ്ണിയപ്പം, നെയ്യപ്പം, കായിലപ്പം, മുട്ടയപ്പം, ബീഫ് റോള്, മുട്ട മാല, മട്ടൻ കുറുമ, ചിക്കൻ സ്പൈസി, ചെമ്മീൻ പൊല്‌സ് ചാപ്‌സ് എന്നിവയുടെ സ്റ്റാളും, നാട്ടിൽ നേരിട്ടെത്തിച്ച ഉപ്പിലിട്ട നെല്ലിക്ക, ചാമ്പങ്ങ, കേരറ്റ്, ബീറ്റ്‌റൂട്ട്, മാങ്ങ, പൈനാപ്പിൾ വിഭവങ്ങൾ അവിൽ മിൽക്ക്, ബത്തക്ക സർവത്ത് എന്നിവയുടെ സ്റ്റാളും ഫ്രഷ് യുഎഇ ഈത്തപ്പഴത്തിന്റെ സ്റ്റാളും, ഓർമ്മയുടെ പുസ്തകത്താളുകളിലേക്ക് കൈ പിടിച്ചു കൊണ്ട് പോകാൻ തേൻ ഉണ്ടയും, തേൻ ചക്കിളിയും, ഓടയും, മൈസൂർ പാക്കും, നാരങ്ങ മിട്ടായിയും, പുളി മിട്ടായിയും, പാൽ മിട്ടായിയും അടങ്ങിയ സ്റ്റാളും, വിവിധ തരം ചായകൾ, കപ്പയും, മത്തിയും, ബീഫും, പുട്ടും, അപ്പവും, മുട്ടക്കറിയും, പക്കു വടയും, ഉരുളിവടയും, സമൂസയും അടങ്ങിയ സ്റ്റാളും വിവിധ തരം തട്ടങ്ങളുടെ സ്റ്റാളും ഒക്കെയായി കാഞ്ഞങ്ങാട് ടൗണിനെ അബൂദാബിയിൽ പറിച്ച് നട്ട പ്രതീതി സൃഷ്ടിക്കാൻ തെങ്ങും, ഈന്തപ്പനയോല കൊണ്ടുള്ള കവാടങ്ങളും, ചെടികളും, കെഎസ്ആർടിസി ബസ്സിന്റെയും, ഓട്ടോ റിക്ഷയുടെയും, ലോറിയുടെയും, ടിപ്പറിന്റെയും മാതൃകകൾ മരത്തിൽ കൊത്തി ഉണ്ടാക്കി വെച്ചപ്പോൾ യഥാർത്ഥത്തിൽ ഇസ്ലാമിക് സെന്ററിന്റെ അംഗണം കാഞ്ഞങ്ങാട് പട്ടണമായി മാറിയിരുന്നു.

സംഗമത്തിന് എത്തിയ കാഞ്ഞങ്ങാട്ടുകാരായ പ്രവാസികൾക്ക് അവരുടെ പേരുകൾ അറബിക് കാലിഗ്രാഫിയിൽ ഏറ്റവും ഭംഗിയായി പെട്ടെന്ന് എഴുതി നൽകി കൊണ്ട് കാഞ്ഞങ്ങാടിന്റെ കലാകാരൻ ഹസി കാഞ്ഞങ്ങാടും സജീവമായി. സമാപന സെഷനിൽ പ്രഫണൽ ടീമുകളായ മെഹ്ഫിൽ അബൂദാബിയുടെയും, ഹസനിയ്യ ദഫ് സംഘത്തിന്റെയും ദഫ് മുട്ട് പ്രദർശനവും, പെൺകുട്ടികളുടെ ഒപ്പന പ്രദർശനവും, അബൂദാബി ഇശൽ ബാൻഡിന്റെ കൈകൊട്ടി പാട്ട് പ്രദർശനവും സംഗമത്തിന് കൊഴുപ്പേകി.

സമാപന സമ്മേളനത്തിൽ പികെ അഹമ്മദ് സാഹിബിന്റെ അധ്യക്ഷതയിൽ ഇന്ത്യൻ ഇസ്ലാമിക് സെന്ററിന്റെ ആക്ടിങ് പ്രസിഡണ്ട് അഡ്വക്കറ്റ് കെവി മുഹമ്മദ് കുഞ്ഞി ഉൽഘാടനം ചെയ്തു. ബഷീർ വെള്ളിക്കോത്ത് മുഖ്യ പ്രഭാഷണം നടത്തി. അബ്ദുള്ള ഫാറൂഖി, ഷുക്കൂർ അലി കല്ലിങ്ങൽ, എംപി ജാഫർ, എ ഹമീദ് ഹാജി, മുസ്തഫ തായന്നൂർ, എസിഎ ലത്തീഫ്, ഖദീജ ഹമീദ്, സക്കീന യൂസുഫ്, ഖദീജ ഹസൈനാർ, അബ്ദുള്ള ആറങ്ങാടി, അസ്ലം സിഎച് ബാവാ നഗർ, അബ്ദുറഹ്മാൻ പൊവ്വൽ, സിബി കരീം, ടികെ സലാം, എംപിഎം റഷീദ്, ആലം, ഇടിഎം സുനീർ, മജീദ് അണ്ണാൻതൊടി, ഹനീഫ് പടിഞ്ഞാർ മൂല, ചേക്കു അബ്ദുറഹ്മാൻ, എംഎം നാസർ, ഷാഫി സിയാറത്തിങ്കര, കാഞ്ഞങ്ങാട്, സിഎച് നൂറുദ്ദീൻ, യൂസുഫ് മുക്കൂട്, ഹനീഫ ബാവ നഗർ, ഹംസ മുക്കൂട്, ഷാജഹാൻ മീനാപ്പീസ്, കെ എച് ഷംസു കല്ലൂരാവി, നാസർ തായൽ, മുനീർ പാലായി, നാസർ ഫ്രൂട്ട്, യുവി ഷബീർ, റാഷിദ് എടത്തോട്, മഹ്മൂദ് കല്ലൂരാവി, ഇസ്ഹാക്ക് ചിത്താരി, ഹനീഫ കള്ളാർ, ആസിഫ്, സ്വാദിഖുൽ അമീൻ, അബ്ദുറഹ്മാൻ പുല്ലൂർ എന്നിവർ പ്രസംഗിച്ചു. സുബൈർ കെകെ സ്വാഗതവും റിയാസ് ഇട്ടമ്മൽ നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP