Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഡിജിപിയെ വെട്ടിലാക്കിയ സിഎജി റിപ്പോർട്ടിന് പിന്നാലെ ഇടുക്കിയിൽ നിന്ന് കേരളാ പൊലീസിന് നാണക്കേടായി ഒരു സംഭവം കൂടി; ഇടുക്കിയിൽ സ്‌പെഷ്യൽ ബ്രാഞ്ചിൽ നിന്ന് വിരമിച്ച എസ് ഐമാർക്ക് നൽകിയ ഉപഹാരങ്ങളിൽ നിന്ന് തട്ടിയെടുത്തത് 1.68 ലക്ഷം രൂപ; തുക നഷ്ടമായതിനെ കുറിച്ചു അന്വേഷണം പ്രഖ്യാപിച്ചു ജില്ലാ പൊലീസ് മേധാവി

ഡിജിപിയെ വെട്ടിലാക്കിയ സിഎജി റിപ്പോർട്ടിന് പിന്നാലെ ഇടുക്കിയിൽ നിന്ന് കേരളാ പൊലീസിന് നാണക്കേടായി ഒരു സംഭവം കൂടി; ഇടുക്കിയിൽ സ്‌പെഷ്യൽ ബ്രാഞ്ചിൽ നിന്ന് വിരമിച്ച എസ് ഐമാർക്ക് നൽകിയ ഉപഹാരങ്ങളിൽ നിന്ന് തട്ടിയെടുത്തത് 1.68 ലക്ഷം രൂപ; തുക നഷ്ടമായതിനെ കുറിച്ചു അന്വേഷണം പ്രഖ്യാപിച്ചു ജില്ലാ പൊലീസ് മേധാവി

ഗീവർഗീസ് എം തോമസ്

ഇടുക്കി: കേരളാ പൊലീസിന്റെ പക്കലുണ്ടായിരുന്ന ഇരുപത്തിയഞ്ച് റൈഫിളുകളും 12311 വെടിയുണ്ടകളും കാണാനില്ല എന്നുള്ള ഗുരുതരമായ വെളിപ്പെടുത്തലുകൾ ഉൾപ്പെടെയുള്ള കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. അതോടൊപ്പം പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ ക്രമക്കേടുകൾ നടത്തിയെന്നടക്കമുള്ള ആരോപണങ്ങളും ഈ സി എ ജി റിപ്പോർട്ടിലൂടെ പുറത്തു വന്നിരുന്നു. ഈ റിപ്പോർട്ടുകൾ വജ്രായുധമാക്കി യു ഡി എഫും ബിജെപി യും രംഗത്തെത്തിയതോടെ വലിയ രാഷ്ട്രീയ കോലാഹലങ്ങൾക്കും അത് വഴിവെച്ചു. ഇതിനിടെ പൊലീസ് സേനയെ മുഴുവൻ നാണക്കേടിലാക്കിയ മറ്റൊരു സംഭവം ഇടുക്കി ജില്ലയിൽ ഉണ്ടായിരിക്കുന്നത്.

ഇടുക്കി സ്‌പെഷ്യൽ ബ്രാഞ്ചിൽ നിന്നും വ്യത്യസ്ത കാലയളവിൽ വിരമിച്ച എസ് ഐ മാർക്ക് ഉപഹാരം നൽകാനായി പിരിച്ച തുകയിൽ നിന്ന് 1 .68 ലക്ഷം രൂപ തിരിമറി നടത്തി എന്ന ആരോപണമാണ് പുറത്തു വരുന്നത്. വിവരം പുറത്തു വന്നതോടെ തുക നഷ്ടമായതിനെ കുറിച്ചു അന്വേഷിക്കാൻ ജില്ല പൊലീസ് മേധാവി ഉത്തരവിട്ടു. ഇടുക്കി സ്‌പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി പയസ് ജോർജിനാണ് അന്വേഷണ ചുമതല.

സ്‌പെഷ്യൽ ബ്രാഞ്ച് വിഭാഗത്തിൽ 2017 ഡിസംബർ മുതൽ 2019 മെയ് വരെയുള്ള കാലയളവിൽ വിരമിച്ച ഒൻപത് എസ് ഐ മാർക്ക് നൽകിയ ഉപഹാരങ്ങളിൽ നിന്ന് പലതവണയായിട്ടാണ് സ്വർണം കുറച്ചു തുക തട്ടിയെടുത്തിരിക്കുന്നത്. വിരമിക്കുന്ന എല്ലാവർക്കും പൊന്നാട, ബൊക്കെ , ഒരുപവൻ സ്വർണമോതിരം എന്നിവയാണ് യാത്രയപ്പ് ചടങ്ങിൽ വെച്ച് നൽകുന്നത്. ഓരോ ഉദ്യോഗസ്ഥനിൽ നിന്നും ആയിരം രൂപ മുതൽ മൂവായിരം രൂപവരെയാണ് യാത്രയപ്പ് ചടങ്ങിന് മാത്രമായി പിരിച്ചെടുത്തിക്കുന്നത്.

സ്‌പെഷ്യൽ ബ്രാഞ്ചിലെ രണ്ട് ഉദ്യോഗസ്ഥർക്കായിരുന്നു പണംപിരിക്കുന്നതിന്റെ ചുമതല. ഉപഹാരം ലഭിച്ച ചിലർ മോതിരത്തിന്റെ മാറ്റിലും അളവിലും സംശയം തോന്നി പരിശോധിച്ചപ്പോഴായിരുന്നു തിരിമറിയുടെ വിവരം പുറത്തു വരുന്നത് തുടർന്ന് ഇവർ ഇടുക്കി ജില്ലാ പൊലീസ് മേധാവിയെ സമീപിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് ജില്ല പൊലീസ് മേധാവി അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണം പുരോഗമിക്കുന്നതായും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഇടുക്കി ജില്ല പൊലീസ് മേധാവി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP