Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗതാഗതനിയമം ലംഘിച്ചതിന് മോട്ടാർ വാഹനവകുപ്പ് ലൈസൻസ് റദ്ദാക്കിയത് കഴിഞ്ഞ വർഷം 28,020 പേരുടെ; നിയമം തെറ്റിച്ച കേസുകൾ 2,76584; പിഴ ഈടാക്കിയത് 33,80,72,125 പേരിൽ നിന്നും; കണക്കുകൾ അക്കമിട്ട് വെളിപ്പെടുത്തി മോട്ടോർ വാഹനവകുപ്പ്; ലൈസൻസ് നഷ്ടപ്പെട്ടത് 1,77,888 പേർക്ക്; അപകടമരണവും വർദ്ധിക്കുന്നെന്ന് കണക്കുകൾ

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ: ഗതാഗതനിയമം ലംഘിച്ചതിന് കഴിഞ്ഞ വർഷം സംസ്ഥാനത്ത് 28,020 പേരുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് താൽകാലികമായി റദ്ദാക്കി. 2,76,584 കേസ് രജിസ്റ്റർ ചെയ്തു. 33,80,72,125 രൂപ പിഴ ഈടാക്കി. ഇക്കാലയളവിൽ വാഹനാപകടങ്ങളിൽ 2789 പേർ മരിച്ചു. 2017ൽ 14,447 പേരുടെയും 2018ൽ 1,77,888 പേരുടെയും ലൈസൻസ് സസ്പെൻഡ്ചെയ്തു.റോഡ്സുരക്ഷ സംബന്ധിച്ച സുപ്രീം കോടതി കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം 2017 ജനുവരി മുതലാണ് ലൈസൻസ് റദ്ദാക്കാൻ തുടങ്ങിയത്. ചുരുങ്ങിയത് മൂന്നു മാസത്തേക്കാണ് സസ്പെൻഷൻ.

പൊലീസും മോട്ടോർ വാഹന വകുപ്പും നടപടി കർശനമാക്കിയെങ്കിലും ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണം കൂടുകയാണെന്ന് കണക്കുകളിൽ വ്യക്തം. കഴിഞ്ഞവർഷം 13,373 പേർക്കാണ് ലൈസൻസ് നഷ്ടപ്പെട്ടത്. 2018ൽ ഇത് 11,612 ഉം 2017ൽ 8,548ഉം ആയിരുന്നു. ഗതാഗത നിയമന ലംഘനങ്ങളിൽ ലഹരി ഉപയോഗത്തിന് തൊട്ടുപിന്നിലുള്ളത് മൊബൈൽ ഫോൺ ഉപയോഗമാണ്. 2019ൽ 3,136 കേസാണ് രജിസ്റ്റർചെയ്തത്. 2186 പേരുടെ ലൈസൻസ് റദ്ദാക്കി. 2018ൽ 3921 പേർക്ക് ലൈസൻസ് നഷ്ടമായി. അമിതവേഗത്തിന് കഴിഞ്ഞവർഷം 1636പേർക്കും 2018ൽ 177 പേർക്കും ലൈസൻസ് പോയി. സിഗ്‌നൽ തെറ്റിച്ചതിന് യഥാക്രമം 191, 53ഉം ലൈസൻസ് റദ്ദാക്കി.

റോഡപകടങ്ങളും മരണവും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോർ വാഹന വകുപ്പ് 'സേഫ് കേരള' പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതിനായി ജില്ലയിൽ എൻഫോഴ്‌സ്മെന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർമാരെ നിയമിച്ചു. ഇവരുടെ കീഴിൽ 85 സ്‌ക്വാഡുണ്ട്. 17 ഇന്റർസെപ്റ്റർ വാഹനങ്ങൾ നൽകി. റോഡിൽ 240 ക്യാമറകൾ സ്ഥാപിച്ചു. ക്യാമറയിൽ കുടുങ്ങിയ നിയമന ലംഘനങ്ങൾക്ക് 47.81 കോടി രൂപയാണ് പിഴ ഈടാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP