Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊച്ചി നഗരത്തിന് കാവലായി ഇനി 460 ക്യാമറകൾ; സ്ഥാപിക്കുന്നത് പുതിയ ഡിജിറ്റൽ സംവിധാനങ്ങളുള്ള ക്യാമറകൾ; 124 കേന്ദ്രങ്ങളിലായി ഇനി ക്യാമറക്കണ്ണുകൾ ചലിക്കും; പദ്ധതിക്ക് കൈകോർത്തുകൊച്ചി സ്മാർട്ട് മിഷനും സിറ്റി പൊലീസും; നഗരത്തിൽ മിഴി തുറന്നത് 99 ക്യാമറകൾക്ക് പിന്നാലെ; മെട്രോ റെയിൽ നിർമ്മാണം പൊലീസ് ക്യാമറകളുടെ നാശത്തിന് കാരണമായെന്ന് ആക്ഷേപം

പി.എസ് .സുവർണ

കൊച്ചി : നഗരത്തിന് സുരക്ഷയൊരുക്കാൻ കൂടുതൽ ക്യാമറകൾ സ്ഥാപിക്കാൻ ഒരുങ്ങുകയാണ് അധികൃതർ. കൊച്ചി സ്മാർട്ട് സിറ്റി മിഷനാണ് ഇതിന് നേതൃത്വം നൽകുക. 460 ആധുനിക സി.സി.ടി.വി ക്യാമറകൾ 124 കേന്ദ്രങ്ങളിലായി സ്ഥാപിക്കാനാണ് തീരുമാനം. കൊച്ചി സ്മാർട്ട് സിറ്റി മിഷനാണ് നേതൃത്വം നൽകുന്നതെങ്കിലും കൊച്ചി സിറ്റി പൊലീസുമായി സഹകരിച്ചായിരിക്കും പ്രവർത്തനം. അതുകൊണ്ട് തന്നെ ക്യാമറയിലെ ദൃശ്യങ്ങൾ പൊലീസ് കൺട്രോൾ റൂമിലേക്ക് കൈമാറും.

ഇതിന് മുമ്പും നഗരത്തിൽ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം ഇപ്പോൾ പ്രവർത്തനരഹിതമാണ്. വാഹനങ്ങളുടെയും ആളുകളുടെയും സംശയകരമായ നീക്കങ്ങൾ നിരീക്ഷിക്കുവാനും അത് കൺട്രോൾ റൂമിലേക്ക് എത്തിക്കുന്നതിനും നടപടിയെടുക്കുന്നതിനുമായാണ് ക്യാമറകൾ സ്ഥാപിച്ചത്. എന്നാൽ അതിൽ ഭൂരിഭാഗവും പ്രവർത്തനരഹിതമാവുകയായിരുന്നു. ഇതോടെ പല കേസുകളിലും സ്വകാര്യ സ്ഥാപനങ്ങളിലെ സി.സി.ടി.വി. കളെയാണ് പൊലീസ് ആശ്രയിച്ചത്.

കൊച്ചി സിറ്റി പൊലീസ് 99 ക്യാമറകളാണ് നഗരത്തിൽ നേരത്തെ സ്ഥാപിച്ചിരുന്നത്. അവയാണ് പ്രവർത്തനരഹിതമായത്. എന്നാൽ ഇപ്പോൾ പ്രവർത്തനരഹിതമായ ക്യാമറകളുടെ അറ്റകുറ്റപ്പണികൾ നടന്നുകൊണ്ടിരിക്കുകയാണ്. ഈ 99 എണ്ണത്തിന് പുറമേയാണ് ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ ഡിജിറ്റൽ ക്യാമറകൾ വെക്കുന്നത്.അതേസമയം മെട്രോ റെയിൽ നിർമ്മാണം, റോഡ് അറ്റകുറ്റപ്പണി എന്നീ കാരണങ്ങൾ കൊണ്ടാണ് ക്യാമറകൾ പണി മുടക്കിയത്. 63 ഫിക്സഡ് ക്യാമറകളും, 33 ഡോം ക്യാമറകളും, അടക്കം 99 ക്യാമറകൾ നിരീക്ഷിച്ചുകൊണ്ടിരുന്ന സ്ഥാനത്താണ് ഇന്ന് ഒന്നും ഇല്ലാതെ നിൽക്കുന്നത്. പൊലീസ് സ്ഥാപിച്ച ക്യാമറകളിൽ പലതും സ്ഥാപിച്ച് ഏറെ നാൾ കഴിയും മുമ്പേയാണ് പണിമുടക്കിയത്.

ഇതിനെല്ലാം കാരണമായി പറയുന്നത് മെട്രോയുടെ നിർമ്മാണമാണ്. കാരണം മെട്രോ നിർമ്മാണ ജോലികൾ തുടങ്ങിയതോടെ ക്യാമറ ലൈനുകൾ കട്ടായി, ഇത് ക്യാമറയുടെ പ്രവർത്തനം നിലയ്ക്കാൻ കാരണമായി. എന്നാൽ ക്യാമറ പൂർവസ്ഥിതിയിലാക്കാൻ കഴിഞ്ഞില്ല. പിന്നീട് പ്രളയം കൂടെ വന്നതോടെ ക്യാമറയെ പൂർവസ്ഥിതിയിലാക്കാൻ ബുദ്ധിമുട്ടായി. അതുകൊണ്ട് തന്നെ പുതിയ ഡിജിറ്റൽ സംവിധാനങ്ങളുള്ള ക്യാമറകളാണ് ഇനി സ്ഥാപിക്കുക. ഈ ഡിജിറ്റൽ ക്യാമറകൾ ഇത്തരം പ്രതിസന്ധികളെ മറികടക്കാൻ കഴിയുന്നതാണ്. മാത്രമല്ല ബി.എസ്.എൻ.എല്ലിന്റെ ടെലി കമ്യൂണിക്കേഷൻ വഴിയാണ് ഇതിനെ ബന്ധിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇത് സ്ഥിരമായി ഉപയോഗിക്കാൻ കഴിയും.

പുതിയ ക്യാമറകൾ നഗരത്തിൽ സ്ഥാപിക്കുമ്പോഴും. നഗരത്തിലെ നിലവിലുള്ള സി.സി.ടി.വി ക്യാമറകൾ അതുപോലെ തന്നെ നിലനിർത്താനാണ് ശ്രമം. അതുകൊണ്ട് തന്നെ മോട്രോയുടെ നിർമ്മാണം പൂർത്തിയായ ഭാഗങ്ങളിൽ ക്യാമറകൾ ശരിയാക്കിവരുന്നുണ്ടെന്നാണ് കൺട്രോൾ റൂം അധികൃതർ പറയുന്നത്.എന്തായാലും കൊച്ചി നഗരത്തിലെ നിരീക്ഷണ ക്യാമറകൾ ഉടൻ തന്നെ സജീവമാവും.

24 മണിക്കൂറും പ്രവർത്തിക്കുന്ന ക്യാമകൾ അത്യാവശ്യവും ആവശ്യവുമായ സാഹചരത്തിൽ ഇപ്പോഴുള്ള തീരുമാനം ഗുണകരമാവും. കൊച്ചി പോലെയുള്ള നഗരത്തിൽ നിരീക്ഷണ ക്യാമറകൾ വളരെ ആവശ്യമാണ്.. ഇത് ഒരു പരിധിവരെ പൊലീസിനെയും സഹായിക്കും. അതിനാൽ അധികം വൈകാതെ തന്നെ നഗരത്തിൽ വിവിധയിടങ്ങളിലായി ക്യാമറകൾ സജീവമാവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP