Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്‌കോട്ട്ലൻഡിൽ നിന്നും നോർവേ വരെ 450 കിലോമീറ്റർ നീളത്തിലും ബ്രിട്ടനിൽ നിന്നും ഫ്രാൻസ് വരെ 150 കിലോമീറ്റർ നീളത്തിലും കടലിൽ ഡാം പണിയുമോ? യൂറോപ്പിനെ കടൽ എടുക്കാതിരിക്കാൻ രണ്ട് കൂറ്റൻ ഡാമുകൾ പണിയാൻ ആലോചന

സ്‌കോട്ട്ലൻഡിൽ നിന്നും നോർവേ വരെ 450 കിലോമീറ്റർ നീളത്തിലും ബ്രിട്ടനിൽ നിന്നും ഫ്രാൻസ് വരെ 150 കിലോമീറ്റർ നീളത്തിലും കടലിൽ ഡാം പണിയുമോ? യൂറോപ്പിനെ കടൽ എടുക്കാതിരിക്കാൻ രണ്ട് കൂറ്റൻ ഡാമുകൾ പണിയാൻ ആലോചന

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: നോർത്ത് കടലിന് കുറുകെ രണ്ട് മെഗാ ഡാമുകൾ നിർമ്മിച്ച് യൂറോപ്പിനെ കടലെടുക്കുന്നതിൽ നിന്ന് രക്ഷിക്കാനുള്ള നിർദേശവുമായി ഡച്ച് ശാസ്ത്രജ്ഞനായ സ്ജോയിർഡ് ഗ്രോയെസ്‌കാംപ് രംഗത്തെത്തി.സ്‌കോട്ട്ലൻഡിൽ നിന്നും നോർവേ വരെ 450 കിലോമീറ്റർ നീളത്തിലും ബ്രിട്ടനിൽ നിന്നും ഫ്രാൻസ് വരെ 150 കിലോമീറ്റർ നീളത്തിലുമായിരിക്കും കടലിൽ ഈ ഡാമുകൾ പണിയുന്നത്.

യൂറോപ്പിനെ കടൽ എടുക്കാതിരിക്കാനുള്ള ഈ രണ്ട് കൂറ്റൻ ഡാമുകൾ യാഥാർത്ഥ്യമാകുമോ എന്ന ചോദ്യവും ഈ അവസരത്തിൽ ശക്തമാകുന്നുണ്ട്. അപകടകരമായ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി സമുദ്രനിരപ്പുയർന്ന് യൂറോപ്പ് വെള്ളത്തിനിടിയിലാവാതിരിക്കാനും അത് വഴി 25 മില്യൺ യൂറോപ്യന്മാരുടെ ജീവൻ കാക്കാനുമാണ് താൻ ഈ നിർദേശവുമായി മുന്നോട്ട് വന്നിരിക്കുന്നതെന്നാണ് ഗ്രോയെസ്‌കാംപ് വിശദീകരിക്കുന്നത്.

റോയൽ നെതർലാൻഡ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സീ റിസർച്ചിലെ ഓഷ്യാനോഗ്രാഫറായ ഗ്രോയെസ്‌കാംപിന്റെ നിർദേശത്തെ ഗൗരവത്തോടെയാണ് യൂറോപ്പ് നിലവിൽ പരിഗണിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം സമുദ്രനിരപ്പ് അപകടകരമായ തോതിൽ ഉയരുന്നതിനെ ചെറുക്കുന്നതിന് ഈ ഡാമുകൾ അനിവാര്യമാണെന്നാണ് ഈ ശാസ്ത്രജ്ഞൻ വാദിക്കുന്നത്. വർഷം 2500 ആകുന്നതോടെ സമുദ്രനിരപ്പിൽ പത്ത് മീറ്റർ ഉയർച്ചയുണ്ടാകുമെന്നും അത് യൂറോപ്പിന് ദോഷം ചെയ്യുമെന്നുമാണ് അമേരിക്കൻ ജേർണൽ ഓഫ് മെറ്റീരിയോളജിയിൽ ഈ മാസം എഴുതിയ തന്റെ ലേഖനത്തിലൂടെ ഗ്രോയെസ്‌കാംപ് മുന്നറിയിപ്പേകുന്നത്.

ദിനം പ്രതി വഷളാകുന്ന കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള ഫലപ്രദമായ പ്രതിരോധങ്ങളിലൊന്നാണീ ഡാമുകളുടെ നിർമ്മാണമെന്നാണ് ഗ്രോയെസ്‌കാംപ് ആവർത്തിക്കുന്നത്. നോർത്ത് സീ എൻക്ലോഷർ ഡൈകെ എന്നാണീ വമ്പൻ പദ്ധതിയെ അദ്ദേഹം വിശേഷിപ്പിക്കുന്നത്. ഇത് സാങ്കേതികമായും സാമ്പത്തികമായും യാഥാർത്ഥ്യമാക്കാൻ സാധിക്കുന്ന പദ്ധതിയാണെന്നാണ് ഇത് സംബന്ധിച്ച ലേഖനത്തിലൂടെ ഗ്രോയെസ്‌കാംപും കോ ഓഥർമാരും അവകാശപ്പെടുന്നത്. യൂറോപ്പിലെ രാജ്യങ്ങളുടെ ജിഡിപിയുടെ 0.1 ശതമാനം ധനമെടുത്താൽ ഇത് പൂർത്തിയാക്കാൻ സാധിക്കുമെന്നും ഗ്രോയെസ്‌കാംപ് നിർദേശിക്കുന്നു.

ഈ പദ്ധതിക്കായി വേണ്ടി വരുന്ന തുക 250 മില്യൺപൗണ്ടിനും 500 മില്യൺ പൗണ്ടിനും മധ്യേയായിരിക്കുമെന്നാണ് കണക്കാക്കുന്നത്. സൗത്തുകൊറിയയിൽ സമീപ വർഷങ്ങളിലായി നിർമ്മിച്ചിരിക്കുന്ന ഭീമൻ ഡാമുകൾക്ക് വേണ്ടി വന്ന തുകകളുടെ അടിസ്ഥാനത്തിലാണ് ഈ ബജറ്റിട്ടിരിക്കുന്നത്. പുതിയ ഡാമുകൾ നിർമ്മിക്കുന്നതുകൊണ്ട് ചില നഷ്ടങ്ങളുണ്ടാകുമെന്നും ഗ്രോയെസ്‌കാംപ് ഓർമിപ്പിക്കുന്നു.

 

അതായത് ഇതിനെ തുടർന്ന് നോർത്ത് കടലിലെ മീൻപിടിത്തം അവസാനിപ്പിക്കേണ്ടി വരുമെന്നും ഇതിന് പുറമെ ഷിപ്പിംഗിനുള്ള ചെലവ് വർധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. വ്യാവസായിക കാലത്തിന് മുമ്പുള്ള കാലത്തേതിൽ നിന്നും ആഗോള താപനില 1.5 ഡിഗ്രി സെൽഷ്യസ് വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കാരണത്താൽ 2100 ഓടെ സമുദ്ര നിരപ്പിൽ 30.3 ഇഞ്ച് വർധനവുണ്ടാകുമെന്നും ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് മുന്നറിയിപ്പേകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP