Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജീവിതത്തിൽ വില്ലനായി അസുഖങ്ങളെത്തിയപ്പോൾ നേരിടാൻ തിരഞ്ഞെടുത്ത ആയുധം എഴുത്ത്;പാർക്കിൻസൺസ് രോഗത്തിൽ നിന്നും മുക്തി തേടി എഴുത്തുകളുടെ ലോകം; മലയാളത്തിൽ വ്യക്തിത്വ വികസനലേഖനം മുതൽ ഇംഗ്ലീഷ് ഡിക്ടറ്റിവ് നോവൽവരെ; 30 ലധികം പുസ്തകങ്ങളിലൂടെ സ്വന്തമാക്കിയത് ബഹുഭാഷ സാഹിത്യകാരനെന്ന പേരും; റിട്ട. മേജർ ജോർജ് മാളിയേക്കലിന്റെ ജീവിതം വേറിട്ട് നിൽക്കുന്നത് എഴുത്തിലൂടെ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: ജീവിതത്തില് വില്ലന്റെ റോളിൽ ഓരോ അസുഖങ്ങൾ എത്തിയപ്പോഴും നേരിട്ടത് ഒരോ വഴികൾ അവസാനം ചെന്നിത്തയത് എഴുത്തിന്റെ ലോകത്ത്. എഴുപത്തഞ്ചിലെത്തിയ റിട്ട. മേജർ ജോർജ് മാളിയേക്കലിന്റെ ഈ ശീലത്തിലൂടെ പിറവികൊണ്ടാത് മുപ്പതിലധികം പുസ്തകങ്ങളാണ്. 

13 വർഷംമുമ്പ് ബാധിച്ച പാർക്കിൻസൺസ് രോഗത്തെ നേരിടാനായി തുടങ്ങിയ വിനോദം എഴുത്തായിരുന്നു. ആ രോഗം ജോർജിനെ ബഹുഭാഷാ സാഹിത്യകാരനാക്കി. മലയാളത്തിൽ വ്യക്തിത്വ വികസനലേഖന പുസ്തകം മുതൽ ഇംഗ്ലീഷിൽ ഡിറ്റക്ടീവ് നോവൽ വരെ 30 പുസ്തകം ജോർജ് എഴുതിക്കഴിഞ്ഞു. അച്ചടി രൂപത്തിലും ഡിജിറ്റലായും ഇവ ലഭ്യമാണ്.

ഒരു കണ്ണിന്റെ കാഴ്ചയെ രോഗം ബാധിച്ചപ്പോൾ അതു നേരിടാൻ കൈയിലെടുത്തത് ക്യാമറയാണ്. അമ്മക്കിളി കൂടുകൂട്ടുന്നതുമുതൽ കൂട്ടിൽനിന്ന് കിളിക്കുഞ്ഞ് പറന്നുയരുന്നതുവരെ ഓരോ ദിവസവും ക്യാമറയിൽ പകർത്തി. ക്യാമറാ അനുഭവങ്ങൾക്കൊപ്പം പഠനങ്ങളും ചേർത്ത് ഒട്ടേറെ ഫോട്ടോ ജേണലുകൾ പ്രസിദ്ധപ്പെടുത്തി.രക്തസമ്മർദത്തെ അതിജീവിക്കുന്നത് ജീവസ്സുറ്റ വരകളിലൂടെയാണ്. നൂറുകണക്കിനു ചിത്രങ്ങളാണ് വരച്ചുതീർത്തത്. പേശികളുടെ പ്രശ്‌നത്തിനു പരിഹാരം മട്ടുപ്പാവിലെ കൃഷിയാണ്. പരിപാലനത്തിനായി ദിവസവും രണ്ടുതവണ മട്ടുപ്പാവിലെത്തും.

ഇതെല്ലാം അതിശയോക്തിയാണെന്നു തോന്നുന്നവർക്ക് തൃശ്ശൂർ മണ്ണുത്തിക്കടുത്ത പുളിപ്പറമ്പ് ഉമാ നഗറിലെ ജോർജിന്റെ ഗ്ലാൻവില്ല എന്ന വീട്ടിലെത്താം. അല്ലെങ്കിൽ ജോൺ മാളിയേക്കൽ എന്ന് ഓൺലൈനിൽ തിരയാം.ജോർജിന്റെ രണ്ട് യൂട്യൂബ് ചാനലുകൾ ഇതിനകം 1.78 കോടിയാളുകൾ കണ്ടുകഴിഞ്ഞു. ചാനൽ സ്വന്തമായി നിർമ്മിക്കുക മാത്രമല്ല ഇതിലെ എല്ലാ ചിത്രങ്ങളും വീഡിയോകളും എടുത്തതും ശബ്ദം നൽകിയതും എഡിറ്റിങ് നടത്തിയതുമെല്ലാം ജോർജാണ്. വ്യത്യസ്ത വിഷയങ്ങളിൽ നാലു വെബ്‌സൈറ്റും തുറന്നിട്ടുണ്ട്. അതിലൊന്നിലൂടെയാണ് മറ്റൊരു വിനോദമായ നാണയം-സ്റ്റാന്പ് കളക്ഷനും കൈമാറലും വിൽപ്പനയും നടത്തുന്നത്. 165 രാജ്യങ്ങളിലെ നാണയവും 145 രാജ്യങ്ങളിലെ സ്റ്റാന്പും കൈവശമുണ്ട്.

നായവളർത്തൽ, പൂന്തോട്ട പരിപാലനം, പ്രചോദന പ്രഭാഷണം, കൗൺസലിങ്, നടത്തം, സന്നദ്ധ പ്രവർത്തനം തുടങ്ങിയവ മുടങ്ങാതെയുണ്ട്. എല്ലാറ്റിനും കൂട്ടായി ഭാര്യ ലീല ഒപ്പമുണ്ട്. മകൾ നീന വിദേശത്തും മകൻ അനിൽ ബെംഗളൂരുവിലും ജോലിചെയ്യുന്നു.20 വർഷത്തെ സേവനത്തിനുശേഷം പട്ടാളത്തിലെ എൻജിനിയറിങ് വിഭാഗത്തിൽനിന്നു മേജറായാണു വിരമിച്ചത്. തുടർന്ന് വിദേശത്തും ജോലിനോക്കി. ഈ അനുഭവങ്ങളാണ് എഴുത്തിന്റെയും മറ്റു വിനോദങ്ങളുടെയും പ്രചോദനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP