Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു വർഷത്തിനിടയിൽ 148 യാത്ര ബെംഗളൂരുവിലേക്ക്; ഓൺലൈൻ ബുക്കിങ്ങ് വഴി കർണാടക ആർ.ടി.സി.ക്ക് നേടിക്കൊടുത്തത് 1.8 ലക്ഷം രൂപ; മലയാളി യുവാവിനെ തേടി ആർ.ടി.സിയുടെ അനുമോദനം; കൊച്ചിക്കാരൻ സജിനാണ് മിന്നും താരം

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: കർണാടക ആർ.ടി.സിയിൽ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ തവണയാത്ര. മലയാളിയായ സജിന് അനുമോദനവുമായി കർണാടക ആർ,ടി.സിയും. കർണാടക ആർ.ടി.സി.യിൽ കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ തവണ ഓൺലൈനിലൂടെ ടിക്കറ്റ് എടുത്തത് എറണാകുളം സ്വദേശി സജിൻ സെബാസ്റ്റ്യനാണ്.

ബെംഗളൂരുവിൽ ഐ.ടി. കമ്പനിയിൽ ജോലിചെയ്യുന്ന സജിൻ 2019-ൽ 148 തവണയാണ് ടിക്കറ്റ് ബുക്കുചെയ്തത്. ഇതിലൂടെ കർണാടക ആർ.ടി.സി ടിക്കറ്റ് ഇനത്തിൽ സ്വന്തമാക്കിയത്. 1.8 ലക്ഷം രൂപ. കൂടുതൽ തവണ ഓൺലൈൻ ടിക്കറ്റ് എടുത്തവരെ അനുമോദിക്കാൻ ആർ.ടി.സി സംഘടിപ്പിച്ച പരിപാടിയിലാണ് സജിന് ക്ഷണം ലഭിച്ചത്.

മൂന്നുവർഷമായി എല്ലാ ആഴ്ചകളിലും എറണാകുളത്തേക്ക് പോകുന്നുണ്ടെന്ന് സജിൻ പറഞ്ഞു. ആദ്യമൊക്കെ തീവണ്ടികളിലായിരുന്നു യാത്ര. എന്നാലിപ്പോൾ കർണാടക ആർ.ടി.സി.ബസിൽ മാത്രമാണ് നാട്ടിലേക്കുപോകുന്നത്. സ്ലീപ്പർ ബസിലാണ് കൂടുതലായും യാത്രചെയ്യുന്നത്. തിങ്കളാഴ്ച രാവിലെ ബെംഗളൂരുവിലെത്തി ജോലിക്കു പോകേണ്ടതിനാലാണ് സ്ലീപ്പർ ബസിൽ യാത്രചെയ്യുന്നത്. കർണാടക ആർ.ടി.സി. ബസുകളുടെ സമയനിഷ്ഠയും യാത്രക്കാരോടുള്ള ബസ് ജീവനക്കാരുടെ പെരുമാറ്റവും മികച്ചതാണെന്ന് സജിൻ പറഞ്ഞു.

ബസ് കയറാൻ സ്റ്റാൻഡിലേക്കുള്ള യാത്രയ്ക്കിടെ ഗതാഗതക്കുരുക്കിൽപ്പെട്ടുപോയാൽ ജീവനക്കാർ കാത്തുനിൽക്കാറുണ്ട്. എറണാകുളം നോർത്ത് പറവൂർ സ്വദേശിയായ സജിൻ ബെംഗളൂരുവിൽ എച്ച്.എ.എല്ലിന് സമീപത്താണ് താമസം.കഴിഞ്ഞദിവസം കർണാടക ആർ.ടി.സി. എം.ഡി. ശിവയോഗി സി. കലസദ് ഇ-മെയിൽവഴിയാണ്, 2019-ൽ കർണാടക ആർ.ടി.സി.യിൽ കൂടുതൽതവണ ടിക്കറ്റ് എടുത്തത് സജിനാണെന്ന വിവരം അറിയിച്ചത്. പതിവുയാത്രക്കാർക്കായി ഈ മാസം 29-ന് നടത്തുന്ന പരിപാടിയിലേക്ക് ക്ഷണിച്ചുകൊണ്ടായിരുന്നു സന്ദേശം.

ബെംഗളൂരു-എറണാകുളം റൂട്ടിൽ 137 തവണ യാത്രചെയ്ത എസ്. ധ്രുവരാജാണ് രണ്ടാംസ്ഥാനത്തുള്ളത്. 1.5 ലക്ഷം രൂപയാണ് ടിക്കറ്റിനത്തിൽ ഇയാൾ നൽകിയത്. ബെംഗളൂരു-പുതുച്ചേരി റൂട്ടിൽ 134 ടിക്കറ്റുകളെടുത്ത നവനീത ഗോപാലകൃഷ്ണനാണ് മൂന്നാംസ്ഥാനത്തുള്ളത്. കഴിഞ്ഞവർഷം നൂറിലധികം ടിക്കറ്റുകൾ ബുക്കുചെയ്തത് 12 യാത്രക്കാരാണ്. എറണാകുളം, ചെന്നൈ, വിജയവാഡ, ഹൈദരാബാദ്, തൃശ്ശൂർ, പനജി, പാലക്കാട് എന്നിവിടങ്ങളിലേക്കാണ് ഓൺലൈനിലൂടെ കൂടുതൽ ടിക്കറ്റുകളെടുത്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP