Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലണ്ടനിലെ സെന്റ്. തോമസ് ഹോസ്പിറ്റലിലും കൊറോണ രോഗി; ബ്രിട്ടീഷ് കൊറോണ വൈറസ് വാഹകരുടെ എണ്ണം ഒമ്പതായി; ചൈന ശാന്തമാകുമ്പോൾ ബ്രിട്ടൻ അടക്കമുള്ള രാജ്യങ്ങളിൽ കൂടുതൽ ആശങ്കയിലേക്ക്

ലണ്ടനിലെ സെന്റ്. തോമസ് ഹോസ്പിറ്റലിലും കൊറോണ രോഗി; ബ്രിട്ടീഷ് കൊറോണ വൈറസ് വാഹകരുടെ എണ്ണം ഒമ്പതായി; ചൈന ശാന്തമാകുമ്പോൾ ബ്രിട്ടൻ അടക്കമുള്ള രാജ്യങ്ങളിൽ കൂടുതൽ ആശങ്കയിലേക്ക്

സ്വന്തം ലേഖകൻ

ചൈനയിൽ നിന്നും ലണ്ടനിലെത്തിയ ഒരാൾക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു.ടെസ്റ്റ് ഫലങ്ങൾ പോസിറ്റീവായതിനെ തുടർന്നാണ് ഈ സ്ത്രീയെ സൗത്ത് ലണ്ടനിലെ ഗ്വേസ് ആൻഡ് സെന്റ് തോമസ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്. ബ്രിട്ടീഷ് തലസ്ഥാനത്ത് ഇതാദ്യമായാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.ഇതോടെ ബ്രിട്ടനിലെ കൊറോണ വൈറസ് വാഹകരുടെ എണ്ണം ഒമ്പതായാണ് വർധിച്ചിരിക്കുന്നത്. ചൈനയിൽ കൊറോണ ബാധ കുറയുമ്പോൾ ബ്രിട്ടൻ അടക്കമുള്ള രാജ്യങ്ങളിൽ ഇത് സംബന്ധിച്ച ആശങ്ക വർധിച്ചിരിക്കുകയാണ്.

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഈ സ്ത്രീ ചൈനയിൽ നിന്നും ലണ്ടനിലേക്ക് വന്നതെന്നാണ് റിപ്പോർട്ട്. ചൈനയിൽ നിന്നാണ് ഇവർക്ക് വൈറസ് ബാധയുണ്ടായതെന്നും ലണ്ടനിലെത്തി അതിന്റെലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ടെസ്റ്റുകൾക്ക് വിധേയയാവുകയായിരുന്നുവെന്നും ഒഫീഷ്യലുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ലണ്ടനിലെ ഈ ആദ്യ കേസ് ചീഫ് മെഡിക്കൽ ഓഫീസർ ഫോർ ഇംഗ്ലണ്ട് ആയ പ്രഫ. ക്രിസ് വിറ്റി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ നോവൽ കൊറോണ വൈറസ് അഥവാ സിഒവിഐഡി-19 ബാധിച്ച യുകെക്കാരുടെ എണ്ണം ഒമ്പതായിരിക്കുന്നുവെന്ന കാര്യവും അദ്ദേഹം സ്ഥിരീകരിച്ചിട്ടുണ്ട്.

ലണ്ടനിലെ ഗ്വേസ് ആൻഡ് സെന്റ് തോമസ് ഹോസ്പിറ്റലിലെ സ്പെഷ്യലിസ്റ്റ് എൻഎച്ച്എസ് സെന്ററിലാണ് ഈ സ്ത്രീയ ഇപ്പോൾ ചികിത്സിക്കുന്നതെന്നും വിറ്റി വെളിപ്പെടുത്തുന്നു. ലണ്ടനിൽ ആദ്യ കൊറോണ ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് തലസ്ഥാനത്ത് കടുത്ത പരിഭ്രാന്തിയാണ് പടരുന്നത്. രോഗലക്ഷണങ്ങളുണ്ടെന്ന് നേരിയ സംശയമുള്ളവർ പോലും പരിശോധനകൾക്ക് വിധേയരാകണമെന്ന് പബ്ലിക്ക് ഹെൽത്ത് ഒഫീഷ്യലുകൾ കടുത്ത നിർദേശമേകുന്നു. കൊറോണ വൈറസ് ബാധ ഗുരുതരമാണെന്നും അതിനെതിരെ കടുത്ത ജാഗ്രതയും പ്രതിരോധവും അത്യാവശ്യമാണെന്നുമാണ് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് ഈ ആഴ്ചയുടെ തുടക്കത്തിൽ മുന്നറിയിപ്പേകിയയിരുന്നു.

വിറാലിലെ ആരോ പാർക്ക് ഹോസ്പിറ്റലിൽ രോഗബാധയുണ്ടെന്ന സംശയത്താൽ 83 പേരെയാണ് മാറ്റിപ്പാർപ്പിച്ചതിൽ ആർക്കും കൊറോണയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.ഇവരെ ഇന്ന് രാവിലെ വീടുകളിലേക്ക് മടങ്ങിപ്പോകാൻ അനുവദിക്കും. ജനുവരി 31ന് ചൈനയിൽ നിന്നും വിമാനത്തിൽ കൊണ്ടു വന്ന 83 പേരെ മെർസിസൈഡ് ഹോസ്പിറ്റലിൽ പാർപ്പിച്ചിരിക്കുകയാണ്. നേരത്തെ രണ്ട് ബ്രിട്ടീഷ് തടവു പുള്ളികൾക്ക് കൊറോണ സ്ഥിരീകരിച്ചിരന്നു. തായ്ലൻഡിൽ നിന്നും ബ്രിട്ടനിലേക്ക് കൊണ്ടു വന്ന മയക്കുമരുന്ന് കടത്തുകാരനാണ് ഇതിലൊരാൾ.മാർക്ക് റുംബിൾ എന്നാണീ കൊടും കുറ്റവാളിയുടെ പേര്.

ഏറ്റവും പുതിയ വാർത്തകൾ പ്രകാരം ബ്രൈറ്റണിൽ കൊറോണ പടർന്ന് പിടിക്കുകയാണ്. ഇത് കാരണം ഇവിടുത്തെ അഞ്ച് സ്‌കൂളുകളിൽ കടുത്ത കൊറോണ മുന്നറിയിപ്പാണേകിയിരിക്കുന്നത്. ബ്രൈറ്റൺ ആൻഡ് ഹോവിലെ രണ്ട് ജിപി സർജറികൾ അടച്ച് പൂട്ടിയിട്ടുണ്ട്.ഒരു നഴ്‌സിങ് ഹോമിന് മുന്നിൽ മുന്നറിയിപ്പ് നോട്ടീസും പതിച്ചിട്ടുണ്ട്. ഹോവിലെ എൻഎച്ച്എസ് ആശുപത്രിയിലെ രണ്ട് നഴ്‌സുമാർക്കും കൊറോണ ബാധയുണ്ടെന്ന് സംശയമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP