Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇനി വനിതാ പൊലീസും കേസ് അന്വേഷിക്കും; സംസ്ഥാനത്ത് സ്വതന്ത്ര കേസന്വേഷണങ്ങൾക്ക് വനിതാ പൊലീസ് ഓഫീസർമാരും നേതൃത്വം നൽകും

ഇനി വനിതാ പൊലീസും കേസ് അന്വേഷിക്കും; സംസ്ഥാനത്ത് സ്വതന്ത്ര കേസന്വേഷണങ്ങൾക്ക് വനിതാ പൊലീസ് ഓഫീസർമാരും നേതൃത്വം നൽകും

സ്വന്തം ലേഖകൻ

കോട്ടയം: ഇനി സംസ്ഥാനത്ത് വനിതാ പൊലീസും കേസ് അന്വേഷിക്കും. സ്വതന്ത്ര കേസന്വേഷണങ്ങൾക്ക് വനിതാ പൊലീസ് ഓഫീസർമാരെയും നിയമിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. ഐ.പി.എസ്. ഇതര വിഭാഗത്തിലെ വനിതാ ഓഫീസർമാർക്ക് ഇതാദ്യമായാണ് കേസ് അന്വേഷണത്തിന്റെ ചുമതല നൽകുന്നത്്. എല്ലാ ജില്ലകളിലും തിരഞ്ഞെടുക്കപ്പെട്ട പത്ത് സ്റ്റേഷനുകളിലെ വനിതാ പൊലീസുകാർക്കായിരിക്കും കേസ് അന്വേഷിക്കാനുള്ള അവസരം ലഭിക്കുക.

മൂന്നുതരം കേസുകളുടെ അന്വേഷണച്ചുമതലയാണ് വനിതാ പൊലീസുകാർക്ക് നൽകാൻ ഒരുങ്ങുന്നത്. ഒരു സ്റ്റേഷനിൽ നാലുവീതം പോക്‌സോ, ലൈംഗികപീഡനം, രണ്ട് സ്ത്രീധനപീഡനം എന്നിവയുടെ അന്വേഷണച്ചുമതലയാണ് നൽകുക. ഗൗരവമായ കേസന്വേഷണങ്ങളിൽ വനിതാ ഓഫീസർമാരെ ഉപയോഗിക്കുന്നില്ലെന്ന സുപ്രീംകോടതിയുടെ നിരീക്ഷണത്തെത്തുടർന്നാണ് തീരുമാനം. സംസ്ഥാനത്ത് പത്ത് സ്ത്രീ പൊലീസ് സ്റ്റേഷനുകളുണ്ട്.

19 പൊലീസ് ജില്ലകളിലെ സ്റ്റേഷനുകൾ, വനിതാ സെല്ലുകൾ എന്നിവിടങ്ങളിൽ എസ്‌ഐ., സിഐ. റാങ്കിലുള്ള ഉദ്യോഗസ്ഥകളുണ്ടെങ്കിലും അന്വേഷണങ്ങളുടെ സ്വതന്ത്ര ചുമതല നൽകാറില്ല. പുരുഷ എസ്.എച്ച്.ഒ.മാരെ സഹായിക്കുക മാത്രമാണ് ചെയ്യാറ്. ഇനി ഏതെങ്കിലും സ്റ്റേഷനുകളിൽ വനിതാ സിഐ., എസ്‌ഐ.മാരില്ലെങ്കിൽ അന്വേഷണസംഘത്തിൽ കൂടുതൽ വനിതാ പൊലീസുകാരെ ഉൾപ്പെടുത്തണമെന്നാണു ചട്ടം. സ്ത്രീകൾ ഉൾപ്പെടുന്ന കേസുകളുടെ അന്വേഷണങ്ങൾക്ക് സ്ത്രീ അന്വേഷകരുടെ സാന്നിധ്യം നടപടികൾ വേഗത്തിലാക്കാൻ സഹായിക്കുമെന്നാണു പ്രതീക്ഷ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP