Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അസ്വാഭാവികമായി തുറിച്ചു നോക്കുകയും പെരുമാറുകയും ചെയ്തപ്പോൾ മോഷ്ടാവാണോയെന്ന് ആദ്യം സംശയിച്ചു; യുവാവിൽ നിന്ന് ഒഴിഞ്ഞ് മാറി കിടക്കാൻ തുടങ്ങിയപ്പോൾ കർട്ടൻ മാറ്റി ഇടി തിരുമെന്ന് ഭീഷണിയും; കഞ്ചാവ് ലഹരിയിൽ സെബാസ്റ്റ്യൻ പോളിന് നേരെ യുവാവിന്റെ പരാക്രമണം; റെയിൽ വേ സംരക്ഷണസേന ഇടപെട്ടതോടെ യുവിവിൽ നിന്ന് കണ്ടെടുത്തത് 16 കിലോ കഞ്ചാവും; അറസ്റ്റിലായത് തിരുവല്ലം സ്വദേശി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മുൻ.എംപിയും മാധ്യമപ്രവർത്തകനുമായ സെബാസ്റ്റ്യൻ പോളിനെ ട്രെനിൽ വച്ച് ഭീഷണിപ്പെടുത്തിയ യുവാവിൽ നിന്ന് 16 കിലോ കഞ്ചാവ് പിടികൂടി. ദിബ്രുഗഡ്- കന്യാകുമാരി വിവേക് എക്സ്പ്രസിൽ വിശാഖപട്ടണത്തുനിന്നു കയറിയ തിരുവല്ലം പാച്ചല്ലൂർ സ്വദേശി അഭിരാജാണ്(22) ലക്ഷങ്ങളുടെ കഞ്ചാവുമായി പിടിയിലായത്. എറണാകുളം സ്റ്റേഷനിൽ നിന്ന് എസി കോച്ചിൽ കയറിയ സെബാസ്റ്റ്യൻ പോളിനെ ഇയാൾ അകാരണമായി ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇദ്ദേഹം പരാതി നൽകിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

അഭിരാജ് സഞ്ചരിച്ചിരുന്ന ഇതേ കോച്ചിലാണ് എറണാകുളത്തുനിന്നു സെബാസ്റ്റ്യൻ പോൾ കയറിയത്. ഇരുവരും മാത്രമാണ് ഈ സമയം കോച്ചിലുണ്ടായിരുന്നത്. അഭിരാജ് തുറിച്ചുനോക്കുകയും അസ്വാഭാവികമായി പെരുമാറുകയും ചെയ്തപ്പോൾ മോഷ്ടാവാണോയെന്ന് ആദ്യം സംശയിച്ചുവെന്ന് സെബാസ്റ്റ്യൻ പോൾ പറഞ്ഞു. എന്നാൽ, കിടക്കാൻ തുടങ്ങിയപ്പോൾ കർട്ടൻ വലിച്ചുമാറ്റി ഇടിക്കുമെന്നു ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെ ഡെപ്യൂട്ടി ചീഫ് ടിക്കറ്റിങ് ഇൻസ്പെക്ടറോടു പരാതിപ്പെട്ടു.

ഡെപ്യൂട്ടി ചീഫ് ടിക്കറ്റിങ് ഇൻസ്പെക്ടർ അനിൽ ജി.നായർ എത്തി അഭിരാജിനോട് തിരിച്ചറിയൽ കാർഡ് ചോദിച്ചെങ്കിലും കൈയിലില്ലെന്നാണ് പറഞ്ഞത്. ചോദ്യങ്ങൾക്കും പരസ്പരവിരുദ്ധമായാണ് മറുപടി പറഞ്ഞത്. ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്നു ചോദിച്ചപ്പോൾ കഞ്ചാവ് വലിച്ചിട്ടുണ്ടെന്നും കഞ്ചാവ് കൈവശമുണ്ടെന്നും സമ്മതിച്ചു. ഉടൻതന്നെ ആർ.പി.എഫിനെ വിവരമറിയിച്ച് തിരുവനന്തപുരത്തെത്തിയപ്പോൾ റെയിൽവേ പൊലീസിനു കൈമാറുകയായിരുന്നു.

രണ്ട് ബാഗുകളിൽ മൂന്നു പൊതികളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ആന്ധ്രാപ്രദേശിലെ രാജമുണ്ട്രിയിൽനിന്നാണ് അഭിരാജ് കഞ്ചാവ് വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു. നെടുമങ്ങാട്, വലിയതുറ, നെയ്യാറ്റിൻകര പ്രദേശങ്ങളിലെ വിതരണക്കാർക്ക് എത്തിക്കാനാണ് കഞ്ചാവുമായി എത്തിയത്. ഇയാൾ ഇതിന് മുൻപ് കഞ്ചാവ് കടത്തിയിട്ടുണ്ടെന്ന് സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP