Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിയമസഭാ ലോക്‌സഭാ തിരഞ്ഞെടുപ്പുകൾക്കായുള്ള വോട്ടർപട്ടികയിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് മലപ്പുറത്ത്; പുരുഷന്മാരെക്കാൾ മുൻപന്തിയിൽ സത്രീ വോട്ടർമാരുമായി മലപ്പുറം; 161 ട്രാൻസ്‌ജെൻഡർ വോട്ടർമാരും പട്ടികയിൽ; സംസ്ഥാനത്ത് 2.62 കോടി വോട്ടർമാർ

നിയമസഭാ ലോക്‌സഭാ തിരഞ്ഞെടുപ്പുകൾക്കായുള്ള വോട്ടർപട്ടികയിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് മലപ്പുറത്ത്; പുരുഷന്മാരെക്കാൾ മുൻപന്തിയിൽ സത്രീ വോട്ടർമാരുമായി മലപ്പുറം; 161 ട്രാൻസ്‌ജെൻഡർ വോട്ടർമാരും പട്ടികയിൽ; സംസ്ഥാനത്ത് 2.62 കോടി വോട്ടർമാർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പുതുക്കിയ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. 2,62,01,248 വോട്ടർമാരാണ് ആകെയുള്ളത്. ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾക്ക് കേരളത്തിൽ ഉപയോഗിക്കേണ്ട വോട്ടർ പട്ടികയിൽ 1,35,00,674 സ്ത്രീകളും 1,27,00,413 പുരുഷന്മാരുമാണ് ഉള്ളത്. 161 ട്രാൻസ്ജെൻഡറുകളും പട്ടികയിലുണ്ട്.

ഏറ്റവുംകൂടുതൽ വോട്ടർമാർ മലപ്പുറത്താണ് -31,43,946. ഏറ്റവുംകുറവ് വയനാട്ടിലാണ്- 5,94,985. ഏറ്റവുംകൂടുതൽ സ്ത്രീവോട്ടർമാരുള്ളതും മലപ്പുറത്താണ്- 15,72,030. ട്രാൻസ്ജെൻഡർ വോട്ടർമാർ കൂടുതലുള്ളത് തിരുവനന്തപുരത്താണ് -49.

89,213 എൻ.ആർ.ഐ. വോട്ടർമാരുണ്ട്. ഏറ്റവുംകൂടുതൽ എൻ.ആർ.ഐ. വോട്ടർമാരുള്ളത് കോഴിക്കോട്ടാണ്- 32,875. 18, 19 പ്രായത്തിലുള്ള വോട്ടർമാരുടെ എണ്ണം 3,15,730 ആണ്. ഏറ്റവുംകൂടുതൽ 18-19 പ്രായക്കാരായ വോട്ടർമാരുള്ളത് മലപ്പുറത്താണ്- 49,317.

സംസ്ഥാനത്ത് 24,974 പോളിങ്‌സ്റ്റേഷനുകളുണ്ട്. വോട്ടർപട്ടികയിൽ പേരുചേർക്കാനും വോട്ടർമാർക്ക് അനുവദനീയമായ മറ്റു മാറ്റങ്ങൾ വരുത്താനും ഓൺലൈനിൽ തുടർന്നും അപേക്ഷിക്കാം. www.nvsp.in ആണ് വെബ്സൈറ്റ്. തദ്ദേശസ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയുടെ വിവരങ്ങൾക്ക് ജനങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനുമായാണു ബന്ധപ്പെടേണ്ടത്.

കേരള ചീഫ് ഇലക്ടറൽ ഓഫീസറുടെ വെബ്സൈറ്റിലും (www.kerala.gov.in), താലൂക്ക് ഓഫീസുകൾ, വില്ലേജ് ഓഫീസുകൾ എന്നിവിടങ്ങളിലും ബൂത്ത്ലെവൽ ഓഫീസർമാരുടെ (ബി.എൽ.ഒ.) കൈവശവും പട്ടിക പരിശോധനയ്ക്കു ലഭിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP