Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അവിഹിതത്തിന് കുട പിടിക്കാൻ കാമുകീ ഭർത്താവിന് സ്ഥിരമായി മദ്യം വാങ്ങി നൽകിയ കാമുകൻ; ഔട്ട് ഹൗസിൽ ചോദ്യങ്ങൾ ഉയർത്തി തുടങ്ങിയ പിടിവലി; തലയിടിച്ച് വീണപ്പോൾ മഴവെള്ള സംഭരണിക്കുള്ള കുഴിയിൽ വലിച്ചിഴച്ച് കൊണ്ടിട്ടത് പ്രതികാരം തീർക്കാൻ; ജീവനോടെ പച്ചക്ക് കത്തിച്ചത് പെട്രോൾ ഒഴിച്ച്; തീപ്പൊള്ളലേറ്റ് അലറി കരഞ്ഞപ്പോൾ മരണം ഉറപ്പാക്കാൻ മണ്ണിട്ട് മൂടി; ശാന്തൻപാറയിൽ നടന്നതുകൊടു ക്രൂരത; റിജോഷിനെ കൊന്നത് വിശദീകരിച്ച് വസീം; കുറ്റബോധമില്ലാതെ പ്രതിയുടെ തെളിവെടുപ്പ് യാത്ര

അവിഹിതത്തിന് കുട പിടിക്കാൻ കാമുകീ ഭർത്താവിന് സ്ഥിരമായി മദ്യം വാങ്ങി നൽകിയ കാമുകൻ; ഔട്ട് ഹൗസിൽ ചോദ്യങ്ങൾ ഉയർത്തി തുടങ്ങിയ പിടിവലി; തലയിടിച്ച് വീണപ്പോൾ മഴവെള്ള സംഭരണിക്കുള്ള കുഴിയിൽ വലിച്ചിഴച്ച് കൊണ്ടിട്ടത് പ്രതികാരം തീർക്കാൻ; ജീവനോടെ പച്ചക്ക് കത്തിച്ചത് പെട്രോൾ ഒഴിച്ച്; തീപ്പൊള്ളലേറ്റ് അലറി കരഞ്ഞപ്പോൾ മരണം ഉറപ്പാക്കാൻ മണ്ണിട്ട് മൂടി; ശാന്തൻപാറയിൽ നടന്നതുകൊടു ക്രൂരത; റിജോഷിനെ കൊന്നത് വിശദീകരിച്ച് വസീം; കുറ്റബോധമില്ലാതെ പ്രതിയുടെ തെളിവെടുപ്പ് യാത്ര

മറുനാടൻ മലയാളി ബ്യൂറോ

രാജാക്കാട്: ശാന്തൻപാറ പുത്തടി മുല്ലൂർ റിജോഷി (31)നെ കൊലപ്പെടുത്തിയത് ജീവനോടെ പെട്രോളൊഴിച്ച് കത്തിച്ചെന്ന് ഒന്നാംപ്രതി ഇരിങ്ങാലക്കുട സ്വദേശി വസീമിന്റെ (32) കുറ്റസമ്മതം. ശാന്തൻപാറ കഴുതകുളംമേട്ടിലെ മഷ്‌റൂംഹട്ട് ഫാംഹൗസിലെ തെളിവെടുപ്പിനിടെയാണ് വസീം കൊലപാതക രീതി വിശദീകരിച്ചത്. യാതൊരു കൂസലുമില്ലാതെയാണ് വസിം തെളിവെടുപ്പിൽ പങ്കെടുത്തത്. പൊലീസിന്റെ ചോദ്യങ്ങൾക്ക് മടികൂടാതെ ഉത്തരങ്ങളും നൽകി. കഴിഞ്ഞ ഒക്ടോബർ 31-നാണ് റിജോഷിന്റെ പാതികത്തിയ മൃതദേഹം ഫാംഹൗസിന് സമീപത്തുനിന്ന് കണ്ടെത്തിയത്.

ഔട്ട്ഹൗസിൽ ഉണ്ടായ പിടിവലിയിൽ റിജോഷ് തലയിടിച്ചുവീണു. പിന്നീട് മഴവെള്ള സംഭരണി നിർമ്മിക്കാൻ കുഴിയെടുത്തിരുന്ന ഭാഗത്ത് വലിച്ചിഴച്ച് കൊണ്ടിട്ടു. തുടർന്ന് ജീവനോടെ തന്നെ പെട്രോൾ ഒഴിച്ച് കത്തിച്ചു. തീപ്പൊള്ളലേറ്റ റിജോഷ് അലറിക്കരഞ്ഞു. ഇതിനുശേഷം മരണം ഉറപ്പാക്കി മൃതദേഹം മണ്ണിട്ട് മൂടി. താൻ ഒറ്റയ്ക്കാണ് കൊല നടത്തിയതെന്ന് വസീം പൊലീസിനോട് പറഞ്ഞു. കൊലപാതകത്തിൽ നേരിട്ടു പങ്കില്ലാത്തതിനാൽ റിജോഷിന്റെ ഭാര്യ ലിജിയെ തെളിവെടുപ്പിന് എത്തിച്ചില്ല. ഫാംഹൗസിനോടു ചേർന്നുള്ള ഔട്ട്ഹൗസ്, റിജോഷിന്റെ മൃതദേഹം കുഴിച്ചുമൂടിയ മഴവെള്ള സംഭരണിക്കു സമീപം എന്നിവിടങ്ങളിൽ തെളിവെടുപ്പു നടത്തി. മൃതദേഹം മൂടാൻ ഉപയോഗിച്ച തൂമ്പയും പൊലീസ് കണ്ടെടുത്തു.

കൊലയ്ക്ക് ശേഷം വസീം റിജോഷിന്റെ ഭാര്യ ലിജിയും മുംബൈയ്ക്കു കടന്നു. ഇരുവരും അവിടെ ലിജിയുടെയും റിജോഷിന്റെയും മകളായ ജൊവാനയെ വിഷം നൽകി കൊലപ്പെടുത്തുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് മുംബൈ പനവേൽ സ്റ്റേഷനിലും ഇവർക്കെതിരേ കേസുണ്ട്. മുബൈ പൻവേൽ ജയിലിലായിരുന്ന ഒന്നാം പ്രതി വസീമിനെയും രണ്ടാം പ്രതി റിജോഷിന്റെ ഭാര്യ ലിജിയെയും തിങ്കളാഴ്ച രാവിലെയാണ് ശാന്തമ്പാറ പൊലീസ് ഇടുക്കിയിൽ എത്തിച്ച് നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങിയത്. മൂന്നാർ ഡിവൈഎസ്‌പി എം.രമേഷ് കുമാർ, ശാന്തമ്പാറ സിഐ ടി.ആർ.പ്രദീപ്കുമാർ, രാജാക്കാട് സിഐ എച്ച്.എൽ.ഹണി എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പു നടത്തിയത്.

കഴിഞ്ഞ ഒക്ടോബർ 31ന് ആണ് ഫാംഹൗസ് ജീവനക്കാരൻ കഴുതക്കുളംമേട് മുല്ലൂർ റിജോഷിനെ വസീം റിസോർട്ടിലേക്കു വിളിച്ചുവരുത്തി മദ്യം നൽകിയതിനു ശേഷം കൊലപ്പെടുത്തിയത്. തെളിവെടുപ്പിനായി പ്രതികളെ എത്തിക്കുന്നതറിഞ്ഞ് നാട്ടുകാരും തടിച്ച് കൂടിയിരുന്നു. വൻ സുരക്ഷയും പൊലീസ് ഒരുക്കിയിരുന്നു. അഞ്ച് സ്റ്റേഷനിൽ നിന്നുള്ള നൂറോളം പൊലീസുകാർ എത്തിയിരുന്നു. മൂന്നാർ ഡി വൈ എസ് പി എം. രമേഷ് കുമാർ, ശാന്തമ്പാറ സി ഐ പ്രതീപ്കുമാർ, രാജാക്കാട് സി ഐ എച്ച്. എൽ ഹണി അടക്കമുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്.

11 വർഷം മുൻപ് പ്രണയിച്ച് വിവാഹം ചെയ്ത റിജോഷിന്റെയും ലിജിയുടെയും വീടുകൾ പുത്തടിയിൽ അടുത്തടുത്താണ്. റിജോഷിന്റേയും മകളുടേയും മരണം നാടിനെ ആകെ വേദനിപ്പിച്ചിരുന്നു്. എങ്ങും എവിടേയും ഇപ്പോഴും ഈ കാര്യങ്ങൾ മാത്രമാണ് ചർച്ച. ഫാമിലെ മൃഗങ്ങളെ പരിപാലിക്കുന്ന ജോലിയായിരുന്നു റിജോഷിന്. പിന്നീട് ലിജി ഫാമിലെ ഏലത്തോട്ടത്തിൽ ജോലിക്കു പോയി തുടങ്ങി. ഇതോടെയാണ് വസീമും ലിജിയും തമ്മിൽ അടുക്കുന്നത്. ഇത് റിജോഷ് കണ്ടു പിടിച്ചതിന്റെ പകയാണ് കൊലപാതകത്തിലേക്ക് എത്തിച്ചത്. പിടിക്കപ്പെടാതിരിക്കാൻ തന്ത്രപരമായി മൃതദേഹം കുഴിച്ചു മൂടി. വ്യാജ തെളിവുകൾ ഉണ്ടാക്കാനും ശ്രമിച്ചു. ഇതും പരാജയപ്പെട്ടപ്പോഴായിരുന്നു ലിജിയും വസീമും രണ്ടര വയസ്സുള്ള ജൊവാനയുമായി ഒളിച്ചോടിയത്.

ലിജിയുമായുള്ള വിവാഹത്തിന് റിജോഷിന്റെ വീട്ടുകാർ ആദ്യം എതിരായിരുന്നു എന്നാണു പറയപ്പെടുന്നത്. റിജോഷിന്റെ നിർബന്ധം മൂലം പിന്നീട് വീട്ടുകാരും ലിജിയെ അംഗീകരിച്ചു. കുടുംബ വീട്ടിൽ നിന്നു മാറി താമസിച്ചതിനു ശേഷം ഒരു വർഷം മുൻപാണ് ഫാം ഹൗസിൽ ജോലിക്കു പോയി തുടങ്ങിയത്. റിജോഷ് വലിയ മദ്യപാനിയായിരുന്നില്ല. ഏലത്തോട്ടത്തിൽ ലിജി എത്തിയതോടെ കുടി കൂടി. ഇതിന് പിന്നിൽ വസീമായിരുന്നു. റിജോഷിന് വസീം സ്ഥിരമായി മദ്യം വാങ്ങി നൽകിയിരുന്നതായി പൊലീസ് പറയുന്നു. ലിജിയുമായി ബന്ധം തുടരാൻ വേണ്ടിയാണ് വസീം ഇങ്ങനെ ചെയ്തതെന്നും സംശയിക്കുന്നു. 4 വർഷം മുൻപ് ഫാമിൽ മാനേജരായി എത്തിയ വസീം വല്ലപ്പോഴും ആണ് ഇരിങ്ങാലക്കുടയിലെ വീട്ടിൽ പോയിരുന്നത്.

മദ്യപിക്കുന്ന സ്വഭാവം ഉണ്ടായിരുന്നെങ്കിലും വീട്ടുകാരെയും മൂന്നു മക്കളെയും കാണാതെ റിജോഷ് ഒരു ദിവസം പോലും കഴിയുമായിരുന്നില്ല. കാണാതായ റിജോഷ് പിറ്റേന്ന് വീട്ടിൽ എത്താത്തത് വീട്ടുകാരിൽ സംശയമുണ്ടാക്കിയതും ഇതുകൊണ്ടാണ്. ഒക്ടോബർ 31-നാണ് ഇടുക്കി ജില്ലയിലെ ശാന്തൻപാറ മഷ്‌റൂംഹട്ട് ഫാം ഹൗസ് ജീവനക്കാരനായ ശാന്തൻപാറ പുത്തടി മുല്ലൂർ റിജോഷിനെ കാണാതാകുന്നത്. അഞ്ച് ദിവസത്തിനുശേഷം റിജോഷിന്റെ ഭാര്യ ലിജി യെയും ഇളയകുഞ്ഞിനെയും കാണാതായി. ഒപ്പം ഫാംഹൗസ് മാനേജർ തൃശ്ശൂർ മുകുന്ദപുരം വള്ളിവട്ടം കുഴിക്കണ്ടത്തിൽ എ.വസീമിനെയും കാണാതായിരുന്നു. റിജോഷിനെ കൊന്നത് താനാണെന്ന കുറ്റസമ്മതവീഡിയോ, വസീം സഹോദരന് അയച്ചതാണ് കേസിൽ വഴിത്തിരിവായത്. ഇതിനിടെ ഫാംഹൗസ് വളപ്പിൽ കുഴിച്ചിട്ട റിജോഷിന്റെ മൃതദേഹം പൊലീസ് കണ്ടെത്തിയിരുന്നു. അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ചതിനും വിവരം മറച്ചുവെച്ചതിനും വസീമിന്റെ സഹോദരൻ ഫഹദിനെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

എറണാകുളത്തേക്കെന്ന് പറഞ്ഞ് പോയ ഭർത്താവ് തിരിച്ചുവന്നില്ലെന്ന് ലിജി പൊലീസിനോടും ബന്ധുക്കളോടും പറഞ്ഞിരുന്നു. ലിജിയേയും വസീമിനേയും പിന്നീട് കുമളിയിൽ കണ്ടതായി പൊലീസിന് വിവരം ലഭിച്ചു. ഇതിനിടെയാണ് മുംബൈയിൽ നിന്നുള്ള വിഷം കഴിക്കൽ വാർത്ത എത്തിയത്. പിന്നെ അവിടെ നിന്ന് പ്രതികളെ പൊലീസ് പൊക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP