Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീഡിയോ ലൈവിൽ കാണുന്നത് പേപ്പർ നോട്ടുകൾ ചുരുട്ടിക്കൂട്ടി മുറ്റത്തേക്ക് വലിച്ചെറിയുന്നത്; ദൃശ്യങ്ങൾ പകർത്തിയത് ഭാര്യ; ന്യായീകരണത്തിനായി കൈയിൽ കീറിയ പേപ്പർ നോട്ടുകളും; എത്ര ചോദിച്ചിട്ടും നോട്ട് വലിച്ച് കീറിയെന്ന് സമ്മതിക്കാൻ മടി; വീഡിയോ ദൃശ്യങ്ങളിലെ പിശകുകൾ എണ്ണിയെണ്ണി പറഞ്ഞപ്പോൾ ചമ്മലോടെ തലകുലുക്കൽ; കടം കൊടുത്ത പണം വൈകി തിരിച്ചുതന്നതിന്റെ ഈർഷ്യ കാട്ടാൻ 2500 രൂപ കീറിക്കളഞ്ഞ ഉമയനെല്ലൂരിലെ സിപിഎംകാരനെ ചോദ്യം ചെയ്തുകൊട്ടിയം പൊലീസ്

വീഡിയോ ലൈവിൽ കാണുന്നത് പേപ്പർ നോട്ടുകൾ ചുരുട്ടിക്കൂട്ടി മുറ്റത്തേക്ക് വലിച്ചെറിയുന്നത്; ദൃശ്യങ്ങൾ പകർത്തിയത് ഭാര്യ; ന്യായീകരണത്തിനായി കൈയിൽ കീറിയ പേപ്പർ നോട്ടുകളും; എത്ര ചോദിച്ചിട്ടും നോട്ട് വലിച്ച് കീറിയെന്ന് സമ്മതിക്കാൻ മടി; വീഡിയോ ദൃശ്യങ്ങളിലെ പിശകുകൾ എണ്ണിയെണ്ണി പറഞ്ഞപ്പോൾ ചമ്മലോടെ തലകുലുക്കൽ; കടം കൊടുത്ത പണം വൈകി തിരിച്ചുതന്നതിന്റെ ഈർഷ്യ കാട്ടാൻ 2500 രൂപ കീറിക്കളഞ്ഞ ഉമയനെല്ലൂരിലെ സിപിഎംകാരനെ ചോദ്യം ചെയ്തുകൊട്ടിയം പൊലീസ്

ആർ പീയൂഷ്

 കൊല്ലം: നോട്ട് വലിച്ചു കീറിയെറിഞ്ഞ സംഭവത്തിൽ പൊലീസ് നടപടി. കൊല്ലം സിറ്റി പൊലീസ് സ്പെഷ്യൽ ബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം കമ്മീഷ്ണർ ടി നാരായണൻ ഐ.പി.എസ് കൊട്ടിയം സിഐയോട് അന്വേഷണം നടത്താൻ ഉത്തരവിടുകയായിരുന്നു. കമ്മീഷണറുടെ നിർദ്ദേശ പ്രകാരം നിവാസിനെ പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തു. വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം എപ്പോൾ വിളിച്ചാലും ഹാജരാകണം എന്ന നിബന്ധനയിൽ വിട്ടയച്ചു. സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്ന് ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് അസി.കമ്മീഷണറുടെ നിർദ്ദേശ പ്രകാരം സിറ്റി പൊലീസ് സൈബർ വിങ് സംഭവത്തിന്റെ നിജസ്ഥിതി മനസ്സിലാക്കി റിപ്പോർട്ട് നൽകുകയായിരുന്നു. തുടർന്ന് ഈ റിപ്പോർട്ട് കമ്മീഷണർക്ക് കൈമാറുകയായിരുന്നു. കൂടാതെ ബിജെപി ഇരവിപുരം മണ്ഡലം പ്രസിഡന്റ് സി.ബി പ്രദീഷ് കമ്മീഷ്ണർക്ക് നേരിട്ട് പരാതി നൽകുകയും ചെയ്തു.

വൈകുന്നേരത്തോടെ കൊട്ടിയം എസ്‌ഐ പ്രതിയെ വിളിച്ചു വരുത്തി മൊഴിയെടുത്തു. നോട്ട് വലിച്ചു കീറിയത് ആദ്യം സമ്മതിക്കാതിരുന്ന ഇയാൾ പിന്നീട് വീഡിയോ ദൃശ്യങ്ങളിലെ പിശകുകൾ ചൂണ്ടിക്കാട്ടിയപ്പോൾ സമ്മതിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. സ്റ്റേഷനിലെത്തിയപ്പോൾ ന്യായീകരണ വീഡിയോ ലൈവിൽ കാണിച്ച കീറിയ പേപ്പർ നോട്ടുകളും ഇയാൾ കൈവശം കൊണ്ടു വന്നിരുന്നു. എന്നാൽ പൊലീസ് ഇയാളുടെ അവകാശ വാദങ്ങളൊക്കെയും പൊളിച്ചടുക്കുകയായിരുന്നു. കൊട്ടിയം പൊലീസ് ജില്ലാ പൊലീസിന് റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷമായിരിക്കും ഇയാൾക്കെതിരെ നടപടിയെടുക്കുക.

ഉമയനല്ലൂരിൽ ബേക്കറി നടത്തുന്ന സിപിഎം പ്രവർത്തകനായ കാഞ്ഞാന്തല നിസാം മൻസിലിൽ നിവാസ് എന്നയാളാണ് കടം വാങ്ങിയ പണം കത്യ സമയത്ത് തിരികെ നൽകിയില്ല എന്ന് പറഞ്ഞ് നോട്ട് കീറിക്കളഞ്ഞത്. ഇയാളും ഭാര്യയും ചേർന്ന് ദൃശ്യങ്ങൾ പകർത്തുകയും ഇത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തതോടെയാണ് വ്യാപക പ്രതിഷേധം ഉയർന്നത്. രാജ്യ ദ്രോഹ കുറ്റം ചുമത്തി ജയിലിലടയ്ക്കണമെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ആവശ്യം.

പ്രവാസിയായ ഒരാൾ നിവാസിന്റെ പക്കൽ നിന്നും കുറച്ചു നാൾ മുൻപ് രണ്ടായിരത്തി നാനൂറ് രൂപ കടം വാങ്ങിയിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ട് ഈ പണം തിരികെ നൽകാൻ അയാൾക്ക് കഴിഞ്ഞില്ല. കഴിഞ്ഞ മാസം ഗൾഫിൽ ജോലി കിട്ടി പോയ ശേഷം നിവാസ് ഇയാളുടെ വീട്ടിൽ പോയി ബഹളം വയ്ക്കുകയും പണം എത്രയും വേഗം തരണമെന്നും അറിയിച്ചു. ഇതോടെ പ്രവാസിയുടെ ഭാര്യ രണ്ട് ദിവസം മുൻപ് പണവുമായി ഇയാളുടെ വീട്ടിൽ എത്തി. എന്നാൽ നിവാസ് ഇവരോട് മോശമായി തരംതാഴ്‌ത്തി സംസാരിക്കുകയും കളിയാക്കുകയും ചെയ്തു. പിന്നീട് പണം വാങ്ങുന്നത് തന്റെ ഭാര്യയുടെ സഹായത്താൽ ഇയാൾ മൊബൈലിൽ പകർത്തി. പ്രവാസിയുടെ ഭാര്യയുടെ പക്കൽ നിന്നും പണം വാങ്ങുകയും മൂന്ന് വട്ടം കീറി ചൂരുട്ടിക്കൂട്ടി മുറ്റത്തേക്ക് വലിച്ചെറിയുകയുമായിരുന്നു. പണം വലിച്ചു കീറുന്നത് കണ്ട് പ്രവാസിയുടെ ഭാര്യ ഏറെ വിഷമത്തോടെയും ദൈന്യതയോടെയും നോക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം.

ഈ സംഭവം ഇയാൾ പ്രവാസിയുടെ മൊബൈലിലേക്ക് അയച്ചു കൊടുക്കുകയും സോഷ്യൽ മീഡിയയിൽ ഇത് പ്രചരിക്കുകയുമായിരുന്നു. 'ഒരു നേരത്തെ ആഹാരത്തിന് ബുദ്ധിമുട്ടുന്ന ഈ ലോകത്ത് കടം വാങ്ങിയ പൈസ തിരിച്ചു കൊടുക്കുമ്പോഴാണ് പണത്തിന്റെ ഹുങ്കിൽ അത് കീറി കളയുന്നത്' എന്ന തലക്കെട്ടോടെ സോഷ്യൽ മീഡിയയിൽ ഇത് പ്രചരിക്കുകയായിരുന്നു. വളരെ വേഗം ഈ ദൃശ്യം വൈറലായതോടെ ഇയാൾക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നു.

പ്രതിഷേധം ശക്തമായപ്പോൾ നിവാസ് തന്റെ ഫെയ്‌സ് ബുക്ക് ലൈവിലൂടെ വന്ന് ന്യായീകരണവും നടത്തി. പ്രവാസി സുഹൃത്ത് വാങ്ങിയ പണം തിരികെ തന്നപ്പോൾ താൻ കീറിക്കളഞ്ഞത് കുട്ടികൾ കളിക്കാൻ ഉപയോഗിക്കുന്ന പേപ്പർ നോട്ടാണ് എന്നായിരുന്നു വിശദീകരണം. അതിനായി രണ്ടായിരത്തി അഞ്ഞൂറ് രൂപയുടെ പേപ്പർ നോട്ട് കീറിയ കഷ്ണങ്ങളും ഇയാൾ ലൈവിൽ കൂടി കാണിച്ചു. ഞാൻ ഒരിക്കലും ഇത്തരത്തിൽ നോട്ടുകൾ കീറിക്കളയില്ലെന്നും യഥാർത്ഥ നോട്ടുകൾ മാറ്റിയിട്ട് പേപ്പർ നോട്ടാണ് കീറിയത്. പണത്തിന്റെ വിലയറിയാവുന്നവനാണ് ഞാൻ. എന്നോട് വൈരാഗ്യമുള്ള ഒരാളാണ് ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. അതിനാൽ എന്നെ ആരും തെറ്റിദ്ധരിക്കരുത്. ഇത് മൂലം ആർക്കെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു എന്നാണ് ന്യായീകരണ വീഡിയോയിൽ പറയുന്നത്.

എന്നാൽ ഇയാൾ ഫെയ്‌സ് ബുക്ക് ലൈവിൽ കാണിച്ചിരിക്കുന്ന നോട്ടുകളുടെ കഷ്ണങ്ങളും അന്ന് കീറിയ നോട്ടിന്റെ കഷ്ണങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് സോഷ്യൽ മീഡിയ തന്നെ കണ്ടെത്തി. മൂന്നായി കീറിയ നോട്ടുകൾ ഇയാൾ ചുരുട്ടിക്കൂട്ടിയാണ് മേേുറ്റത്തക്ക് എറിഞ്ഞത്. ഇയാൾ ന്യായീകരണ വീഡിയോയിൽ കാണിച്ചിരിക്കുന്ന നോട്ടുകളുടെ കഷ്ണങ്ങൾക്ക് ഒരു ചുളുക്കു പോലുമില്ല. കീറിക്കളഞ്ഞ നോട്ടുകൾ ഇസ്തിരിട്ട് വടിയാക്കി ആണോ ചേട്ടാ തെളിവിനായി കൊണ്ടു വന്നത് എന്നായി സോഷ്യൽ മീഡിയയുടെ ചോദ്യം. പണി പാളി എന്ന് മനസ്സിലായതോടെ നിവാസ് ഫെയ്‌സ് ബുക്കിൽ നിന്നും വീഡിയോ ദൃശ്യം ഡിലീറ്റ് ചെയ്തു. എന്തായാലും നിവാസിനെതിരെ കർശ്ശന നിയമ നടപടികൾ ഉണ്ടാകും എന്നാണ് വിവരം. കൂടാതെ അപമാനിക്കപ്പെട്ട പെൺകുട്ടിയുടെ മൊഴി നാളെ പൊലീസ് എടുക്കും. മൊഴിയിൽ ഇയാൾക്കെതിരെ പരാമർശ്ശമുണ്ടെങ്കിൽ സ്ത്രീ പീഡനക്കേസും ഉണ്ടാകും. മാത്രമല്ല യുവതിയുടെ ദൃശ്യങ്ങൾ അനുവാദമില്ലാതെ പകർത്തിയതിന് നിവാസിന്റെ ഭാര്യക്കെതിരെയും കേസെടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP