Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ദേശദ്രോഹികൾക്കെതിരെ വോട്ട് ചെയ്യാൻ മോദി പറഞ്ഞു, ഡൽഹിക്കാർ അതുപോലെ തന്നെ ചെയ്തു; ബിജെപിയുടെ തോൽവികളുടെ പരമ്പര ഉടനൊന്നും അവസാനിക്കില്ല; ഡൽഹി തോൽവിയിൽ ബിജെപിയെ പരിഹസിച്ച് അധ്യക്ഷൻ ശരദ് പവാർ

ദേശദ്രോഹികൾക്കെതിരെ വോട്ട് ചെയ്യാൻ മോദി പറഞ്ഞു, ഡൽഹിക്കാർ അതുപോലെ തന്നെ ചെയ്തു; ബിജെപിയുടെ തോൽവികളുടെ പരമ്പര ഉടനൊന്നും അവസാനിക്കില്ല; ഡൽഹി തോൽവിയിൽ ബിജെപിയെ പരിഹസിച്ച് അധ്യക്ഷൻ ശരദ് പവാർ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഡൽഹിയിൽ ആം ആദ്മിയോട് ഏറ്റുമുട്ടി ദയനീയമായി പരാജയപ്പെട്ട ബിജെപിയെ പരിഹസിച്ചു കൊണ്ടു എൻസിപി അധ്യക്ഷൻ ശരദ് പവാർ. തിരഞ്ഞെടുപ്പ് തൂത്തുവാരി ഹാട്രിക് അടിച്ച അരവിന്ദ് കെജ്രിവാളിനെ ശരദ് പവാർ അഭിനന്ദിച്ചു കൊണ്ടാണ് കെജ്രിവാൾ വിമർശന ഉന്നയിച്ചത്. ഡൽഹിയിൽ മോദി-ഷാ മാജിക് പരാജയപ്പെട്ടിരിക്കുന്നുവെന്ന് ശരദ് പവാർ തുറന്നടിച്ചു.

'രാജ്യതലസ്ഥാനത്തുള്ള ബിജെപിയുടെ തോൽവി അവസാനത്തേതാകില്ല. തനിക്ക് തോന്നുന്നത് ബിജെപിയുടെ തോൽവികളുടെ പരമ്പര ഉടനൊന്നും അവസാനിക്കില്ല എന്നാണ് എന്നും ശരദ് പവാർ പരിഹസിച്ചു. ഡൽഹിയിലെ ജനം വിദ്വേഷ പ്രചാരണങ്ങളെ തള്ളിക്കളഞ്ഞിരിക്കുകയാണ്. നേരത്തെ മഹാരാഷ്ട്രയിൽ സംഭവിച്ചതിന് സമാനമാണ് ഡൽഹിയിലും സംഭവിച്ചിരിക്കുന്നത്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും സമാനഫലമുണ്ടാകുമെന്നും ശരദ് പവാർ പറഞ്ഞു.

ഡൽഹിക്ക് ശേഷം രാജ്യത്ത് ഈ വർഷം ബീഹാറിലും പോണ്ടിച്ചേരിയിലുമാണ് ഇനി നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്നത്. എൻസിപി ദേശീയ വക്താവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക്കും ബിജെപിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. ബിജെപിയുടെ ധാർഷ്ട്യത്തിനുള്ള തിരിച്ചടിയാണ് ഡൽഹിയിലെ തിരഞ്ഞെടുപ്പ് ഫലമെന്ന് നവാബ് മാലിക് പറഞ്ഞു.

വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയം പരാജയപ്പെട്ടിരിക്കുന്നു. ഒരുമയുടേയും സാഹോദര്യത്തിന്റെയും രാഷ്ട്രീയമാണ് വിജയം കണ്ടിരിക്കുന്നതെന്നും നവാബ് മാലിക് പ്രതികരിച്ചു. ധാർഷ്ട്യത്തിന്റെ രാഷ്ട്രീയം തോൽക്കുകയും ഡൽഹി ജനത വിജയിക്കുകയും ചെയ്തിരിക്കുന്നു. ദില്ലയിൽ ദേശ വിരുദ്ധ ശക്തികൾക്കെതിരെ വോട്ട് ചെയ്യണം എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നതെന്നും അത് ജനം അനുസരിച്ചിരിക്കുകയാണ് എന്നും മാലിക് പരിഹസിച്ചു.

ബിജെപിയെ ജനം ദേശ ദ്രോഹികളായി പ്രഖ്യാപിച്ചിരിക്കുകയാണ് എന്നും എൻസിപി നേതാവ് കൂട്ടിച്ചേർത്തു. മഹാരാഷ്ട്രയിൽ ബിജെപി സഖ്യകക്ഷിയായിരുന്ന ശിവസേനയെ അടർത്തി എടുത്താണ് കോൺഗ്രസും എൻസിപിയും സർക്കാരുണ്ടാക്കിയത്. ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തുന്നതിന് വേണ്ടിയാണ് ശിവസേനയുമായി സഖ്യമുണ്ടാക്കിയത് എന്നാണ് കോൺഗ്രസും എൻസിപിയും ന്യായീകരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP