Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭീകരപ്രവർത്തനത്തിന് സാമ്പത്തിക സഹായവും കള്ളപ്പണം ഒഴുക്കലും; ജമാഅത്തുദ്ദവ തലവൻ ഹാഫിസ് സയിദിന് 11 വർഷം തടവ് വിധിച്ച് പാക് കോടതി

ഭീകരപ്രവർത്തനത്തിന് സാമ്പത്തിക സഹായവും കള്ളപ്പണം ഒഴുക്കലും; ജമാഅത്തുദ്ദവ തലവൻ ഹാഫിസ് സയിദിന് 11 വർഷം തടവ് വിധിച്ച് പാക് കോടതി

മറുനാടൻ മലയാളി ബ്യൂറോ

ഇസ്ലാമാബാദ്: മുംബൈ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഹാഫിസ് സയിദിനെ പാക്കിസ്ഥാൻ കോടതി 11 വർഷത്തെ തടവിന് ശിക്ഷിച്ചു. ഭീകരവാദ പ്രവർത്തനത്തിന് സാമ്പത്തിക സഹായം നൽകിയതിനും കള്ളപ്പണം ഒഴുക്കിയതിനുമാണ് ശിക്ഷ. പാക് പഞ്ചാബ് പൊലീസിന്റെ ഭീകരവാദ വിരുദ്ധ വകുപ്പാണ് സയിദിനെതിരെ കുറ്റം ചുമത്തിയത്.ലാഹോറിലും ഗുജറൻവാലയിലും രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലായി അഞ്ചര വർഷം വീതമാണ് ശിക്ഷ. 15,000 രൂപ പിഴയും ഒടുക്കണം.

ലഷ്‌കറെ തോയിബ സ്ഥാപകനും ജമാഅത്തുദ്ദവ തലവനുമാണ് ഹാഫിസ് സഈദ്. 166 പേർ കൊല്ലപ്പെട്ട മുംബൈ ആക്രമണത്തിന് ശേഷം ഇയാൾക്ക് യുഎൻ സുരക്ഷ കൗൺസിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു. പാക്കിസ്ഥാനിൽ മാത്രം 23 ഭീകരവാദ കേസുകളാണ് സയിദിനെതിരെയുള്ളത്. ഇന്ത്യ നിരവധി കേസുകൾ എടുത്തിട്ടും ഇയാൾ പാക്കിസ്ഥാനിൽ സ്വതന്ത്രമായി വിഹരിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP