Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കാണാതായത് ഒരു മിനിറ്റിൽ ആയിരം പേരെ കൊല്ലാൻ ശേഷിയുള്ള തോക്കുകൾ; സംഭവം അതീവ ഗൗരവമുള്ളതും രാജ്യ സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നവും; എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം; ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ തൽസ്ഥാനത്ത് നിന്ന് മാറ്റിനിർത്തി അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല; ആഭ്യന്തരവകുപ്പിൽ പുതിയ ആഡംബര വാഹനങ്ങൾ വാങ്ങിയതിലും ക്രമക്കേടുണ്ടെന്ന സിഎജി കണ്ടെത്തലും ബെഹ്‌റയ്ക്ക് തിരിച്ചടി; ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് നിയമസഭയിൽ ഒഴിഞ്ഞുമാറി മുഖ്യമന്ത്രി

കാണാതായത് ഒരു മിനിറ്റിൽ ആയിരം പേരെ കൊല്ലാൻ ശേഷിയുള്ള തോക്കുകൾ; സംഭവം അതീവ ഗൗരവമുള്ളതും രാജ്യ സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നവും; എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം; ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ തൽസ്ഥാനത്ത് നിന്ന് മാറ്റിനിർത്തി അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല; ആഭ്യന്തരവകുപ്പിൽ പുതിയ ആഡംബര വാഹനങ്ങൾ വാങ്ങിയതിലും ക്രമക്കേടുണ്ടെന്ന സിഎജി കണ്ടെത്തലും ബെഹ്‌റയ്ക്ക് തിരിച്ചടി; ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് നിയമസഭയിൽ ഒഴിഞ്ഞുമാറി മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഗുരുതര സാമ്പത്തിക തിരിമറി നടത്തിയെന്ന് സിഎജിയുടെ) കണ്ടെത്തലോടെ സർക്കാർ പ്രതിരോധത്തിലായി. വിവിധ ആവശ്യങ്ങൾക്കുള്ള തുക ഡിജിപി ഇടപെട്ട് വകമാറ്റി ചിലവഴിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. നിയമസഭയുടെ മേശപ്പുറത്തുവച്ച റിപ്പോർട്ടിലാണ് ഡിജിപിക്കെതിരേ ഗുരുതര കണ്ടെത്തലുകളുള്ളത്. എന്നാൽ, നിയമസഭയിൽ, ഈ വിഷയം ഉന്നയിച്ചപ്പോൾ, മുഖ്യമന്ത്രി കൃത്യമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറി. ഇപ്പോൾ പ്രതികരിക്കാനില്ലെന്നാണ് പിണറായി വിജയൻ മറുപടി പറഞ്ഞത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോൺഗ്രസ് എംഎൽഎ പി.ടി.തോമസും വിഷയം നിയമസഭയിൽ ഉന്നയിച്ചപ്പോഴാണ് ആഭ്യന്തര വകുപ്പിന്റെ മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.

സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിനെതിരെ തങ്ങൾ ഉന്നയിച്ച ആരോപണങ്ങൾ സത്യമാണ് എന്ന് തെളിയിക്കുന്നതാണ് സിഎജി റിപ്പോർട്ടിലെ പരാമർശങ്ങൾ എന്ന് ചെന്നിത്തലയും തോമസും പറഞ്ഞു. സാധാരണഗതിയിൽ സിഎജി റിപ്പോർട്ട് എങ്ങിനെയാണോ പരിഗണിക്കുക അതു പ്രകാരം നടപടിയുണ്ടാകുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. പൊലീസുകാർക്ക് ക്വാർട്ടേഴ്‌സ് നിർമ്മിക്കാനുള്ള തുക വകമാറ്റി എസ്‌പിമാർക്കും എഡിജിപിമാർക്കും ആഡംബര ഫ്‌ളാറ്റുകൾ നിർമ്മിക്കാൻ നൽകിയെന്ന ഗുരുതര കണ്ടെത്തലാണ് സിഎജി റിപ്പോർട്ടിലുള്ളത്. ഉന്നത ഉദ്യോഗസ്ഥർക്ക് ആഡംബര ഫ്‌ളാറ്റുകൾ പണിയാൻ 2.81 കോടി രൂപയാണ് ഇത്തരത്തിൽ വകമാറ്റി ചിലവഴിച്ചതായി കണ്ടെത്തിയത്.

ഇതിന് പുറമേ ആഭ്യന്തരവകുപ്പിൽ പുതിയ വാഹനങ്ങൾ വാങ്ങിയതിലും ക്രമക്കേടുണ്ടെന്ന് സിഎജി കണ്ടെത്തി. സ്റ്റേഷനിൽ വാഹനങ്ങളുടെ കുറവ് പരിഹരിക്കേണ്ടതിന് പകരം ടെൻഡറില്ലാതെ ആഡംബര വാഹനങ്ങൾ വാങ്ങിയെന്നാണ് റിപ്പോർട്ടിലെ കുറ്റപ്പെടുത്തൽ.
സർക്കാരിന്റെ അനുമതി വാങ്ങാതെ ആഡംബര കാർ വിതരണക്കാർക്ക് 33 ലക്ഷം രൂപ മുൻകൂറായി നൽകിയെന്നും ഇത് ചട്ടവിരുദ്ധമായ നടപടിയാണെന്നും റിപ്പോർട്ട് പറയുന്നു. ബുളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങിയപ്പോഴും മാർഗനിർദ്ദേശവും നടപടിക്രമവും പാലിച്ചില്ലെന്നാണ് സിഎജി കണ്ടെത്തൽ. ഇതോടൊപ്പമാണ് പൊലീസിന്റെ കൈവശമുള്ള വെടികോപ്പുകളിൽ വലിയ കുറവുണ്ടായിട്ടുണ്ടെന്നുള്ള അതീവ ഗുരുതര കണ്ടെത്തലും രേഖപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം എസ്എപിയിൽ 12,061 വെടിയുണ്ടകളുടെ കുറവുണ്ടെന്നാണ് സിഎജി കണ്ടെത്തിയത്. തൃശൂർ പൊലീസ് അക്കാഡമിയിൽ നിന്നും 200 വെടിയുണ്ടകൾ നഷ്ടമായിട്ടുണ്ട്.

എൻഐഎ അന്വേഷണം വേണമെന്ന് ചെന്നിത്തല

ഡിജിപി ലോക്‌നാഥ് ബെഹ്‌റയുൾപ്പടെയുള്ളവർക്കു നേരെ വിരൽ ചൂണ്ടുന്ന സിഎജി റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എൻഐഎ അന്വേഷണം ആവശ്യപ്പെട്ടു. ആയുധങ്ങൾ കാണാതായ സംഭവം അതീവ ഗൗരവമുള്ളതാണെന്നും രാജ്യ സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. അതിനാൽ ഇക്കാര്യത്തിൽ എൻഐഎ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കാണാതായത് ഒരു മിനിറ്റിൽ ആയിരം പേരെ കൊല്ലാൻ ശേഷിയുള്ള തോക്കുകളാണെന്നും ചെന്നിത്തല പറഞ്ഞു.

രാജ്യത്തെ മറ്റൊരു സംസ്ഥാനത്തും ഉണ്ടാകാത്ത ഗുരുതര സുരക്ഷാ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. ഒപ്പം പൊലീസുമായി ബന്ധപ്പെട്ട് സിഎജി റിപ്പോർട്ടിൽ വിശദീകരിക്കുന്ന മറ്റ് കണ്ടെത്തലുകളിന്മേൽ സിബിഐ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ബെഹ്‌റയെ തൽസ്ഥാനത്തു നിന്ന് മാറ്റി നിർത്തി വേണം ഇക്കാര്യത്തിലെ അന്വേഷണങ്ങൾ നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.വിഷയത്തിൽ കുറ്റകരമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ നേതാവ്, കോൺഗ്രസ് നേതാവ് പി.ടി.തോമസ് പൊലീസ് വകുപ്പിലെ അഴിമതികൾ സംബന്ധിച്ച് നടത്തിയ ആരോപണങ്ങൾ എല്ലാം ശരിവയ്ക്കുന്നതാണ് സിഎജി റിപ്പോർട്ടിലെ കണ്ടെത്തലുകളെന്നും കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP