Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിവേക് എക്സ്‌പ്രസിൽ എത്തിയശേഷം റെയിൽവേ വിശ്രമമുറിയിൽ തങ്ങിയത് നെടുമങ്ങാട്, വലിയതുറ, നെയ്യാറ്റിൻകര എന്നിവിടങ്ങളിലുള്ള വിതരണക്കാരെ കാത്ത്; റൂമിൽ കാത്തിരിക്കവേ ബാഗിൽ വന്നു മണം പിടിച്ചത് റെയിൽവേ സ്‌നിപ്പർ ഡോഗ് ജാക്കിയും; പിടിച്ചത് മൂന്നു പൊതികളിൽ രണ്ടു ബാഗിലാക്കി സൂക്ഷിച്ച പതിനാറു കിലോ രാജ മുണ്ട്ര കഞ്ചാവ്; നിരവധി തവണ കഞ്ചാവ് കടത്തിയെങ്കിലും ലക്ഷങ്ങളുടെ കഞ്ചാവുമായി തിരുവല്ലത്തുകാരൻ അഭിരാജ് പിടിയിലാകുന്നത് ഇതാദ്യം; റെയിൽവേ പൊലീസിന് നേട്ടമായി കഞ്ചാവ് കടത്തിലെ അറസ്റ്റ്

വിവേക് എക്സ്‌പ്രസിൽ എത്തിയശേഷം റെയിൽവേ വിശ്രമമുറിയിൽ തങ്ങിയത് നെടുമങ്ങാട്, വലിയതുറ, നെയ്യാറ്റിൻകര എന്നിവിടങ്ങളിലുള്ള വിതരണക്കാരെ കാത്ത്; റൂമിൽ കാത്തിരിക്കവേ ബാഗിൽ വന്നു മണം പിടിച്ചത് റെയിൽവേ സ്‌നിപ്പർ ഡോഗ് ജാക്കിയും; പിടിച്ചത് മൂന്നു പൊതികളിൽ രണ്ടു ബാഗിലാക്കി സൂക്ഷിച്ച പതിനാറു കിലോ രാജ മുണ്ട്ര കഞ്ചാവ്; നിരവധി തവണ കഞ്ചാവ് കടത്തിയെങ്കിലും ലക്ഷങ്ങളുടെ കഞ്ചാവുമായി തിരുവല്ലത്തുകാരൻ അഭിരാജ് പിടിയിലാകുന്നത് ഇതാദ്യം; റെയിൽവേ പൊലീസിന് നേട്ടമായി കഞ്ചാവ് കടത്തിലെ അറസ്റ്റ്

എം മനോജ് കുമാർ

തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട. പതിനാറു കിലോ കഞ്ചാവാണ് തിരുവനന്തപുരം റെയിൽവേ പൊലീസ് പിടികൂടിയത്. രണ്ടു ഗ്രാം കഞ്ചാവ് പൊതിക്ക് തന്നെ അമ്പത് രൂപയാണ് ഈടാക്കാറുള്ളത്. ഈ രീതിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. തിരുവല്ലം സ്വദേശിയായ അഭിരാജാണ് കഞ്ചാവ് കടത്തിന് റെയിൽവേ പൊലീസിന്റെ പിടിയിലായത്. പല തവണ കഞ്ചാവ് കടത്തിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് അഭിരാജ് പൊലീസിന് മുന്നിൽ അകപ്പെടുന്നത്. റെയിൽവേ വിശ്രമമുറിയിൽ വിശ്രമത്തിലായിരുന്ന അഭിരാജിന്റെ ബാഗിൽ നിന്നുമാണ് കഞ്ചാവ് പിടിച്ചത്.

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്, വലിയതുറ, നെയ്യാറ്റിൻകര എന്നിവിടങ്ങളിലുള്ള വിതരണക്കാരെ പ്രതീക്ഷിച്ച് വിശ്രമ റൂമിൽ തങ്ങുന്ന വേളയിലാണ് പിടി വീണത്. റെയിൽവേയിലെ പരിശീലനം സിദ്ധിച്ച സ്‌നിഫർ ഡോഗ് ജാക്ക് ആണ് മണം പിടിച്ച് വന്നു അഭിരാജിന്റെ ബാഗിലെ കഞ്ചാവ് കണ്ടെത്തിയത്. ഇന്ന് പുലർച്ചെ എത്തിയ വിവേക് എക്‌സ് പ്രസിലാണ് അഭിരാജ് എത്തിയത്. ഈ ട്രെയിനിൽ വിശാഖ പട്ടണത്ത് നിന്നാണ് അഭിരാജ് കയറിയത്.

തിരുവനന്തപുരം ജില്ലയിൽ വിതരണത്തിനു എത്തിച്ച കഞ്ചാവാണ് വിതരണത്തിനു മുൻപേ തന്നെ പിടികൂടപ്പെട്ടത്. ജാക്കിന്റെ ആദ്യ കഞ്ചാവ് പിടുത്തമാണ് ഇപ്പോൾ നടന്നത്. പരിശീലനം കഴിഞ്ഞ ശേഷം ജനുവരി 26 മുതൽ ജാക്ക് റെയിൽവേ പൊലീസ് സേനയിലുണ്ട്. മൂന്നു പൊതികളിൽ രണ്ടു ബാഗിലാക്കി സൂക്ഷിച്ച കഞ്ചാവാണ് ജാക്കി കണ്ടുപിടിച്ചത്. ആന്ധ്ര നക്‌സൽ എഫക്റ്റ് ഏരിയായ രാജ് മുണ്ട്രിയിൽ നിന്നുമാണ് കഞ്ചാവ് എത്തിച്ചത് എന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്.

ഭദ്രമായി പാക്ക് ചെയ്ത കഞ്ചാവ് കണ്ടു മനസിലാക്കിയിട്ടാണ് റെയിൽവേ പൊലീസ് ഈ നിഗമനത്തിൽ എത്തിയത്. രാജ് മുണ്ട്രിയിൽ ഇങ്ങനെ കഞ്ചാവ് പൊതിഞ്ഞു നൽകുന്ന രീതിയുണ്ട്. ഒരു പാക്കിന് രണ്ടായിരം രൂപയാണ് അവർ ഈടാക്കുന്നത്. ഈ രീതിയിലുള്ള കഞ്ചാവാണ് പിടിച്ചത് വിലയിരുത്തലാണ് പൊലീസ് പുറത്തു വിടുന്നത്.

പഞ്ചാബിൽ നിന്നുമാണ് ജാക്ക് റെയിൽവേ പൊലീസിലേക്ക് എത്തിയത്. നാർക്കോട്ടിക്‌സ് ഉത്പ്പന്നങ്ങൾ അതിവേഗം മണത്ത് കണ്ടെത്താൻ കഴിയുന്ന ലാബ്രഡോർ വിഭാഗത്തിൽപ്പെടുന്ന ഇനമാണ് ജാക്ക് എന്ന് റെയിൽവേ പൊലീസ് സിഐ ആസാദ് മറുനാടനോട് പറഞ്ഞു. റെയിൽവേയ്ക്ക് അനുസൃതമായ വിധത്തിൽ ലഹരി മരുന്നുകൾ കണ്ടെത്തുന്നതിനുള്ള പരിശീലനമാണ് ജാക്കിന് നൽകിയിരിക്കുന്നതെന്നും റെയിൽവേ സിഐ പറഞ്ഞു. അസാദിനൊപ്പം എസ്എച്ച്ഒ എൻ.സുരേഷ്‌കുമാർ, എഎസ്‌ഐ നളിനാക്ഷൻ, എഎസ്‌ഐ പുഷ്‌ക്കരൻ, സിപിഒമാരായ അനിൽകുമാർ, വിവേക് ജെറോം, ഡോഗ് സ്‌ക്വാഡ് സിപിഒമാരായ സന്ദീപ്, സജിൻ എസ് രാജ് എന്നിവർ അടങ്ങുന്ന പൊലീസ് സംഘമാണ് കഞ്ചാവ് കടത്ത് പിടിച്ചത്.

രണ്ടാഴ്ച മുൻപ് റെയിൽവേ പൊലീസ് തിരുവനന്തപുരത്ത് നിന്നും വൻ കുഴൽപ്പണ വേട്ട നടത്തിയിരുന്നു. ബംഗളൂരുവിലേക്ക് കടത്താൻ ശ്രമിച്ച 45 ലക്ഷം രൂപ പിടികൂടിയത്. ബംഗളൂരു നോർത്ത് എലഹങ്ക സ്വദേശി ഗംഗരാജുവിൽ നിന്നാണ് 45 ലക്ഷം രൂപ പിടിച്ചെടുത്തത്. തിരുവനന്തപുരം - ബംഗ്ലൂരു എക്സ്‌പ്രസിലെ യാത്രക്കാരനായിരുന്നു ഗംഗരാജു. അഞ്ഞൂറിന്റേയും രണ്ടായിരത്തിന്റേയും നോട്ടുകളായിരുന്നു ബാഗിൽ കണ്ടെത്തിയത്. പണത്തിന്റെ ഉറവിടം വ്യക്തമാക്കാൻ കഴിയാഞ്ഞതിനെ തുടർന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്. ഇന്ന് കഞ്ചാവ് പിടിച്ച റെയിൽവേ സിഐ ആസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്ന് കുഴൽപ്പണം പിടിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP