Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിനെതിരെയും ശോഭന ജോർജിനെതിരെയും സോഷ്യൽ മീഡിയയിൽ വ്യാപക കുപ്രചരണം; പരാതി നൽകിയതിന് പിന്നലെ പോസ്റ്റുകൾ അപ്രത്യക്ഷം; വ്യാജ പ്രചാരണങ്ങൾക്ക് പിന്നിൽ കോൺഗ്രസ്സും ബിജെപിയുമെന്നു ശോഭന ജോർജ്

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിനെതിരെയും ശോഭന ജോർജിനെതിരെയും സോഷ്യൽ മീഡിയയിൽ വ്യാപക കുപ്രചരണം; പരാതി നൽകിയതിന് പിന്നലെ പോസ്റ്റുകൾ അപ്രത്യക്ഷം; വ്യാജ പ്രചാരണങ്ങൾക്ക് പിന്നിൽ കോൺഗ്രസ്സും ബിജെപിയുമെന്നു ശോഭന ജോർജ്

ഗീവർഗീസ് എം തോമസ്‌

തിരുവനന്തപുരം: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിനെതിരെയും, വൈസ് ചെയർപേഴ്‌സൺ ശോഭന ജോർജിനെതിരെയും കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ വാർത്തകൾ പ്രചരിച്ചതിനെ തുടർന്നാണ് ഖാദി ബോർഡ് സെക്രട്ടറി വഞ്ചിയൂർ പൊലീസിൽ പരാതി നൽകിയത്. കോൺഗ്രസ് സൈബർ ടീം എന്ന പേരിലുള്ള പേജിന്റെ പേരിലൂടെയായിരുന്നു പോസ്റ്റുകൾ പ്രചരിച്ചത്. യു ഡി എഫിന്റെ കാലത്തു 94 ലക്ഷം രൂപ നഷ്ടത്തിലായിരുന്ന ഖാദി ബോർഡ് , ശോഭന ജോർജ് ചെയർമാനായ ശേഷം 16 . 4 കോടി രൂപ നഷ്ടത്തിൽ എന്നതായിരുന്നു വ്യാജ പോസ്റ്റുകളുടെ ഉള്ളടക്കം.

സാമൂഹിക മാധ്യമങ്ങളായ ഫേസ്‌ബുക്കിലൂടെയും, വാട്‌സ് ആപ്പിലൂടെയും പോസ്റ്റുകൾ വ്യാപകമായി പ്രചരിക്കുന്നുവെന്നും കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിനെതിരെയുള്ള അപകീർത്തികരമായ ഇത്തരം പ്രസ്താവനകൾ പ്രചരിപ്പിക്കുന്നത് തടയണമെന്നും കുറ്റക്കാർക്കെതിരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും ഖാദി ബോർഡ് സെക്രട്ടറി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. വിനോദ് മേനോൻ എന്നയാളുടെ എഫ് ബി അക്കൗണ്ട് വഴിയാണ് പോസ്റ്റുകൾ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടത്. വിനോദ് മേനോൻ ടോമി ജോർജ് , പരമേശ്വരൻ എന്നിവരാണ് സാമൂഹികമാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണങ്ങളുടെ പിന്നിലെന്നും പരാതിയിൽ പറയുന്നു.

വഞ്ചിയൂർ പൊലീസിൽ നൽകിയ പരാതിയുടെ പിന്നാലെ എഫ് ബി പോസ്റ്റ് അപ്രത്യക്ഷമായിട്ടുണ്ട്. അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമായ ഇത്തരം വാർത്തകൾ സർക്കാരിനെ താറടിച്ചു കാണിക്കാനും തന്റെ പ്രതിച്ഛായക്ക് മങ്ങലേല്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും ഖാദി ബോർഡ് വൈസ് ചെയർപേഴ്‌സൺ ശോഭന ജോർജ് മറുനാടൻ മലയാളിയുടെ പ്രതികരിച്ചു. ദുഷ്ടലാക്കോട് കൂടിയുള്ള ഇത്തരം പ്രവർത്തനങ്ങൾക്കു പിന്നിൽ കോൺഗ്രസിന്റെയും ബിജെപിയുടെയും കരങ്ങൾ തന്നെയാണ് പ്രവർത്തിച്ചിരിക്കുന്നതെന്നും ശോഭന ജോർജ് ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP