Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വർഗീയതക്കു മേൽ വികസനത്തിന്റെയും മതേതരത്വത്തിന്റെയും വിജയം; ആം ആദ്മി ബഹ്റൈൻ കൂട്ടായ്മ

വർഗീയതക്കു മേൽ വികസനത്തിന്റെയും മതേതരത്വത്തിന്റെയും വിജയം; ആം ആദ്മി ബഹ്റൈൻ കൂട്ടായ്മ

സ്വന്തം ലേഖകൻ

ബിജെപി ഉയർത്തിയ വർഗീയ രാഷ്ട്രീയത്തിന് എതിരെ ഡെൽഹിയിൽ ആംആദ്മി പാർട്ടിയുടെ വിജയം വികസനത്തിനും മതേതരത്വത്തിനും വേണ്ടി നിലകൊള്ളുന്നവർക്കു ആശാവഹമാണെന്നു ആം ആദ്മി ബഹ്റൈൻ കൂട്ടായ്മ കൺവീനർ നിസാർ കൊല്ലം പറഞ്ഞു. കേന്ദ്ര ഭരണാനുകൂല്യം ദുർവിനിയോഗം ചെയ്തും തലസ്ഥാനത്തു നടക്കുന്ന സി എ എ വിരുദ്ധ സമരത്തെ വർഗീയവത്കരിച്ചും വിദ്വേഷ പ്രസംഗങ്ങൾ നടത്തിയും ബിജെപി നടത്തിയ എല്ലാ പ്രചരണങ്ങളെയും ഡൽഹി ജനത തള്ളിക്കളഞ്ഞിരിക്കുകയാണ്.

കഴിഞ്ഞ 5 വർഷക്കാലം ഡൽഹിയിൽ നടത്തിയ ജനോപകാരപ്രദമായ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു തിരഞ്ഞെടുപ്പിനെ നേരിട്ട മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാലിനേയും ആം ആദ്മി പാർട്ടിയേയും ഒരിക്കൽ കൂടി ഡൽഹി ജനത തിരഞ്ഞെടുത്തിരിക്കുകയാണ്. സംസ്ഥാനത്തു ബിജെപിയെ എതിർക്കാൻ ആം ആദ്മി പാർട്ടിക്ക് മാത്രമേ കഴിയൂ എന്നാണ് കോൺഗ്രസ്സിന്റെ ദയനീയ പ്രകടനത്തിലൂടെ ഡൽഹി വോട്ടർമാർ തെളിയിച്ചിരിക്കുന്നത്. അടുത്ത അഞ്ചു വർഷവും വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, വൈദ്യുതി, വെള്ളം തുടങ്ങിയ പൗരന്മാരുടെ അടിസ്ഥാന പ്രശ്നങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ചു തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ മുന്നോട്ടു വച്ചിട്ടുള്ള വികസന പ്രവർത്തനങ്ങൾക്കായിരിക്കും ആം ആദ്മി സർക്കാർ മുൻഘടന നൽകുന്നത്. ഇന്ത്യയുടെ ഭാവി രാഷ്ട്രീയത്തിൽ ആം ആദ്മി പാർട്ടി എഴുതിത്തള്ളാൻ കഴിയാത്ത ശക്തിയായി സാധാരണ ജനങ്ങളിൽ വളർന്നു വരുകയാണെന്നും ആം ആദ്മി ബഹ്റൈൻ കൂട്ടായ്മ അഭിപ്രായപ്പെട്ടു.

ആദ്മി ആദ്മി പാർട്ടിയുടെ ഡൽഹി വിജയം പ്രവർത്തകർ മനാമ സെൻട്രൽ മാർക്കറ്റിൽ സാധാരണ പ്രവാസികളോടൊപ്പം മധുരം പങ്കുവെച്ചു ആഘോഷിച്ചു. രക്ഷാധികാരി കെ.ആർ നായർ, സെക്രട്ടറി വിനു ക്രിസ്റ്റി, എക്‌സിക്യൂട്ടീവ് അംഗങ്ങൾ സിബിൻ സലീം, അസ്‌കർ പൂഴിത്തല, ഫൈസൽ സല്മാബാദ്, ഹെന്റി, ഫർഹാൻ തുടങ്ങിയവർ സംബന്ധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP