Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബഹ്റൈൻ കായിക ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ സ്‌കൂളിൽ വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു

ബഹ്റൈൻ കായിക ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ സ്‌കൂളിൽ വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

മനാമ: ബഹ്റൈൻ കായിക ദിനാഘോഷത്തിന് അനുസൃതമായി ഇന്ത്യൻ സ്‌കൂളിന്റെ ഇസ ടൗൺ കാമ്പസിൽ വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. ചൊവ്വാഴ്ച നടന്ന കായിക ദിനാഘോഷത്തിന്റെ ഭാഗമായ വിവിധ ഗെയിമുകളിലും മത്സരങ്ങളിലും കുട്ടികൾ സജീവമായി പങ്കെടുത്തു. തായ്ക്വോണ്ടോ, ഫുട്ബോൾ, ബാസ്‌ക്കറ്റ്‌ബോൾ, ക്രിക്കറ്റ് എന്നിവയിൽ സൗഹൃദ മത്സരങ്ങൾ നടന്നു.

ഫിസിക്കൽ എജ്യുക്കേഷൻ അദ്ധ്യാപകരാണ് വകുപ്പ് മേധാവി സൈകത്ത് സർക്കാറിന്റെ മേൽനോട്ടത്തിൽ പരിപാടി നടത്തിയത്. ആരോഗ്യകരമായ ഒരു ജീവിതശൈലിയായി കായിക സംസ്‌കാരം വളർത്തിയെടുക്കാൻ സ്റ്റാഫിനെയും വിദ്യാർത്ഥികളെയും പ്രേരിപ്പിക്കുന്നതിനുള്ള മികച്ച സംരംഭമാണ് ദേശീയ കായിക ദിനമെന്നു സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി എന്നിവർ പറഞ്ഞു.

പുതിയ തലമുറയിൽ കായിക സംസ്‌കാരം വളർത്തിയെടുക്കുന്നതിനു ഏറെ പ്രാധാന്യം ഉണ്ടെന്നു പ്രിൻസിപ്പൽ വി ആർ പളനിസ്വാമി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP