Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് ഇനി കനേഡിയൻ വർക്ക് പെർമിറ്റ് നേടുക പ്രയാസം; മദ്യമിച്ച് വാഹനമോടിച്ച് പിടിയിലാകുന്നവരടക്കമുള്ളവർക്ക് നിയന്ത്രണങ്ങളുമായി അധികൃതർ

ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് ഇനി കനേഡിയൻ വർക്ക് പെർമിറ്റ് നേടുക പ്രയാസം; മദ്യമിച്ച് വാഹനമോടിച്ച് പിടിയിലാകുന്നവരടക്കമുള്ളവർക്ക് നിയന്ത്രണങ്ങളുമായി അധികൃതർ

സ്വന്തം ലേഖകൻ

ലയാളികളടക്കം കാനഡയിലേക്ക് കുടിയേറിയവർക്ക് വർക്ക് പെർമിറ്റ് നേടുക എന്നത് പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. എന്നാൽ സുരക്ഷയും ഇമിഗ്രേഷൻ നിയമങ്ങൾ നടപ്പാക്കലുംഉപയോഗിച്ച്, കാനഡയിൽ വർക്ക് പെർമിറ്റ് ലഭിക്കുന്നത് ക്രിമിനൽ കുറ്റങ്ങൾക്ക് വിധേയരായവർക്ക് ഇനി ഏറെ ബുദ്ധിമുട്ടായിരിക്കും.

കാനഡയിൽ വർക്ക് പെർമിറ്റ് ലഭിക്കുന്നതിന് തടസമാകുന്ന ക്രിമിനൽ ചാർജുകൾ ആയി ചില കുറ്റകൃത്യങ്ങളെ മാറ്റിയിട്ടുണ്ട്. അവഅപകടകരമായ ഡ്രൈവിങ് ആണ് ഇതിൽ ആദ്യത്തേക്ക്. ഡിയുഐ (ഡ്രൈവിങ് അണ്ടർ ഇൻഫ്ള്യുവൻസ് - മദ്യമോ മറ്റ് ലഹരി മരുന്നുകളോ ഉപയോഗിച്ച് വാഹനമോടിക്കുക )ഇതിൽ ഉൾപ്പെടുന്നു. മോഷണം, ഗതാഗത നിയമലംഘനം, കയ്യേറ്റ ശ്രമങ്ങൾ, നിയമാനുസൃതമല്ലാത്ത മരുന്നുകളോ മറ്റോ കൈവശം വെക്കൽ എന്നിവയെല്ലാം ക്രിമിനൽ കുറ്റങ്ങൾ ആയി പെടും. അതുകൊണ്ട് തന്നെ ഇവയിലേതെങ്കിലും ഒന്നിൽ ശിക്ഷിക്കപ്പെട്ടവരാണെങ്കിൽ വർക്ക് പെർമിറ്റ് സ്വ്പനം മാത്രമായി അവശേഷിക്കാം.

എന്നാൽ ഇത്തരം കുറ്റകൃത്യങ്ങൾ തങ്ങളുടെ പേഴ്സണൽ റെക്കോർഡിൽ ഉണ്ടെങ്കിലും ചിലസമയം കനേഡിയൻ വർക്ക് പെർമിറ്റ് ലഭിക്കും. പെർമിറ്റ് ലഭിക്കുന്നതിനുള്ള പ്രൊസസ് കുറ്റകൃത്യം ചെയ്ത സമയത്തെ ആശ്രയിച്ചിരിക്കുന്നു. കേസിൽ തീർപ്പു കൽപ്പിച്ച് അഞ്ച് വർഷമെങ്കിലുമായിട്ടുണ്ടെങ്കിൽ കനേഡിയൻ ടെംപററി റെസിഡന്റ് പെർമിറ്റിന് അപേക്ഷിക്കാം. അഞ്ച് വർഷത്തിനു മുകളിലായിട്ടുണ്ടെങ്കിൽ വ്യക്തികൾക്ക് ക്രിമിനൽ റീഹാബിലിറ്റേഷന് അപേക്ഷിക്കാം. ഇത് അപ്രൂവ് ചെയ്ത് ലഭിച്ചാൽ ക്രമിനൽ റെക്കോർഡുമായി ബന്ധപ്പെട്ട തടസങ്ങളില്ലാതെ സ്വതന്ത്രമായി കാനഡയിലേക്ക് വരാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP