Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സാങ്കേതിക വിദ്യയുടെ പുതിയ വാതിലുകൾ തുറന്ന് സൈക്കോൺ സൈക്കോൺ സമാപിച്ചു

സാങ്കേതിക വിദ്യയുടെ പുതിയ വാതിലുകൾ തുറന്ന് സൈക്കോൺ സൈക്കോൺ സമാപിച്ചു

സ്വന്തം ലേഖകൻ

കോഴിക്കോട്: സാങ്കേതിക വിദ്യയുടെ പുതിയ വാതിലുകൾ തുറന്ന് സൈക്കോൺ 2020.എസ്.കെ.എസ്.എസ്.എഫ് സൈബർ വിങ് സംസ്ഥാന സമിതിയുടെ കീഴിൽ സംഘടിപ്പിച്ച സൈബർ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള സംഗമമായിരുന്നു സൈക്കോൺ. പുതിയ സങ്കേതിക വിദ്യകളെയും, സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകളെയും പരിചയപ്പെടുത്തി കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തിൽ നടന്ന സംഗമം കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടൽ നന്മ നിറഞ്ഞതാവണമെന്നും വ്യാജ വാർത്തകളുടെ പ്രചരണങ്ങളിൽ നിന്ന് വിട്ട് നിൽക്കണമെന്നും തങ്ങൾ പറഞ്ഞു.

സയ്യിദ് മുബഷിർ ജമലുല്ലൈലി പ്രാർത്ഥന നിർവ്വഹിച്ചു. നാസർ ഫൈസി കൂടത്തായി,ഒ.പി അഷ്‌റഫ്, അമീൻ കൊരട്ടിക്കര, തുടങ്ങിയവർ സംസാരിച്ചു. സൈബർ സെക്യൂരിറ്റി' സെഷനിന് സുമേഷ് എസ്. എന്നിവരും നേതൃത്വം നൽകി.

സോഷ്യൽ മീഡിയ പാനൽ ഡിസ്‌ക്കഷനിൽ മുസ്ഥഫ മാസ്റ്റർ മുണ്ടുപാറ, എ സജീവൻ, പി.കെ സലാം, സത്താർ പന്തല്ലൂർ, എന്നിവർ പങ്കെടുത്തു.റിയാസ് ഫൈസി പാപ്ലശ്ശേരി മോഡറേഷൻ നിർവ്വഹിച്ചു.ബാംഗ്ലൂർ യുനീസസ് ഇൻഫെർമേഷൻ ആർക്കിടെക് അസ്ലം ഫൈസി ഇന്റർനെറ്റ് ട്രാക് യു സെഷനിന് നേതൃത്വം നൽകി.

ഫെയ്ക് ആൻഡ് ഫാക്ട് സെഷനിന് സൈപ്രോ ടെക്‌നോളജീസ് ഡയറക്ടർ മുഹമ്മദ് മുബാറക് നേതൃത്വം നൽകി. ഡോ.സാലിം ഫൈസി കൊളത്തൂർ സ്പിരിച്ചൽ സെഷനിനും, ഷഫീക് എൻ.സി ഡിസൈനിങ് വർക്ക്‌ഷോപ്പിനും ഹസീബ് എൻ.വി സ്റ്റെപ് ഇൻ ടു വെബ് സെഷനിനും നേതൃത്വം നൽകി.വിവിധ ജില്ലകളിൽ നിന്നും രജിസ്റ്റർ ചെയ്ത അഞ്ഞൂറോളം പ്രതിനിധികൾ കോൺഫ്രൻസിൽ സംബന്ധിച്ചു. ബാസിത്ത് അസ്അദി വയനാട്, കരീം മൂടാടി, മുനീർ പള്ളിപ്പുറം,യൂനുസ് ഫൈസി വെട്ടുപാറ, സഫ് വാൻ മഗലാപുരം, അബ്ശിർ കണ്ണൂർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP