Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പൊലീസ് സ്റ്റേഷനുകളിലും പച്ചത്തുരുത്ത്; ഉദ്ഘാടനം നാളെ പാങ്ങോട്

പൊലീസ് സ്റ്റേഷനുകളിലും പച്ചത്തുരുത്ത്; ഉദ്ഘാടനം നാളെ പാങ്ങോട്

സ്വന്തം ലേഖകൻ

സംസ്ഥാനത്ത് പച്ചത്തുരുത്ത് സൃഷ്ടിക്കുന്ന ആദ്യ പൊലീസ് സ്റ്റേഷൻസംസ്ഥാനത്ത് 1000 പച്ചത്തുരുത്തുകൾ സൃഷ്ടിക്കുന്നതിന് സംസ്ഥാന സർക്കാർ ഹരിതകേരളം മിഷൻആവിഷ്‌കരിച്ച പച്ചത്തുരുത്ത് പദ്ധതിയിൽ പൊലീസ് സ്റ്റേഷനുകളിലും പച്ചത്തുരുത്ത് ഒരുങ്ങുന്നു. ഇതിന്റെഭാഗമായി ആദ്യ പച്ചത്തുരുത്ത് പാങ്ങോട് പൊലീസ് സ്റ്റേഷൻ വളപ്പിൽ നാളെ (13.02.2020 വ്യാഴം)ഉദ്ഘാടനം ചെയ്യുന്നു.

വാമനപുരം ബ്ലോക്ക് പരിധിയിൽ വരുന്ന പാങ്ങോട് പഞ്ചായത്തിലെപൊലീസ് സ്റ്റേഷൻ വളപ്പിൽ 30 സെന്റ് സ്ഥലത്ത് മൂന്ന് ഭാഗങ്ങളിലായാണ് പച്ചത്തുരുത്ത് സൃഷ്ടിക്കുന്നത്.സംസ്ഥാനത്ത് പച്ചത്തുരുത്ത് സൃഷ്ടിക്കുന്ന ആദ്യ പൊലീസ് സ്റ്റേഷനാണ് പാങ്ങോട്. പ്രാദേശിക ജൈവവൈ
വിധ്യത്തിനനുയോജ്യമായ വൃക്ഷ-ഫലവൃക്ഷത്തൈകളാണ് ഇവിടെ നട്ടുപിടിപ്പിക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ മുള കൊണ്ടും ഈറ കൊണ്ടും ഇതിനകം തന്നെപച്ചത്തുരുത്ത് പ്രദേശത്തിന് മനോഹരമായി അതിർത്തി തീർത്തുകഴിഞ്ഞു.

നാളെ (13.02.2020 വ്യാഴം) വൈകുന്നേരം നാലുമണിക്ക് വാമനപുരം എംഎ‍ൽഎ., ഡി.കെ.മുരളി പാങ്ങോട് പൊലീസ് സ്റ്റേഷൻ വളപ്പിലെ പച്ചത്തുരുത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ഗീത അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഹരിതകേരളം മിഷൻ ടെക്‌നിക്കൽ ഓഫീസർഹരിപ്രിയാദേവി പദ്ധതി വിശദീകരണം നടത്തും. പാങ്ങോട് സ്റ്റേഷൻ മേധാവി സർക്കിൾ ഇൻസ്‌പെക്ടർസുനീഷ്, ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഡി.ഹുമയൂൺ, ജനപ്രതിനിധികൾ, വിവിധരാഷ്ട്രീയ കക്ഷി നേതാക്കൾ, സാമൂഹ്യ സാംസ്‌കാരിക സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

പൊതുസ്ഥലങ്ങളിലുൾപ്പെടെ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയമായ സസ്യങ്ങളും ഉൾപ്പെടുത്തി സ്വാഭാവിക വനമാതൃകകൾ സൃഷ്ടിച്ചെടുത്ത്‌സംരക്ഷിക്കാനാണ് പച്ചത്തുരുത്ത് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷഫലങ്ങൾ കുറയ്ക്കുന്നതിനും ഹരിത ഗൃഹവാതകങ്ങളുടെ സാന്നിധ്യംകൊണ്ടുണ്ടാകുന്നആഗോളതാപനത്തെ ചെറുക്കുന്നതിനും പച്ചത്തുരുത്തുകൾക്ക് വലിയ പങ്ക് വഹിക്കാനാകും. അന്തരീക്ഷത്തിലെ അധിക കാർബണിനെ ആഗിരണം ചെയ്ത് സംഭരിച്ച് സൂക്ഷിക്കുന്ന കാർബൺ കലവറകളായിവർത്തിക്കുന്ന പച്ചത്തുരുത്തുകൾ പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണവും ഉറപ്പാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP