Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭാര്യയുടെ ജന്മദിനത്തിൽ വൻ വിജയം നേടി അരവിന്ദ് കെജ്രിവാൾ; 2015ലെ ചരിത്രം ആവർത്തിച്ച് പ്രണയദിനത്തിൽ സത്യ പ്രതിജ്ഞയും

ഭാര്യയുടെ ജന്മദിനത്തിൽ വൻ വിജയം നേടി അരവിന്ദ് കെജ്രിവാൾ; 2015ലെ ചരിത്രം ആവർത്തിച്ച് പ്രണയദിനത്തിൽ സത്യ പ്രതിജ്ഞയും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഭാര്യ സുനിതയുടെ ജന്മദിനത്തിൽ വൻ വിജയം നേടിയ അരവിന്ദ് കേജ്‌രിവാൾ. വൻ വിജയം സ്വന്തമാക്കി ഡൽഹിയുടെ മുഖ്യമന്ത്രി കസേരയിലേക്ക് കെജ്രിവാൾ നടന്നടുത്തപ്പോൾ അത് സുനിതയ്ക്ക് പിറന്നാൾ സമ്മാനമായി മാറി. കെജ്രിവാളിന്റെ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്നതാവട്ടെ പ്രണയ ദിനമായ 14നും. 2015 ലും പ്രണയദിനത്തിലായിരുന്നു കേജ്‌രിവാളിന്റെ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്.

കെജ്രിവാളിന്റെ പത്‌നി സുനിതയുടെ 54ാം ജന്മദിനമായിരുന്നു ഇന്നലെ. പ്രവർത്തകർക്കൊപ്പം കേക്കു മുറിച്ച് ഇരുവരും സന്തോഷം പങ്കുവച്ചു. തിരഞ്ഞെടുപ്പു പ്രചാരണത്തിൽ സജീവമായിരുന്ന സുനിതയ്ക്കും മക്കൾ പുൽകിത്, ഹർഷിത എന്നിവർക്കുമൊപ്പമാണു കേജ്‌രിവാൾ പ്രവർത്തകരെ അഭിവാദ്യം ചെയ്യാനെത്തിയതും. ഐആർഎസ് ഉദ്യോഗസ്ഥയായിരുന്ന സുനിതയെ മസൂറിയിലെ സിവിൽ സർവീസ് പരിശീലനകാലത്താണു അരവിന്ദ് പരിചയപ്പെടുന്നത്.

'25 വർഷമായി ഞങ്ങൾ വിവാഹിതരായിട്ട്. സാമൂഹിക സേവനമാണ് തന്റെ ഇടമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഭീകരനെന്ന് വിളിച്ചവർക്കു ജനങ്ങൾ മധുരമായി മറുപടി നൽകി' സുനിത പറഞ്ഞു.

ഹനുമാന്റെയും അനുഗ്രഹമെന്ന് കേജ്‌രിവാൾ
പ്രചാരണത്തിൽ 'ഹനുമാൻ ചാലീസ' ചൊല്ലി കളം പിടിച്ച അരവിന്ദ് കേജ്‌രിവാൾ വിജയത്തിനു പിന്നാലെയും ഹനുമാൻ സ്തുതികൾ ആവർത്തിച്ചു. വിജയാഹ്ലാദം പ്രവർത്തകരോടു പങ്കുവച്ച ശേഷം ആദ്യം പോയതും ഹനുമാൻ ക്ഷേത്രത്തിലേക്ക്.

'ഇതു രാജ്യത്തിന്റെ വിജയം, ഭാരതമാതാവിന്റെ ജയം. ഇന്ന് ചൊവ്വാഴ്ച, ഭഗവാൻ ഹനുമാന്റെ ദിവസം. ഇത് ഹനുമാൻജിയുടെ അനുഗ്രഹമാണ്. അദ്ദേഹം ഡൽഹിക്കു മേൽ കൃപ ചൊരിയുന്നു' കേജ്‌രിവാൾ പ്രവർത്തകരോടു പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP