Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആദ്യ റിസൽട്ടുകൾ നെഗറ്റീവ് ആയതോടെ ഇനിയുള്ള പരിശോധനാ ഫലങ്ങൾ നിർണായകം: രാജ്യത്തെ ആദ്യ കൊറോണ വൈറസ് രോഗി സുഖം പ്രാപിക്കുന്നു; പൂണെയിൽനിന്നുള്ള ഫലം കാത്ത് ആരോഗ്യവകുപ്പ് അധികൃതർ; ഒരു രാജ്യത്തെ ഒട്ടും ആശങ്കയിലാക്കാതെ രോഗംപടരാതിരിക്കാൻ കേരളത്തിൽ ആരോഗ്യവകുപ്പ് ഉറങ്ങാതെ പ്രവർത്തിച്ചത് ഇങ്ങനെ

ആദ്യ റിസൽട്ടുകൾ നെഗറ്റീവ് ആയതോടെ ഇനിയുള്ള പരിശോധനാ ഫലങ്ങൾ നിർണായകം: രാജ്യത്തെ ആദ്യ കൊറോണ വൈറസ് രോഗി സുഖം പ്രാപിക്കുന്നു; പൂണെയിൽനിന്നുള്ള ഫലം കാത്ത് ആരോഗ്യവകുപ്പ് അധികൃതർ; ഒരു രാജ്യത്തെ ഒട്ടും ആശങ്കയിലാക്കാതെ രോഗംപടരാതിരിക്കാൻ കേരളത്തിൽ ആരോഗ്യവകുപ്പ് ഉറങ്ങാതെ പ്രവർത്തിച്ചത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: രാജ്യത്തെ ആദ്യ കൊറോണ വൈറസ് രോഗിയായ വിദ്യാർത്ഥിനി സുഖം പ്രാപിക്കുന്നു. ആദ്യ റിസൽട്ടുകൾ നെഗറ്റീവ് ആയതോടെ ഇനിയുള്ള പരിശോധനാ ഫലങ്ങൾ കാത്തിരിക്കുകയാണ് ഡോക്ടർമാർ. തുടർച്ചയായി മൂന്ന് തവണ റിസൽട്ട് നെഗറ്റീവായാൽ രോഗമുക്തയായെന്ന് ഡോക്ടർമാർക്ക് ഉറപ്പിക്കാം. ചെറിയ പരിശോധനകൾക്ക് ശേഷം വിദ്യാർത്ഥിനിക്ക് ആശുപത്രി വിടുകയും ചെയ്യാം. അതിന് മുമ്പ് പുനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള റിപ്പോർട്ടുകൾ കൂടി പരിശോധിക്കും.

ചൈനയിലെ വുഹാനിൽനിന്നെത്തിയ ഒരുകുട്ടിക്ക് തൊണ്ടവേദനയുണ്ടെന്നു കണ്ടെത്തി തൃശ്ശൂർ ജനറൽആശുപത്രിയിലെ െഎസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത് ഇത്തരമൊരു സന്ദേശം ആരോഗ്യവകുപ്പിന് ലഭിക്കുമ്പോൾ ഉണർന്നു പ്രവർത്തിക്കുകയായിരുന്നു. നിപ നൽകിയ പാഠമായിരുന്നു ഇതിന്റെ പിന്നിലെ ശക്തി. ഇപ്പോൾ, ഇന്ത്യയിലാദ്യമായി രോഗംസ്ഥിരീകരിച്ച തൃശ്ശൂരിലെ കുട്ടി രോഗംഭേദമായി ആശുപത്രി വിടാനൊരുങ്ങുകയാണെന്നുള്ള വാർത്ത് കേൾക്കുമ്പോൾ തെല്ലൊന്നുമല്ല ആശ്വാസം. ഇത് ആരോഗ്യവകുപ്പ് കേരളത്തിൽ ഉണർന്ന പ്രവർത്തിച്ചതിന്റെ തെളിവാണ് ഇതെല്ലാം.

തൃശ്ശൂർ ജനറൽആശുപത്രിയിലെ എസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലുള്ള നാലിൽ മൂന്നുപേരുടെ പരിശോധനാഫലം ജനുവരി 30-ന് എത്തിയത്. മൂന്നുംനെഗറ്റീവ്. ഫലമെത്താത്ത നാലാമത്തെയാൾ തൊണ്ടവേദനയുമായി എത്തിയ വിദ്യാർത്ഥിനിയാണ്. ഉച്ചയോടെ മൂവരെയും ഡിസ്ചാർജ്‌ചെയ്തു. ഫലംവരാത്ത വിദ്യാർത്ഥിനിക്കും ഫലം നെഗറ്റീവായിരിക്കുമെന്ന വിശ്വാസത്തിൽ ഡിസ്ചാർജ് ചെയ്താലോ എന്ന് ഡോക്ടർമാർ ആലോചിക്കവേയാണ് ആരോഗ്യമന്ത്രിയുടെ വിളിയെത്തുന്നത് -ആരെയും ഡിസ്ചാർജ് ചെയ്യരുത്. ഒരു ഫലം പോസിറ്റീവാണ്.

ആരോഗ്യമന്ത്രി, ആരോഗ്യസെക്രട്ടറി, തൃശ്ശൂർ ജില്ലാ കളക്ടർ, തൃശ്ശൂർ ഡി.എം.ഒ., തൃശ്ശൂർ െമഡിക്കൽ കോളേജ് പ്രിൻസിപ്പൽ എന്നിവർ ഒത്തൊരുമിച്ച് പ്രവർത്തനം തുടങ്ങി. മെഡിക്കൽകോളേജ് പ്രിൻസിപ്പൽ ഡോ. എം.എ. ആൻഡ്രൂസ് അവിടത്തെ പേവാർഡുകൾ ഒഴിപ്പിച്ച് 24 മുറികളുള്ള െഎസൊലേഷൻ വാർഡൊരുക്കി. ആർ.എം.ഒ. ഡോ. സി.പി. മുരളി, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. പി.വി. സന്തോഷ്, ഡോ. നിഷ എം.ദാസ് എന്നിവരും പിന്തുണനൽകി. അതേ സമയം കേരളത്തിൽ ഇപ്പോഴും ജാഗ്രത പ്രഖ്യാപിച്ചത് തുടരുകയാണ്. മെഡിക്കൽകോളേജ് സൂപ്രണ്ട് ഡോ. ബിജുകൃഷ്ണൻ, ഡോ. സി. രവീന്ദ്രൻ, ഇൻഫക്ഷനറി ഡിസീസ് ഇൻ ചാർജ് ഡോ. രാജേഷ്, മൈക്രോബയോളജിസ്റ്റ് ഡോ. സൂര്യകല, ഡോ. ബിനു, ഹെഡ്‌നഴ്‌സ് സിജി ജോസ് എന്നിവരുൾപ്പെട്ട കോർ ടീമുണ്ടാക്കി. അവധിയെടുക്കാതെ 30 നഴ്‌സുമാരും ഈ കർമ രംഗത്ത് ഉറങ്ങാതെ പ്രവർത്തിച്ചതും വലിയ നേട്ടമായി.

ഐസലോഷൻ വാർഡിൽ പ്രവേശിപ്പിച്ച ആദ്യ കൊറോണ ബാധിച്ച കുട്ടിയെ തൊണ്ടവേദ ലക്ഷണങ്ങളുമായിട്ടാണ് എത്തിയത്. ഫലം പുറത്ത് വന്നതോടെ മരുന്നുകൾ ഇല്ലെങ്കിലും തൊണ്ടവേദനയ്ക്കുള്ള മരുന്ന് മാത്രമാണ് നൽകിയത്. കൂടാതെ മറ്റുേരാഗങ്ങൾ ബാധിക്കാതെയും പകരാതെയും നോക്കാനായിരുന്നു ശ്രമം. ദിവസം രണ്ടുതവണ രോഗിയെ സന്ദർശിച്ചു. ഓരോതവണയും ഡോക്ടർമാരും നഴ്‌സുമാരും വസ്ത്രം കത്തിച്ചുകളഞ്ഞ് ആശുപത്രിയിലൊരുക്കിയ സ്ഥലത്ത് കുളിക്കണം. തുടങ്ങിയ ജാഗ്രതയോടെയുള്ള നിരീക്ഷണത്തിലായിരുന്നു. കൂടാതെ രോഗിയുമായി എസൊലേഷൻ വാർഡിൽ ഡ്യൂട്ടിയിലുള്ളവരും കുടുംബാംഗങ്ങളും ആരോഗ്യപ്രവർത്തകരുടെ നിരീക്ഷണത്തിലായിരുന്നു.

ചൈനയിൽനിന്നെത്തിയവരെ കണ്ടെത്തി പരിശോധിച്ച ഡി.എം.ഒ. ഡോ. കെ.ജെ. റീന, ഡോ. സുമേഷ് കൃഷ്ണൻ, ഡോ. ബിനു, ഡോ. ജിജിത് കൃഷ്ണൻ, രോഗമറിഞ്ഞയുടൻ പാഞ്ഞെത്തിയ ആരോഗ്യമന്ത്രി കെ.കെ. ശൈലജ, ജില്ലയിലെ മന്ത്രിമാരായ എ.സി. മൊയ്തീൻ, വി എസ്. സുനിൽകുമാർ, സി. രവീന്ദ്രനാഥ്, ചീഫ് വിപ്പ് കെ. രാജൻ, ജില്ലാ കളക്ടർ എസ്. ഷാനവാസ് പിന്നെ, പിന്തുണയുമായെത്തിയ കേരളജനതയും അതിശക്തമായ പോരാട്ടാണ് കൊറോണയെ തുരത്താൻ സഹായിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP