Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

തോൽവിക്ക് പകരം വെടിയുണ്ട! വിജയ പ്രഖ്യാപനത്തിന് ശേഷം ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങിയ ആം ആദ്മി എംഎൽഎയുടെ വാഹന വ്യൂഹത്തിന് നേരെ ഉണ്ടായ വെടി വയ്‌പ്പിൽ ഒരാൾ കൊല്ലപ്പെട്ടു; വധിക്കാൻ ശ്രമിച്ചത് 1,8000 വോട്ടുകൾക്ക് ബിജെപിയെ തറപറ്റിച്ച നരേഷ് യാദവ് എംഎൽഎയെ; കള്ളക്കേസുകളിൽ കുടുക്കി ഇല്ലാതാക്കാൻ നോക്കിയിട്ടും തോൽക്കാത്ത ആപ്പ് വിപ്ലവത്തെ തകർക്കാൻ ഇനി വെടിയുണ്ടകളോ? 

തോൽവിക്ക് പകരം വെടിയുണ്ട! വിജയ പ്രഖ്യാപനത്തിന് ശേഷം ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങിയ ആം ആദ്മി എംഎൽഎയുടെ വാഹന വ്യൂഹത്തിന് നേരെ ഉണ്ടായ വെടി വയ്‌പ്പിൽ ഒരാൾ കൊല്ലപ്പെട്ടു; വധിക്കാൻ ശ്രമിച്ചത് 1,8000 വോട്ടുകൾക്ക് ബിജെപിയെ തറപറ്റിച്ച നരേഷ് യാദവ് എംഎൽഎയെ; കള്ളക്കേസുകളിൽ കുടുക്കി ഇല്ലാതാക്കാൻ നോക്കിയിട്ടും തോൽക്കാത്ത ആപ്പ് വിപ്ലവത്തെ തകർക്കാൻ ഇനി വെടിയുണ്ടകളോ? 

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വൻ ഭൂരിപക്ഷത്തോടെയുള്ള വിജയത്തിന് ശേഷം ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങിയ ആം ആദ്മി എംഎൽഎയുടെ വാഹന വ്യൂഹത്തിന് നേരെ ഉണ്ടായ വെടി വയ്‌പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. മെഹ്‌റൗളിയിൽ നിന്നുള്ള ആം ആദ്മി എംഎൽഎനരേഷ് യാദവിന്റെ വാഹന വ്യൂഹത്തിന് നേരെയാണ് വെടിവെയ്‌പ്പുണ്ടായത്. പെട്ടെന്ന് ഉണ്ടായ വെടിവെയ്‌പ്പിൽ പാർട്ടി പ്രവർത്തകനായ ഒരാൾ കൊല്ലപ്പെട്ടു. പ്രവർത്തകരിൽ ഒരാളായ അശോക് മാനാണ് കൊല്ലപ്പെട്ടതെന്ന് ആം ആദ്മി പാർട്ടി ട്വിറ്ററിലൂടെ അറിയിച്ചു. മറ്റൊരാൾക്കു ഗുരുതരമായി പരുക്കേറ്റു. ഇയാൾ സമീപത്തുള്ള ഒരു ആശുപത്രിയിൽ ചികിത്സയിലാണ്.

ക്ഷേത്രദർശനം  കഴിഞ്ഞ് രാത്രി വൈകിയാണ് നരേഷ് യാദവും കൂട്ടരും വീട്ടിലേക്ക് മടങ്ങിയത്. ഈ സമയത്ത് അജ്ഞാതനായ ഒരാൾ വെടിയൂതിർക്കുകയായിരുന്നു. നാല വട്ടമാണ് ഇയാൾ വെടിവെച്ചത്. തിരഞ്ഞെടുപ്പ് വിജയം ഉറപ്പാക്കിയ ശേഷം ക്ഷേത്ര സന്ദർശനം നടത്തി വീട്ടിലേക്ക് മടങ്ങുമ്പോൾ കിഷൻഗഢിൽ 11 മണിയോടെയായിരുന്നു ആക്രമണം. സ്ഥലത്ത് നിന്ന് ആറ ബുള്ളറ്റുകൾ കണ്ടെടുത്തു. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

സമീപത്തെ ഒരു ക്ഷേത്രത്തിൽ നിന്ന് മടങ്ങുമ്പോഴാണ് സംഭവം നടന്നത്. എഎപി എംഎൽഎ നരേഷ് യാദവിനും അദ്ദേഹത്തെ അനുഗമിച്ച പ്രവർത്തകർക്കും നേരെ വെടിവെയ്‌പ്പുണ്ടായി. ഒരു പ്രവർത്തകൻ കൊല്ലപ്പെട്ടു. മറ്റൊരാൾക്ക് പരിക്കേറ്റു. അശോക് മാൻ എന്ന പ്രവർത്തകനാണ് കൊല്ലപ്പെട്ടത്. - എഎപി ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു.

സംഭവം ശരിക്കും നിർഭാഗ്യകരമാണെന്നും ആക്രമണത്തിന് പിന്നിലെ കാരണം അറിയില്ലെന്നും നരേഷ് യാദവ് പ്രതികരിച്ചു. പെട്ടെന്ന് വെടിവെപ്പുണ്ടായത്. നാല് റൗണ്ടുകൾ വെടിവെച്ചു. ഞാൻ ഉണ്ടായിരുന്ന വാഹനം ആക്രമിക്കപ്പെട്ടു. പൊലീസ് ശരിയായി അന്വേഷിച്ചാൽ അക്രമിയെ തിരിച്ചറിയാൻ സാധിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹറൗലി മണ്ഡലത്തിൽ ബിജെപിയിലെ കുസും ഖത്രിയെ 18161 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് നരേഷ് യാദവ് വിജയിച്ചത്.

ഇന്നലെ നടന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെയാണ് ആം ആദ്മി പാർട്ടി അധികാര്തതിലേക്ക് കാലടെതുത്ു വയ്ക്കുന്നത്. 70 നിയമ സഭാ സീറ്റുകളിൽ 62 സീറ്റുകളും ആം ആദ്മി സ്വന്തമാക്കി. 53.57 ശതമാനമാണ് ആം ആദ്മിയുടെ വോട്ട് ഷെയർ. ബിജെപിക്ക് എട്ട് സീറ്റുകളാണ് ലഭിച്ചത്. 38.51 ശതമാനമാണ് ബിജെപിുുക്ക് ലഭിച്ച വോട്ട് ശതമാനം. ആം ആദ്മി തുടർച്ചയായി വിജയം നേടിയ രണ്ട് തിരഞ്ഞെടുപ്പിലും കോൺഗ്രസിന് ഒരു സീറ്റു പോലും ഡൽഹിയിൽ നേടാനുമായിട്ടില്ല. ആം ആദ്മിയുടെ ജയത്തെ വെടിയുണ്ട കൊണ്ട് തോൽപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സംഭവ സഥലത്തു നിന്നും ആറ് ബുള്ളറ്റുകൾ കണ്ടെടുത്തെന്നും അന്വേഷണം നടക്കുകയാണെന്നുമാണ് പൊലീസ് പ്രതികരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP