Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കാട്ടുപന്നിയെ വേട്ടയാടി പിടിച്ചശേഷം കൊന്ന് മാംസ വില്പന നടത്തിയ കേസ്: നാലു വർഷമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതി പിടിയിൽ

കാട്ടുപന്നിയെ വേട്ടയാടി പിടിച്ചശേഷം കൊന്ന് മാംസ വില്പന നടത്തിയ കേസ്: നാലു വർഷമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതി പിടിയിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: കാട്ടുപന്നിയെ വേട്ടയാടി പിടികൂടുകയും കൊന്ന് മാംസം വില്പന നടത്തുകയും ചെയ്തുവെന്ന കേസിൽ നാലു വർഷമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ അറസ്റ്റ് ചെയ്തു. വഴിക്കടവ് പൂത്തരിപ്പാടം കല്ലിങ്ങൽ വേണുഗോപാലൻ (54) ആണ് പിടിയിലായത്. 2016ലാണ് കേസിന്നാസ്പദമായ സംഭവം. വഴിക്കടവ് റെയ്ഞ്ചിലെ നെല്ലിക്കുത്ത് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ വനത്തിൽ നിന്ന് കാട്ടുപന്നിയെ വേട്ടയാടി ഇറച്ചിയാക്കി വിൽപ്പന നടത്തിയെന്നാണ് കേസ്.

ഒളിവിലായിരുന്ന പ്രതിയെ ഇന്ന് പുലർച്ചെ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ മുഹമ്മദ് നിശാൽ, എസ് എഫ് ഒ ശിവദാസൻ കിഴക്കേപ്പാട്ട്, പി എൻ ശ്രീജൻ, കെ കെ മണികണ്ഠൻ, ശ്രീലാൽ, സുധീഷ്, ബി എഫ് ഒ പി സജിത എന്നിവർ ചേർന്ന് പ്രതിയുടെ വീട്ടിൽ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. മഞ്ചേരി ഫോറസ്റ്റ് കോടതി 14 ദിവസത്തേക്ക് പ്രതിയെ റിമാന്റ് ചെയ്തു.

അതേ സമയം കണ്ണൂരിലെ ഏലപ്പീടികയിലെ കർഷകർ കാട്ടുപന്നികളെ ശപിക്കാത്ത ദിവസങ്ങളില്ല. നാൾക്കുനാൾ പന്നിക്കൂട്ടത്തിന്റെ അതിക്രമം ഏറിവരികയാണ്. കൃഷിയിടങ്ങളിലെ ചുറ്റുവേലിയൊന്നും ഇവയ്ക്ക് പ്രശ്നമേയല്ല. എല്ലാം തകർത്ത് വിളവൊക്കെയും നശിപ്പിച്ചായിരിക്കും പുലർച്ചെ മടക്കം. കഴിഞ്ഞ ദിവസം ഇല്ലപ്പറമ്പിൽ ഷെറിൻ വർഗീസിന്റെ ആയിരം വാഴകളാണ് പന്നിക്കൂട്ടം നശിപ്പിച്ചത്. പാട്ടത്തിനെടുത്ത ആറേക്കർ സ്ഥലത്ത് കൃഷി ചെയ്ത ആറുമാസം പ്രായമായ നേന്ത്ര വാഴകളാണ് നശിപ്പിച്ചത്.

പറമ്പിനുചുറ്റും നെറ്റും കമ്പിയും ഉപയോഗിച്ച് വേലി തീർത്തിരുന്നെങ്കിലും ഇവ മറികടന്നാണ് പന്നികൾ കൃഷിയിടത്തിൽ എത്തിയത്. കഴിഞ്ഞവർഷം കൃഷിചെയ്ത ആയിരത്തിലധികം വാഴകൾ പ്രകൃതിക്ഷോഭത്തിലും കാട്ടുപന്നി ആക്രമണത്തിലുമായി നശിച്ചിരുന്നു. ഈ വാഴകൾ ഇൻഷുർ ചെയ്തിരുന്നെങ്കിലും തുക ലഭിച്ചിട്ടില്ല. മൂന്നരലക്ഷം രൂപ കടമെടുത്താണ് ഇത്തവണ കൃഷിയിറക്കിയത്. മൂവായിരത്തോളം വാഴ കൃഷി ചെയ്തതിൽ ആയിരം വാഴകൾ ഇതിനകം കാട്ടുപന്നി കൂട്ടം നശിപ്പിച്ചു. ഇത്തവണയും വാഴകൾ ഇൻഷുർ ചെയ്തിട്ടുണ്ടെങ്കിലും ഇതിന്റെ തുക എപ്പോൾ ലഭിക്കുമെന്ന് വ്യക്തതയില്ല. തുടർച്ചയായുണ്ടായ കൃഷിനാശം ഷെറിനെ വൻ കടക്കെണിയിലാക്കി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP