Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അരുണാചൽപ്രദേശ് മുൻ മുഖ്യമന്ത്രിയുടെ മകൻ ബ്രിട്ടനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് സസക്‌സ് ബ്രൈട്ടണിലെ അപ്പാർട്ട്‌മെന്റിൽ നിന്ന്; പിതാവിന് പിന്നാലെ മകന്റേയും മരണത്തിൽ ദുരൂഹതയുയരുന്നു; ബ്രിട്ടൻ അധികാരികളുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഹൈക്കമ്മീഷൻ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അരുണാചൽപ്രദേശ് മുൻ മുഖ്യമന്ത്രി കലിഖോ പൂളിന്റെ മകനെ ദുരൂഹ സാഹചര്യത്തിൽ ബ്രിട്ടനിൽ മരിച്ചനിലയിൽ കണ്ടെത്തി. കലിഖോ പുളിന്റെ ആദ്യഭാര്യ ദാംഗ്വിംസായി പുളിന്റെ മകൻ ഷുബാൻസോയെ (20) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

സസക്‌സ് ബ്രൈട്ടണിലെ അപ്പാർട്ട്‌മെന്റിലാണ് ഷുബാൻസോയുടെ മൃതദേഹം കണ്ടെത്തിയത്. ബ്രൈട്ടൺ സർവകലാശാലയിലെ വിദ്യാർത്ഥിയായിരുന്നു ഷുബാൻസോ. മൃതദേഹം നാട്ടിലെത്തിക്കാൻ ഷുബാൻസോയുടെ ബന്ധുക്കൾ ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനുമായി ബന്ധപ്പെട്ടുവരികയാണ്.

കലിഖോ പൂളും ജീവനൊടുക്കുകയായിരുന്നു. 2016 ഓഗസ്റ്റ് ഒമ്പതിന് കലിഖോ പുളിനെ ഇറ്റാനഗറിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. സ്വവസതിയിൽ നവീകരണപ്രവൃത്തി നടക്കുന്നതിനാൽ സർക്കാർ പിരിച്ചുവിട്ടിട്ടും കലിഖോ പുൾ ഔദ്യോഗിക വസതിയിലായിരുന്നു താമസം.

2016 ൽ വളരെ ചുരുങ്ങിയ കാലം മാത്രമാണ് കലിഖോ പുൾ മുഖ്യമന്ത്രിയായിരുന്നുള്ളു. കോൺഗ്രസ് വിമതരുടെയും പ്രതിപക്ഷമായിരുന്ന ബിജെപിയുടെയും പിന്തുണയോടെയാണ് പുൾ മുഖ്യമന്ത്രിയായത്. എന്നാൽ എന്നാൽ 2016 ജൂലായിൽ കലിഖോ പുൾ സർക്കാരിനെ സുപ്രീം കോടതി പിരിച്ചുവിട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP