Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിർഭയ കേസിൽ പ്രതികളുടെ മരണ വാറണ്ട്; കേന്ദ്ര സർക്കാരിനു വിചാരണ കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി; കേസ് വീണ്ടും വ്യാഴായ്ച പരിഗണിക്കും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: നിർഭയ കേസിൽ പ്രതികളുടെ നിയമ നടപടികൾ പൂർത്തിയായെങ്കിൽ മരണ വാറണ്ട് പുറപ്പെടുവിക്കണമെന്ന ആവശ്യവുമായി കേന്ദ്ര സർക്കാരിനു വിചാരണ കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി. പ്രതികളുടെ വധശിക്ഷ വെവ്വേറെ നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് ജസ്റ്റീസ് ആർ. ഭാനുമതി അധ്യക്ഷയായ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. കേസിൽ എല്ലാ പ്രതികൾക്കും നോട്ടീസയയ്ക്കാനും കോടതി നിർദ്ദേശിച്ചു.

നിർഭയ കേസിൽ നിയമ നടപടികൾ പൂർത്തിയാക്കുന്നതിനായി ഹൈക്കോടതി നൽകിയ ഒരാഴ്ചത്തെ സമയം കഴിഞ്ഞിട്ടും നിയമ പരിഹാരം തേടാത്തതു ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. ഇതുവരെയും ദയാഹർജി സമർപ്പിക്കാത്ത പ്രതി പവൻ ഗുപ്തയെ അതിനായി നിർബന്ധിക്കാനാകില്ലെന്നും കോടതി കൂട്ടിച്ചേർത്തു.

അതേസമയം, മരണ വാറണ്ട് താത്കാലികമായി റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. കേസ് വീണ്ടും വ്യാഴാഴ്ച പരിഗണിക്കും. അതിനിടെ, രാഷ്ട്രപതി ദയാഹർജി തള്ളിയതിനെതിരേ പ്രതി വിനയ് ശർമ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP