Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനുള്ളിൽ പെൺകുട്ടിയുടെ മാല മോഷ്ടിച്ച കേസ്: പ്രതിക്ക് മൂന്നുവർഷം കഠിന തടവും പിഴയും; കേസിൽ വിധി പറഞ്ഞത് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനുള്ളിൽ പെൺകുട്ടിയുടെ മാല മോഷ്ടിച്ച കേസ്: പ്രതിക്ക് മൂന്നുവർഷം കഠിന തടവും പിഴയും; കേസിൽ വിധി പറഞ്ഞത് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി

അഡ്വ.പി.നാഗ് രാജ്

തിരുവന ന്തപുരം : ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിനുള്ളിൽ വെച്ച് പെൺകുട്ടിയുടെ മാല മോഷ്ടിച്ച ശേഷം വിഴുങ്ങാൻ ശ്രമിച്ച കേസിൽ പ്രതിക്ക് മൂന്ന് വർഷം കഠിന തടവും പിഴയും. കൊല്ലം ഇരവിപുരം സ്വദേശിനി ഗീത (46) യെയാണ് തിരുവനന്തപുരം രണ്ടാം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് വിവീജ രവീന്ദ്രൻ ശിക്ഷിച്ചത്. പതിനായിരം രൂപ പിഴയും പ്രതി അടയ്ക്കണം. പിഴയൊടുക്കാത്ത പക്ഷം ആറു മാസം അധിക തടവനുഭവിക്കാനും കോടതി ഉത്തരവിട്ടു.

2013 ജനുവരി 21 ന് ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ നിന്ന് അച്ഛനോടൊപ്പം നിന്ന് കുട്ടി തൊ ഴുകയായിരുന്നു. പിന്നിൽ നിന്ന പ്രതി കുട്ടിയുടെ കഴുത്തിൽ കിടന്ന ഒരു പവന്റെ മാല പിടിച്ച് പറിക്കുകയായിരുന്നു. കുട്ടി ബഹളം വെച്ചപ്പോൾ പ്രതി മാല വായ്ക്കകത്ത് ഇട്ടു. പൊലീസും ജീവനക്കാരും എത്തി ഇവരെ പരിശോധിച്ചപ്പോഴാണ് ഇവർ വായ്ക്കകത്ത് ഒളിപ്പിച്ച വിവരം കണ്ടു പിടിച്ചത്. ഫോർട്ട് പൊലീസ് ഇവരെ സ്ഥലത്ത് നീക്കം ചെയ്ത് അറസ്റ്റ് ചെയ്തു. വിസ്താര വേളയിൽ സാക്ഷികൾ കൂറ് മാറിയെങ്കിലും പ്രോസിക്യൂഷൻ നിരത്തിയ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടർ എസ്. ജയിൽ കുമാർ ഹാജരായി .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP