Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രസംഗിച്ച് അറസ്റ്റിലായ ഡോ. കഫീൽ ഖാന് ജാമ്യം; അലിഗഢ് കോടതി ജാമ്യം അനുവദിച്ചത് 60,000 രൂപ കെട്ടിവെക്കാൻ നിർദേശിച്ച് രണ്ട് പേരുടെ ആൾജാമ്യത്തിലും

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രസംഗിച്ച് അറസ്റ്റിലായ ഡോ. കഫീൽ ഖാന് ജാമ്യം; അലിഗഢ് കോടതി ജാമ്യം അനുവദിച്ചത് 60,000 രൂപ കെട്ടിവെക്കാൻ നിർദേശിച്ച് രണ്ട് പേരുടെ ആൾജാമ്യത്തിലും

മറുനാടൻ ഡെസ്‌ക്‌

മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷധവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത ശിശുരോഗ വിദഗ്ധൻ ഡോ. കഫീൽ ഖാന് ജാമ്യം. അലിഗഢ് കോടതിയാണ് ഇദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. 60,000 രൂപയുടെ രണ്ട് ആൾജാമ്യത്തിൽ നിരുപാധികമാണ് കോടതി ജാമ്യം അനുവദിച്ചത്. ഡിസംബറിൽ അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയിൽ നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പ്രകോപനപരമായ പരാമർശം നടത്തിയെന്ന് ആരോപിച്ചാണ് ജനുവരി 29 ബുധനാഴ്ച മുംബൈ വിമാനത്താവളത്തിൽ നിന്ന് ഉത്തർപ്രദേശ് പൊലീസ് കഫീൽഖാനെ അറസ്റ്റ് ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 എ ( മതസ്പർദ്ധ വളർത്തൽ), 153 ബി, 109 ( പ്രേരണാക്കുറ്റം) എന്നിവ പ്രകാരമാണ് ഇദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്.

മുംബൈയിൽ സി.എ.എ വിരുദ്ധ സമരത്തിൽ പങ്കെടുത്ത ശേഷം കേരളത്തിലേക്ക് വരാനിരിക്കെയായിരുന്നു അറസ്റ്റ്. പ്രകോപനപരമായ പ്രസംഗം നടത്തിയെന്നും ഹിന്ദു, സിഖ്, പാഴ്സി, ക്രിസ്ത്യൻ മതവിഭാഗക്കാർക്കെതിരേ വിദ്വേഷം വളർത്തുന്ന രീതിയിലായിരുന്നു കഫീൽഖാന്റെ പ്രസംഗമെന്നും എഫ്‌ഐആറിൽ ആരോപിക്കുന്നു. തങ്ങളുടെ അയൽപക്കത്ത് മോഷണം നടത്തുന്നവർക്ക് തങ്ങളുടെ വീടുകളിൽ തൊഴിൽ നൽകുന്നതാണ് പൗരത്വ ഭേദഗതി നിയമമെന്ന് ഡോ. കഫീൽ ഖാൻ പറഞ്ഞതായി എഫ്‌ഐആർ അവകാശപ്പെടുന്നു. തങ്ങളോട് മുസ്ലിമോ ഹിന്ദുവോ ആകാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നമ്മെ പഠിപ്പിക്കുന്നതെന്നും മനുഷ്യനാവാൻ അല്ലെന്നും ഡോ. കഫീൽ തന്റെ പ്രസംഗത്തിൽ പറഞ്ഞതായി എഫ്‌ഐആർ പറയുന്നു.

'പ്രതി മോചിതനാകുമ്പോൾ കുറ്റം ആവർത്തിച്ചാൽ നടപടിയെടുക്കും. ഈ കുറ്റം ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ 60,000 രൂപ പിഴയടയ്ക്കാൻ പ്രതികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് ആൾ ജാമ്യത്തിന്റെ് പ്രത്യേക ബോണ്ടുകളും സമർപ്പിക്കേണ്ടതുണ്ട്, 'ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കരുണ സിങ് പുറപ്പെടുവിച്ച ജാമ്യ ഉത്തരവിൽ പറയുന്നു.

പൗരത്വ പ്രതിഷേധങ്ങൾക്കായി മുംബൈയിൽ എത്തിയപ്പോഴാണ് ഇദ്ദേഹം അറസ്റ്റിലായത്. ശാഹീൻ ബാഗ് സമരത്തിനു പിന്തുണ നൽകി മുംബൈയിലും സമാന രീതിയിൽ സമരം ആരംഭിച്ചിരുന്നു. ഉത്തർ പ്രദേശിലെ ഗോരഖ്പൂർ ബിആർഡി മെഡിക്കൽ കോളജിൽ ഓക്‌സിജനില്ലാതെ കുട്ടികൾ മരിച്ച വാർത്തയുമായി ബന്ധപ്പെട്ടാണ് കഫീൽ ഖാൻ വാർത്തകളിൽ നിറയുന്നത്. അന്നു സ്വന്തം നിലയ്ക്കു കഫീൽഖാൻ ഓക്‌സിജൻ സിലിണ്ടറുകൾ ആശുപത്രിയിലെത്തിച്ചു രക്ഷാ പ്രവർത്തം നടത്തിയിരുന്നു. എന്നാൽ ഇദ്ദേഹത്തെ യോഗി ഭരണകൂടം ബലിയാടാക്കുകയായിരുന്നു. സംഭവത്തിനു പിന്നാലെ സസ്‌പെൻഷനിലായ കഫീൽ ഖാൻ ഒൻപതുമാസം ജയിൽവാസവും അനുഭവിച്ചിരുന്നു. എന്നാൽ കഴിഞ്ഞ വർഷം അദ്ദേഹത്തെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP