Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എല്ലാം സീറ്റിലും തോറ്റമ്പി മൂന്നാം സ്ഥാനത്തായിട്ടും ബിജെപിയുടെ പരാജയം സന്തോഷം നൽകുന്നെന്ന് കോൺഗ്രസ്; ഡൽഹിയിൽ ആം ആദ്മി നടത്തിയത് മികച്ച പ്രവർത്തനങ്ങൾ; ആം ആദ്മിയുടെ വിജയം കുറഞ്ഞ നിരാശ നൽകുന്നെന്ന് കോൺഗ്രസ് നേതാവ് മനു സിങ്വിയുടെ പ്രതികരണം

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമചിത്രം തെളിയിമ്പുമ്പോൾ ഡൽഹിയിൽ ആം ആദ്മി വിജയക്കുതിപ്പിൽ മുന്നേറുകയാണ്. 70ൽ 63 സീറ്റും നേടിയാണ് ആം ആദ്മി വിജയക്കുതിപ്പിൽ മുന്നേറുന്നത്. മത്സരിച്ച ഒരു മണ്ഡലത്തിൽ പോലും കോൺഗ്രസിന്റെ സ്ഥാനാർത്ഥികൾക്ക് കെട്ടിവെച്ച കാശ് പോലും ലഭിക്കില്ലെന്ന പൂർമചിത്രമാണ് അന്തിമഘട്ടത്തിൽ ലഭിക്കുന്നത്.

മൂന്ന് തവണയായി പതിനഞ്ച് വർഷത്തോളം ഡൽഹി ഭരിച്ച പാർട്ടിയായിട്ടുപോലും ഈ തിരഞ്ഞെടുപ്പിലും ഡൽഹിയിൽ മുന്നേറ്റമുണ്ടാക്കാൻ കോൺഗ്രസിന് സാധിച്ചിട്ടില്ല. 2015ലും സമാനമായിരുന്നു സ്ഥിതി.

എന്നാൽ കോൺഗ്രസ് വട്ടപ്പൂജ്യമാണെങ്കിലും ബിജെപി പരാജയപ്പെട്ടു എന്ന ആശ്വാസത്തിലാണ് കോൺഗ്രസ്. നേതാക്കളിൽ പലരും ഇത്തരം പ്രതികരണങ്ങളും നടത്തിക്കഴിഞ്ഞു. ബിജെപിയുടെ പരാജയം സന്തോഷം നൽകുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് അഭിഷേക് മനു സിങ്വി പ്രതികരിച്ചത്. ഡൽഹിയിൽ ആം ആദ്മി മികച്ച പ്രവർത്തനങ്ങളാണ് നടത്തിയത്. അതുകൊണ്ടുതന്നെ എഎപിയുടെ വിജയം കുറഞ്ഞ നിരാശ മാത്രമേ നൽകുന്നുള്ളൂവെന്നും അദ്ദേഹം പ്രതികരിച്ചു.

കോൺഗ്രസിന് തിരിച്ചുവരാൻ ഇതിലും നല്ലൊരു സമയമില്ലെന്നായിരുന്നു കോൺഗ്രസ് നേതാവ് സഞ്ജയ് ഝായുടെ പ്രതികരണം. നേതൃത്വനിരയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കോൺഗ്രസിന് സാധിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.കോൺഗ്രസിന്റെ തകർച്ചയെത്തുർന്ന് വിവിധ ഭാഗങ്ങളിൽ നിന്നും പരിഹാസങ്ങളും ഉയരുന്നുണ്ട്. തിരഞ്ഞെടുപ്പിൽ ഒരിടത്ത് പോലും കാര്യമായ മത്സരം സൃഷ്ടിക്കാൻ പോലും ഇത്തവണ കോൺഗ്രസിനായിട്ടില്ല. ഫലസൂചനകളനുസരിച്ച് ബഹുഭൂരിപക്ഷ മണ്ഡലങ്ങളിലും കോൺഗ്രസ് സ്ഥാനാർത്ഥികൾ മൂന്നാം സ്ഥാനത്തേക്ക് പോയി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP