Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചൈന, തായ്‌ലണ്ട്, മലേഷ്യ, സിംഗപ്പൂർ രാജ്യങ്ങൾ പേഴ്‌സൺ ടു പേഴ്‌സൺ കൊറോണ പരത്തുന്ന രാജ്യങ്ങൾ; ഇവിടെ നിന്ന് കേരളത്തിൽ എത്തിയാൽ ഹോം ഐസൊലെഷന് വിധേയമാകേണ്ടി വരും; വൈറസ് ബാധിതരല്ലെങ്കിലും എയർപോർട്ട് മുതൽ കാത്തിരിക്കുന്നത് കർശന ആരോഗ്യ പരിശോധനകൾ; 28 ദിവസം ഇവർ ക്വാറന്റിന് വിധേയമാകേണ്ടി വരുമെന്ന് പ്രഖ്യാപിച്ചത് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർ; സംസ്ഥാനത്തു കൊറോണ നിരീക്ഷണത്തിലുള്ളത് 3367 പേർ; കൊറോണകാലത്തെ ഭീതി ഒഴിയാതെ കേരളം

ചൈന, തായ്‌ലണ്ട്, മലേഷ്യ, സിംഗപ്പൂർ രാജ്യങ്ങൾ പേഴ്‌സൺ ടു പേഴ്‌സൺ കൊറോണ പരത്തുന്ന രാജ്യങ്ങൾ; ഇവിടെ നിന്ന് കേരളത്തിൽ എത്തിയാൽ ഹോം ഐസൊലെഷന് വിധേയമാകേണ്ടി വരും; വൈറസ് ബാധിതരല്ലെങ്കിലും എയർപോർട്ട് മുതൽ കാത്തിരിക്കുന്നത് കർശന ആരോഗ്യ പരിശോധനകൾ; 28 ദിവസം ഇവർ ക്വാറന്റിന് വിധേയമാകേണ്ടി വരുമെന്ന് പ്രഖ്യാപിച്ചത് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർ; സംസ്ഥാനത്തു കൊറോണ നിരീക്ഷണത്തിലുള്ളത് 3367 പേർ; കൊറോണകാലത്തെ ഭീതി ഒഴിയാതെ കേരളം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊറോണ ഭീതി ഒഴിയാതെ കേരളം. കൊറോണ ബാധിതർ രോഗവിമുക്തി നേടിയെങ്കിലും എവിടെയോക്കെയോ കൊറോണ കേരളത്തിലുണ്ടെന്ന ഭീതിയിലാണ് ആരോഗ്യവകുപ്പ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മലയാളികൾ ഉണ്ടെന്നും പലരും കൊറോണ കാലങ്ങളിൽ കേരളത്തിലേക്ക് മടങ്ങിയിട്ടുണ്ടെന്ന ഭീതിയുമാണ് ഈ കൊറോണ കാലത്ത് കേരളത്തെ അലട്ടുന്നത്. അതുകൊണ്ട് തന്നെ പുതിയ നിർദ്ദേശമാണ് ഇപ്പോൾ ആരോഗ്യമന്ത്രി നൽകിയിട്ടുള്ളത്. കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ട, അതിന്റെ പ്രധാന കേന്ദ്രങ്ങളായി കരുതുന്ന ചൈന, തായ്‌ലണ്ട്, മലേഷ്യ, സിംഗപ്പൂർ രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് വന്നവർ, ഇനിയും വരുന്നവർ 28 ദിവസം ക്വാറന്റെയിൻ ചെയ്തിരിക്കണമെന്നാണ് ആരോഗ്യമന്ത്രി ഇറക്കിയ നിർദ്ദേശം. ഈ രാജ്യങ്ങളിൽ നിന്ന് ആരു വന്നാലും 28 ദിവസം ക്വാറന്റിന് വിധേയമാകണം-ഇതാണ് ആരോഗ്യമന്ത്രി ശൈലജ ടീച്ചർ പറഞ്ഞത്.

വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ നിർദ്ദേശ പ്രകാരം 27 രാജ്യങ്ങളാണ് കൊറോണ ബാധിത രാജ്യങ്ങളായി പറഞ്ഞിരിക്കുന്നത്. ചൈന, തായ്‌ലണ്ട്, മലേഷ്യ, സിംഗപ്പൂർ രാജ്യങ്ങൾ ഇതിൽ പ്രധാന രാജ്യങ്ങളാണ്. ഈ രാജ്യങ്ങൾ കൊറോണ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുള്ള രാജ്യങ്ങളാണ്. മറ്റുള്ള രാജ്യങ്ങളിൽ കൊറോണ അവിടുള്ളവരിലേക്ക് വന്നിട്ടില്ല. അതവർ ഐസൊലെറ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ചൈന, തായ്‌ലണ്ട്, മലേഷ്യ, സിംഗപ്പൂർ രാജ്യങ്ങൾ കൊറോണ വാഹകരാണ്. ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് ഇവിടെ നിന്നും കൊറോണ വന്നിട്ടുണ്ട്. പെർസൺ ടു പെർസൺ കൊറോണ വന്നിട്ടുള്ള രാജ്യങ്ങളിൽ നിന്നും വന്നിട്ടുള്ളവർ 28 ദിവസം ക്വാറന്റിന് വിധേയമാകണം-ഇതാണ് ആരോഗ്യമന്ത്രി ശൈലജ ടീച്ചർ പറഞ്ഞത്.

ആരോഗ്യവകുപ്പ് തീരുമാനം തന്നെയാണ് ആരോഗ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത് എന്നാണ് ഡയറക്ടറേറ്റ് ഹെൽത്ത് സർവീസ് മറുനാടനോട് വിശദമാക്കിയത്. ലോകാരോഗ്യ സംഘടന ഊന്നിപ്പറഞ്ഞ നാല് രാജ്യങ്ങളിൽ നിന്നും ആര് വന്നാലും അവർ ഹോം ഐസലോഷന് വിധേയമാകേണ്ടി വരും. ഈ രാജ്യങ്ങളിൽ നിന്ന് ആര് വന്നാലും എയർപോർട്ട് മുതൽ ആരോഗ്യ പരിശോധനകൾ നേരിടേണ്ടി വരും. 28 ദിവസം ഒരൊറ്റ മുറിയിൽ ആരോടും ഇടപഴകാതെ കഴിയുകയും ചെയ്യേണ്ടി വരും. ചൈന, തായ്‌ലണ്ട്, മലേഷ്യ, സിംഗപ്പൂർ രാജ്യങ്ങളിൽ നിന്ന് വന്നവർ കൊറോണ മുക്തരെങ്കിലും ഈ നടപടിക്രമങ്ങളിലൂടെ ഇവർക്ക് കടന്നുപോകണം. ഇവർ വീടുകളിൽ എത്തിയാൽ ആരോഗ്യവകുപ്പ് അധികൃതർ നിരന്തരമായ നിരീക്ഷണങ്ങൾ ഏർപ്പെടുത്തും. ഇവർ വീടുകളിൽ കഴിയുന്ന 28 ദിവസവും മോണിറ്ററിങ് ഉണ്ടാകും. ചൈന, തായ്‌ലണ്ട്, മലേഷ്യ, സിംഗപ്പൂർ രാജ്യങ്ങളിൽ നിന്ന് വന്നവർ കൊറോണ പരത്താൻ ഇടയാക്കാൻ സാധ്യതയുണ്ട്. വൈറസ് അവരിലുണ്ടോ എന്ന അറിയാൻ 28 ദിവസം വേണ്ടി വരും. അതാണ് ഈ കാലാവധിയിൽ ഇവരെ ഹോം ഐസൊലെഷന് വിധേയമാക്കുന്നത്. ഈ തീരുമാനത്തിൽ ഇതുവരെ മാറ്റം വരുത്തിയിട്ടില്ല. മാറ്റം വരുത്തണോ എന്നത് സ്ഥിതിഗതികൾ പരിശോധിച്ച് മാത്രമേ സാധ്യമാകൂ-ഹെൽത്ത് ഡയറക്ടറേറ്റ് അധികൃതർ പറയുന്നു.

.സംസ്ഥാനത്തു 3367 പേർ നിലവിൽ കൊറോണ നിരീക്ഷണത്തിലുണ്ട്. സംശയാസ്പദമായവരുടെ 364 സാംപിളുകൾ പരിശോധിച്ചതിൽ 337 ഫലങ്ങളും രോഗമില്ലെന്നാണ് റിപ്പോർട്ട് വന്നത്. ബാക്കിയുള്ള ഫലങ്ങൾ വന്നിട്ടില്ല. ഏഴാം തീയതി ചൈനയിലെ കുമ്മിങ്ങിൽ നിന്ന് കൊച്ചിയിലെത്തിയ 15 മലയാളി മെഡിക്കൽ വിദ്യാർത്ഥികളുടെ സ്രവ പരിശോധനയിൽ വൈറസ് ബാധയില്ലെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം കൊറോണ വൈറസ് സ്ഥിരീകരിച്ച തൃശൂരിലെയും ആലപ്പുഴയിലെയും വിദ്യാർത്ഥികളുടെ അവസാന പരിശോധനാഫലം നെഗറ്റിവാണ്. തൃശൂരിലെ പെൺകുട്ടിയുടെ രോഗം സുഖപ്പെട്ടെങ്കിലും ഒരു തവണകൂടി സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ഇന്നോ നാളെയോ ലഭിച്ചേക്കും. ഇതിലും ഫലം നെഗറ്റീവ് ആയാൽ പെൺകുട്ടി ആശുപത്രിവിടും. ആലപ്പുഴയിലെ വിദ്യാർത്ഥിയുടെയും ഫലം നെഗറ്റീവാണെന്നാണു സൂചനയെങ്കിലും പൂണെയിൽ നിന്നുള്ള ഫലം കൂടി ലഭിച്ച ശേഷമേ ഈ കാര്യം വ്യകതമാകൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP