Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

തോർത്ത് ബെൽറ്റാക്കി അതിനുള്ളിൽ സ്വർണം ഒളിപ്പിച്ചു: പരിശോധനയിൽ വ്യക്തമാക്കാതിരിക്കാൻ പ്രത്യേക കടലാസ് കൊണ്ട് പൊതിയൽ; നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് തൊണ്ണൂറ് ലക്ഷം രൂപയുടെ സ്വർണം പിടികൂടി

തോർത്ത് ബെൽറ്റാക്കി അതിനുള്ളിൽ സ്വർണം ഒളിപ്പിച്ചു: പരിശോധനയിൽ വ്യക്തമാക്കാതിരിക്കാൻ പ്രത്യേക കടലാസ് കൊണ്ട് പൊതിയൽ; നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് തൊണ്ണൂറ് ലക്ഷം രൂപയുടെ സ്വർണം പിടികൂടി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും 90 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. പേസ്റ്റ് രൂപത്തിലാക്കിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ ആലപ്പുഴ സ്വദേശി ഹരിദാസ് എന്നയാളെ കസ്റ്റംസ് പിടികൂടി. ഇയാളിൽ നിന്നും രണ്ട് കിലോ 800 ഗ്രാം സ്വർണമാണ് കസ്റ്റംസ് കണ്ടെത്തിയത്.

തോർത്ത് ബെൽറ്റിന്റെ രൂപത്തിലാക്കി അതിനുള്ളിലാണ് സ്വർണം ഒളിപ്പിച്ചത്. പരിശോധനയിൽ സ്വർണം വ്യക്തമാകാതിരിക്കാൻ പ്രത്യേക കടലാസുകളും പൊതിഞ്ഞിരുന്നു. കടത്തുകാരുടെ സംഘത്തിൽ നിന്ന് കസ്റ്റംസിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധന ശക്തമാക്കിയിരുന്നു. ഇതെ തുടർന്നാണ് പരിശോധനയിൽ ഇയാൾ വലയിലായതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പിടിയിലായ ഹരിദാസിനെ കസ്റ്റംസ് വിശദമായി ചോദ്യം ചെയ്യുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP