Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഷാഹീൻബാഗ് ഉൾപ്പെട്ട ഓഖ്ലയിൽ ബിജെപിക്ക് വൻ തോൽവി; ആം ആദ്മി പാർട്ടിയുടെ അമാനത്തുല്ല ഖാൻ വിജയിച്ചത് എഴുപതി അയ്യായിരം വോട്ടുകൾക്ക്; തുടക്കത്തിൽ പിന്നോട്ടു പോയ അമാനുള്ള ഖാൻ പിന്നീടു നടത്തിയത് വൻ മുന്നേറ്റം; ഷാഹീൻബാഗിലെ പ്രതിഷേധക്കാർ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് പരിക്കേൽപ്പിക്കുന്നെന്നും കെജ്രിവാൾ പ്രതിഷേധക്കാർക്ക് ബിരിയാണി വിളമ്പുന്നു എന്നുമുള്ള പ്രധാനമന്ത്രിയുടെ ആരോപണങ്ങൾ അടക്കം തള്ളി ഒഖ്‌ലയിലെ ജനത; പുരോഗതിയുണ്ടെങ്കിലും ഫലമില്ലാത്തതിൽ നിരാശയിൽ ബിജെപി

ഷാഹീൻബാഗ് ഉൾപ്പെട്ട ഓഖ്ലയിൽ ബിജെപിക്ക് വൻ തോൽവി; ആം ആദ്മി പാർട്ടിയുടെ അമാനത്തുല്ല ഖാൻ വിജയിച്ചത് എഴുപതി അയ്യായിരം വോട്ടുകൾക്ക്; തുടക്കത്തിൽ പിന്നോട്ടു പോയ അമാനുള്ള ഖാൻ പിന്നീടു നടത്തിയത് വൻ മുന്നേറ്റം; ഷാഹീൻബാഗിലെ പ്രതിഷേധക്കാർ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് പരിക്കേൽപ്പിക്കുന്നെന്നും കെജ്രിവാൾ പ്രതിഷേധക്കാർക്ക് ബിരിയാണി വിളമ്പുന്നു എന്നുമുള്ള പ്രധാനമന്ത്രിയുടെ ആരോപണങ്ങൾ അടക്കം തള്ളി ഒഖ്‌ലയിലെ ജനത; പുരോഗതിയുണ്ടെങ്കിലും ഫലമില്ലാത്തതിൽ നിരാശയിൽ ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പൗരത്വ നിയമത്തിനെതിരെ അതിശക്തമായ പ്രതിഷേധം നടന്ന സ്ഥലമാണ് ഷാഹീൻബാഗ്. ഡൽഹി തിരഞ്ഞെടുപ്പിൽ വർഗീയത ഇളക്കിവിടാൻ ബിജെപി ഉപയോഗിച്ചത് ഈ കേന്ദ്രത്തെ ആയിരുന്നു. എന്നാൽ, ബിജെപിയുടെ വർഗീയ അജണ്ട ഏശാതെ പോയതോടെ കെജ്രിവാൾ വീണ്ടും അധികാരത്തിലെത്തി. ഷഹീൻബാഗ് ഉൾപ്പെടുന്ന മേഖലയിൽ ആം ആദ്മി പാർട്ടി വൻ വിജയം നേടിയത് ബിജെപിക്ക് കനത്ത പ്രഹരമായി മാറി. 75000ത്തിലേറെ വോട്ടിനാണ് ഇവിടെ ആം ആദ്മി സ്ഥാനാർത്ഥി മുന്നിട്ടു നിൽക്കുന്നത്. വിജയം ഉറപ്പിച്ചാണ് അദ്ദേഹത്തിന്റെ മുന്നേറ്റം.

13 റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ആം ആദ്മിയുടെ അമാനത്തുല്ല ഖാൻ ഇവിടെ 72,000 വോട്ടുകൾക്ക് മുമ്പിലാണ്. മൊത്തം പോൾ ചെയ്ത വോട്ടിൽ 76 ശതമാനവും എ.എ.പിക്കാണ് കിട്ടിയിട്ടുള്ളത്. അഞ്ചു റൗണ്ട് എണ്ണിക്കഴിയുമ്പോൾ 22000 വോട്ടുകളുടെ ലീഡാണ് ഖാന് ഉണ്ടായിരുന്നത്. ഇത് 11 റൗണ്ടായപ്പോൾ 65000 ആയി ഉയർന്നു. ഇതാണ് ഇപ്പോൾ 75,000ത്തിലേക്ക് അടുക്കുന്നത്.

ബിജെപിക്കായി ബ്രഹം സിങാണ് ഇവിടെ മത്സരംഗത്തുണ്ടായിരുന്നത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ ബ്രഹംസിങ് മുന്നിട്ടു നിന്ന ശേഷമാണ് ഏറെ പിന്നോട്ടു പോയത്. കോൺഗ്രസിനായി പർവേസ് ഹാഷ്മിയാണ് മത്സരിച്ചിരുന്നത്. ഷാഹീൻബാഗ് എന്ന ഒരൊറ്റ ബിന്ദുവിൽ കേന്ദ്രീകരിച്ചുള്ള വിഭജന രാഷ്ട്രീയമാണ് ഇത്തവണ പ്രചാരണത്തിൽ ഉടനീളം ബിജെപി പയറ്റിയിരുന്നത്. ഷാഹീൻബാഗിലെ പ്രതിഷേധക്കാർ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് പരിക്കേൽപ്പിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിഷേധക്കാർക്ക് ബിരിയാണി വിളമ്പുകയാണ് അരവിന്ദ് കെജ്രിവാൾ എന്ന് യോഗി ആദിത്യനാഥും ആരോപിച്ചിരുന്നു.

വീടുകൾ തോറും കയറിയിറങ്ങി രാജ്യദ്രോഹത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കെജ്രിവാൾ സ്വീകരിക്കുന്നത് എന്ന പ്രചാരണവും ബിജെപി നടത്തിയിരുന്നു. ഈ പ്രചാരണങ്ങളെ മറികടന്നുള്ളതാണ് എ.എ.പിയുടെ വിജയം. 2015ൽ ആം ആദ്മിക്കായി അമാനത്തുല്ല ഖാനും ബിജെപിക്കായി ബ്രഹം സിങും തന്നെയാണ് മത്സരിച്ചിരുന്നത്. അന്ന് 38.72 ശതമാനം വോട്ടോടെ 64,532 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഖാൻ ജയിച്ചിരുന്നത്. 2013ൽ കോൺഗ്രസാണ് ഇവിടെ ജയിച്ചിരുന്നത്. ഇത്തവണത്തെ വോട്ടെടുപ്പിൽ മണ്ഡലത്തിൽ 58.84 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയിരുന്നത്. 2015ൽ ഇത് 60.94 ശതമാനമായിരുന്നു.

ബിജെപിക്കും അമിത് ഷായ്ക്കും ഡൽഹിയിലെ ജനങ്ങൾ ഒരു ഷോക്ക് ട്രീറ്റ്മെന്റ് നൽകിയിരിക്കുകയാണ്. വികസനം വിജയിക്കും, വിദ്വേഷം തോൽക്കും. ഞാനല്ല, ജനങ്ങളാണ് റെക്കോർഡ് തകർത്തത്', എന്നായിരുന്നു അമാനത്തുള്ള ഖാൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഒരു ഘട്ടത്തിൽ നേരിയ വോട്ടിന് പിന്നിൽ പോയെങ്കിലും പിന്നീട് വൻ മുന്നേറ്റമാണ് അമാനത്തുള്ള ഖാൻ നടത്തിയത്. ഡൽഹി ബിജെപിക്ക് സമ്മാനിച്ചത് വലിയ തിരിച്ചടിയാണ്. ആഗ്രഹിച്ച ഫലമുണ്ടാകാത്തതാണ് ബിജെപിക്ക് പ്രഹരമായി മാറിയത്. പുരോഗതിയുണ്ടെങ്കിലും അതുകൊണ്ട് പ്രത്യേകിച്ച് ഫലമൊന്നും ഉണ്ടായില്ല. ഡൽഹിയിലെ വോട്ടുകൾ എണ്ണിക്കഴിയുമ്പോൾ ബിജെപി ക്യാമ്പിലെ അവസ്ഥ ഇതാണ്. എഎപി തരംഗം ആഞ്ഞുവീശിയ 2015-ൽ മൂന്ന് സീറ്റിൽ ഒതുങ്ങിയ ബിജെപിക്ക് ഇത്തവണ 8 സീറ്റിലെ വിജയം കച്ചിത്തുരുമ്പും ആശ്വാസവുമാണ്.

നാലിരട്ടിയായി സീറ്റ് കൂടി. കഴിഞ്ഞ തവണ 32.8 ശതമാനമായിരുന്ന വോട്ട് 38.6 ശതമാനമായി. 6 ശതമാനത്തോളം വർധന. ഇതെല്ലാം ബിജെപി ക്യാമ്പിന് ആശ്വാസം പകരുന്നു. അപ്പോഴും ലോക്സഭയിൽ കിട്ടിയ 56 ശതമാനത്തിൽ നിന്ന് 18 ശതമാനത്തിന്റെ വലിയ ഇടിവുണ്ടാകുകയും ചെയ്തു. പക്ഷേ ചെയ്ത അധ്വാനത്തിന് തക്കഫലമാണോ കിട്ടിയത് എന്ന് ചോദിച്ചാൽ അല്ല താനും. കഴിഞ്ഞ തവണ ബിജെപിക്കൊപ്പം നിന്ന വിശ്വാസ് നഗറിലും രോഹിണിയിലും മുസ്തഫാബാദിലും ഇത്തവണയും ജയിച്ച് കയറാനായി. ഷഹീൻബാഗ് ഉൾക്കൊള്ളുന്ന ഓഖ്ല മണ്ഡലത്തിൽ തുടക്കത്തിൽ ലീഡ് നേടാനായെങ്കിലും പിന്നീട് ബഹുദൂരം പിന്നിലായി പരാജയത്തിലേക്ക് നീങ്ങുന്നു.

വിദ്വേഷവും വർഗീയവികാരം ആളിക്കത്തിക്കാനുള്ള അജണ്ടയും പൊളിഞ്ഞത് ബിജെപിക്ക് പുനർവിചിന്തനത്തിനുള്ള മുന്നറിയിപ്പാണ്. കെജ്രിവാളും എഎപിയും മുന്നോട്ടുവച്ച വികസന അജണ്ടയും ജനകീയ നടപടികൾക്കും ബദൽ അവതരിപ്പിക്കാതെ പോയത് ബിജെപിക്ക് വലിയ തിരിച്ചടിയായി. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ മുന്നിൽ വെക്കാതെ കെജ്രിവാളിനെ നേരിടുക ഭാവിയിലും ബുദ്ധിമുട്ടാകുമെന്ന പാഠവും ബിജെപിക്ക് ഈ തിരഞ്ഞെടുപ്പ് നൽകുന്നുണ്ട്. മോദിയെ മാത്രം മുന്നിൽ വച്ചാൽ സംസ്ഥാന തിരഞ്ഞെടുപ്പുകൾ ജയിക്കുന്ന കാലം കഴിഞ്ഞു എന്നും ബിജെപിയെ ഈ ഫലം ഓർമ്മിപ്പിക്കുന്നു. ഡൽഹി പിടിക്കാനുള്ള ബിജെപിയുടെ കാത്തിരിപ്പ് നീളുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP