Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യാത്രക്കിടെ പണം സൂക്ഷിച്ചത് ലഗേജിനുള്ളിൽ: വിമാനയാത്രക്കിടെ ടിക്കാറാം മീണയെ ' പോക്കറ്റടിച്ചു'; പണം നഷ്ടപ്പെട്ടതായി പൊലീസിൽ പരാതി

യാത്രക്കിടെ പണം സൂക്ഷിച്ചത് ലഗേജിനുള്ളിൽ: വിമാനയാത്രക്കിടെ ടിക്കാറാം മീണയെ ' പോക്കറ്റടിച്ചു'; പണം നഷ്ടപ്പെട്ടതായി പൊലീസിൽ പരാതി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയുടെ പണം നഷ്ടപ്പെട്ടതായി പരാതി. വിമാനയാത്രക്കിടെ ബാഗിൽ സൂക്ഷിച്ച 75000 രൂപ നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി ടിക്കാറാം മീണ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ വലിയ തുറ പൊലീസ് കേസെടുത്തു.

രാജസ്ഥാനിലെ ജയ്പൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് പണം നഷ്ടപ്പെട്ടത്. ലഗേജ് ബാഗിൽ സൂക്ഷിച്ച 75000 രൂപ നഷ്ടപ്പെട്ടുവെന്നാണ് പരാതി. എയർ ഇന്ത്യ വിമാന യാത്രക്കിടെയാണ് സംഭവം. ജയ്പൂരിലെ വിവാഹ ചടങ്ങിൽ പങ്കെടുത്തശേഷം മടങ്ങി കേരളത്തിലേക്ക് വരികയായിരുന്നു ടിക്കാറാം മീണ.

രാജസ്ഥാനിലെ സാവായ് മധോപൂർ സ്വദേശിയാണ് ടിക്കാറാം മീണ. 2018 ഏപ്രിൽ ഒന്നിനാണ് കേരളത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി അദ്ദേഹം ചുമതലയേൽക്കുന്നത്. കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ആയിരിക്കെയാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി ടിക്കാറാം മീണയെ നിയമിക്കുന്നത്.

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP